
തിരുവനന്തപുരം(big14news.com): കേരള ഭാഗ്യക്കുറിയുടെ ഫല പ്രഖ്യാപനത്തില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി റിപ്പോര്‍ട്ട്. നറുക്കെടുപ്പിന്റെ ലൈവില്‍ കാണിക്കുന്ന സമ്മാനാര്‍ഹമായ നമ്പരുകള്‍ ഫലം പബ്ലിഷ് ചെയ്യുമ്പോള്‍ മാറുന്നു. അയ്യായിരം രൂപ സമ്മാനമുള്ള നമ്പരുകളിലാണ് മാറ്റം വരുന്നത്. കേരള ലോട്ടറി ഫല പ്രഖ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ ക്രിമിനല്‍ കേസെടുത്ത് സമഗ്ര അന്വേഷണം നടത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ആരോപണം ശരിയെന്ന് കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തത്സമയം നടക്കുന്ന നറുക്കെടുക്കുന്ന നമ്പരുകള്‍ക്ക് തന്നെ സമ്മാനങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും തോമസ് ഐസക് പറഞ്ഞു.