മുന്‍ കർണാടക മന്ത്രി ബി.എ. മൊയ്തീൻ നിര്യാതനായി

0
Facebook
Twitter
Google+
Pinterest

(big14news.com) മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന്‍ (81) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995-1999 ജെ.എച്ച്‌. പട്ടീല്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

1990-2002 കാലയളവിൽ എം.എൽ.സിയായി പ്രവർത്തിച്ചു. 1978ൽ ബണ്ട്വാൾ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്നു. 2016ൽ ഇദ്ദേഹത്തെ ദേവരാജ് അർസ് അവാർഡ് നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു.

Facebook
Twitter
Google+
Pinterest
Previous articleപള്ളിക്കര പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ തെറ്റായ തീരുമാനം ജനങ്ങളെ വലച്ചു; ടോക്കൺ നൽകി പറ്റിച്ചെന്ന് ജനങ്ങൾ; സ്ഥലത്ത് സംഘർഷാവസ്ഥ
Next articleഅല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍