അനധികൃത മദ്യ വിൽപന; 12 ലിറ്റർ വിദേശ മദ്യവുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ

0
Facebook
Twitter
Google+
Pinterest

തളിപ്പറമ്പ്bbwww.big14news.com): തളിപ്പറമ്പിൽ അനധികൃതമായി മദ്യ വിൽപന നടത്തിയയാളെ പൊലീസ് പിടികൂടി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനനും പാർട്ടിയും ചേർന്ന് ശ്രീകണ്ഠാപുരം റെയിഞ്ചിലെ ചെമ്പേരി_നെല്ലിക്കുറ്റി ഭാഗത്ത് നടത്തിയ റെയിഡിലാണ് അനധികൃത മദ്യവിൽപനക്കാരനായ റോയി കുര്യൻ എന്നയാളെ പിടികൂടിയത്. KL.59 A.7910 Hero Honda Passion plus ബൈക്കും, 12 ലിറ്റർ വിദേശമദ്യവും ഉൾപ്പെടെയാണ് ഇയാളെ പിടികൂടിയത്.

റെയിഡിൽ പ്രിവന്റീവ് ഓഫീസർ എ.അസീസ്, സിഇഒ വി.മനോജ്, ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു. ഇതിന് മുമ്പും ഇയാൾ അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ചതിന്റെ പേരിൽ തളിപ്പറമ്പ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ചെമ്പേരി, നെല്ലിക്കറ്റി, പൂപ്പറമ്പ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എപ്പോൾ വിളിച്ചാലും മദ്യം ഇയാൾ ബൈക്കിൽ എത്തിച്ചു കൊടുക്കും. ഇയാളുടെ കോഴിക്കട കേന്ദ്രീകരിച്ചാണ് ആദ്യം മദ്യവില്ലന നടത്തിയിരുന്നത്.

പിന്നെ നിരന്തരമായി എക്സൈസും പോലീസും പരിശോധന നടത്തുന്നത് കാരണം ടൗണിൽ നിന്നും മാറി കാട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇയാൾക്ക് വിൽപനയ്ക്കായി മദ്യം എത്തിച്ചുകൊടുക്കാൻ ഇയാൾ തന്നെ കൂലിക്കായി ആളുകളെ നിർത്തിയിട്ടുണ്ട്. തളിപ്പറമ്പ എക്സൈസിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടാനായത്. പ്രതിയെ ഇന്ന് തളിപ്പറമ്പ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Facebook
Twitter
Google+
Pinterest
Previous articleക്ഷേത്രക്കമ്മറ്റികളുടെ ഉറക്കം കെടുത്തിയ ഭണ്ഡാര മോഷ്ടാവ് പിടിയിൽ
Next articleഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ കാസർകോട്ട്