ബേക്കല്‍ പെരിയാട്ടടുക്കം കാട്ടിയടുക്കത്ത് വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Share on Facebook
Tweet on Twitter

കാസർഗോഡ്(big14news.com): ബേക്കല്‍ പെരിയാട്ടടുക്കം കാട്ടിയടുക്കത്ത് വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ട് 5.45 മണിയോടെയാണ് സംഭവം. തനിച്ചു താമസിക്കുന്ന വീട്ടമ്മയായ ദേവകി (65)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദേവകിയുടെ മക്കളും മറ്റു ബന്ധുക്കളും അടുത്ത വീടുകളിലാണ് താമസിക്കുന്നത്.

വൈകിട്ട് 5.45 മണിയോടെ തൊട്ടടുത്ത് താമസിക്കുന്ന മകന്‍ മാതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ധരിച്ചിരുന്ന പാവാട കഴുത്തിന് മുറുക്കിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ സി ഐ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പോലീസ് സൂചിപ്പിച്ചു. കൊല നടത്തിയത് ആരാണെന്നോ കൊലയ്ക്ക് കാരണമെന്താണെന്നോ വ്യക്തമായിട്ടില്ല.

Facebook Comments
SHARE
Facebook
Twitter
Previous article‘സംഘ് പരിവാര്‍ അസഹിഷ്ണുതക്കെതിരെ മതേതര ചേരി ശക്തിപ്പെടുത്തണം’;പന്ന്യന്‍ തങ്ങളെ സന്ദര്‍ശിച്ചു
Next articleബാങ്കുകളില്‍ നിന്ന്​ പണം പിന്‍വലിക്കുമ്പോള്‍ ഇനി നികുതി