
പുത്തിഗെ(big14news.com):കളത്തൂർ ഖാസി നഗറിലെ ടി.കെ.എം ബാവ മുസ്ലിയാർ അക്കാദമിയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ അനുസ്മരണവും ദിഖ്‌റ്-ദുആ മജ്‌ലിസും സംഘടിപ്പിച്ചു.
അബ്ബാസ് ഫൈസി പുത്തിഗെയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സിറാജ് ഫൈസി ചേരാലിന്റെ സ്വാഗതത്തോടെ തായലങ്ങാടി ജുമാ മസ്ജിദ് മുദരിസ് നാസർ ഫൈസി അംഗഡിമുഗർ ഉദ്ഘാടനം ചെയ്തു.
റഫീഖ് ദാരിമി കട്ടത്തടുക്ക,മൂസ ഹാജി ബന്തിയോട്,ടി കെ ഇസ്മായിൽ ഹാജി കണ്ണൂർ,കണ്ടത്തിൽ മുഹമ്മദ് ഹാജി, ആമു ഹാജി കണ്ണൂർ,എച്ച് എ അബ്ദുല്ല അംഗഡിമുഗർ,മുഹമ്മദ് ഹാജി അപ്സറ,ഷംസുദ്ധീൻ പാടലടുക്ക,ഇസ്മായിൽ ഹാജി നഗർ തുടങ്ങിയവർ പ്രസംഗിച്ചു.ഷാഫി ഹാജി അപ്സര നന്ദി പറഞ്ഞു.