
കോട്ടയം(big14news.com): ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കെ ആത്മ സമര്‍പണം ചെയ്ത രോഹിത് വെമൂലയുടെ ജീവന്‍ ബ്രാഹ്മണ ഫാഷിസ്റ്റ് വിരുദ്ധ അന്തര്‍ധാരയെ ശക്തിപ്പെടുത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി. രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ രോഹിത് വെമുല ആത്മസമര്‍പണത്തിന്റെ ഓര്‍മദിനം എന്ന പേരില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കോട്ടയത്തു നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെമുല ഉയര്‍ത്തിയ തീജ്വാല രാജ്യ സ്‌നേഹികളുടെ മനസ്സുകളില്‍ അലയടിക്കുകയാണ്. വരും നാളുകളില്‍ രാജ്യത്തുണ്ടാകുന്ന ജനാധിപത്യ മുന്നേറ്റത്തിന് ജീവത്യാഗം ചെയ്ത ഒന്നാമത്തെ വ്യക്തിയായി വെമുലയെ ചരിത്രം രേഖപ്പെടുത്തും. ഏകശിലാ രാഷ്ട്രം സ്ഥാപിക്കുന്നതിന് വിമര്‍ശന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വെമുലയുടെ ഓര്‍മകള്‍ പേടി സ്വപ്നമായി അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരന്‍ കമല്‍ സി ചവറ, ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ്‌കുമാര്‍, ചലച്ചിത്ര സംവിധായകന്‍ സൂര്യദേവ്, ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.എ റൗഫ്, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍ സംസാരിച്ചു.
Facebook Comments