മൂന്നു വര്‍ഷത്തിനിടെ വിപണിയിലെത്തുന്ന ആദ്യ ‘നോക്കിയ ബ്രാന്‍ഡ്’ ഫോണിന് വിപണിയില്‍ വന്‍ പ്രതികരണം

Share on Facebook
Tweet on Twitter

ടെക്നോളജി(big14news.com): മൂന്നു വര്‍ഷത്തിനിടെ വിപണിയിലെത്തുന്ന ആദ്യ ‘നോക്കിയ ബ്രാന്‍ഡ്’ ഫോണിന് വിപണിയില്‍ വന്‍ പ്രതികരണം. ജെ ഡി .കോം സൈറ്റ് വഴി നാളെയാണ് ചൈനയില്‍ നോക്കിയ 6 ( നോക്കിയ 6 ) ഫോണിന്റെ ആദ്യ ഫ്ളാഷ് സെയില്‍. ഇതിനകം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പത്ത് ലക്ഷം കടന്നു

നോക്കിയ എന്ന ബ്രാന്‍ഡുണര്‍ത്തുന്ന ഗൃഹാതുരത്വമാണ് ഇത്ര മികച്ച പ്രതികരണം ഉപയോക്താക്കളില്‍ സൃഷ്ടിക്കാന്‍ കാരണം. ‘എച്ച്‌ എം ഡി ഗ്ലോബല്‍’കമ്പനിയാണ് നോക്കിയ 6 ഫോണ്‍ വിപണിയിലെത്തിക്കുന്നത്. തല്‍ക്കാലം ചൈനയിലേ ഫോണ്‍ വില്‍പ്പനയ്ക്കുള്ളൂ.

ഒരു മിഡ് റേഞ്ച് ആന്‍ഡ്രോയ്ഡ് ഫോണാണ് നോക്കിയ 6. ഏതാണ്ട് 17,000 രൂപ വില വരും. ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് പ്ലാറ്റ്ഫോമില്‍ ഈ ഡ്യുവല്‍ സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നു.

ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണത്തോടു കൂടി അഞ്ചരയിഞ്ച് ഫുള്‍ എച്ച്‌ ഡി ഡിസ്പ്ലെയാണ് നോക്കിയ 6 നുള്ളത്. സ്നാപ്പ്ഡ്രാഗണ്‍ 430 SoC പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 4 ജി ബി റാമും 64 ജി ബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. അതിവേഗ ചാര്‍ജിങ് സങ്കേതത്തോടെയുള്ള 3000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിലുള്ളത്. ബാറ്ററി ഇളക്കി മാറ്റാന്‍ പറ്റില്ല.

f/2.0 അപ്പര്‍ച്ചറോടു കൂടിയ 16 മെഗാപിക്സല്‍ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. എട്ട് മെഗാപിക്സലിന്റെ മുന്‍ക്യാമറയുമുണ്ട്. യുഎസ്ബി 2.0 കണക്ടിവിറ്റിയുള്ള ഫോണിന്റെ മുന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്.

സ്റ്റീരിയോ സ്പീക്കറുള്ള ഫോണില്‍ ഡോള്‍ബി അറ്റ്മോസ് ഓഡിയോ എന്‍ഹാന്‍സ്മെന്റുമുണ്ട്.കൂടുതല്‍ ആന്‍ഡ്രോയ്ഡ് നോക്കിയ ഫോണുകള്‍ ഈ വര്‍ഷം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് എച്ച്‌എംഡി ഗ്ലോബല്‍. നോക്കിയ കമ്പനിയുടെ പിന്‍ഗാമിയായി രംഗത്തെത്തിയ ഫിന്നിഷ് കമ്പനിയാണ് എച്ച്‌ എം ഡി ഗ്ലോബല്‍.

  • TAGS
  • 6
  • China
  • nokia
SHARE
Facebook
Twitter
Previous articleപാദൂർ ഷാനവാസ് ചട്ടഞ്ചാൽ അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ്
Next articleജെല്ലിക്കെട്ട് നിരോധനം:പനീര്‍ സെല്‍വം നാളെ പ്രധാനമന്ത്രിയെ കാണും