
അഡുര്‍(big14news.com): കിലോമീറ്ററുകള്‍ താണ്ടി സാഹോദര്യത്തിന്റെ കൈത്താങ്ങുമായി ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ മേല്‍പ്പറമ്പില്‍ നിന്ന് ചന്ദ്രഗിരി ക്ലബ്ബ് പ്രവര്‍ത്തകര്‍ ഒരു മാസത്തെക്കുള്ള ദക്ഷണ സാധനങ്ങളുമായി ദേലമ്പാടി പഞ്ചായത്തിലെ അഡൂരിനടുത്ത് എടപ്പറമ്പ വെള്ളച്ചേരി കോളനിയിലെത്തി കോളനിയിലെ ആദിവാസി നാലംഗ കുടുംബത്തിലെ മൂന്ന് പേര്‍ക്കും ക്ഷയരോഗം ബാധിച്ച് അത്യസന്ന നിലയിലാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുടുബത്തിന്റെ ദയനീയ അവസ്ഥയില്‍ അവര്‍ക്ക് സാന്ത്വനത്തിന്റെ തലോടലുമായി ക്ലബ്ബ് പ്രവര്‍ത്തകരെത്തിയത്. വീട്ടില്‍ പണിക്ക് പോകാന്‍ വെറെ ആളില്ലാത്തതിനാല്‍ ഇവര്‍ നിത്യ പട്ടിണിയിലാണ്. ആരോഗ്യ പ്രവര്‍ത്തകന്‍ മോഹനന്‍ മാങ്ങാട് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക പവര്‍ത്തകനും ക്ലബ്ബ് പ്രസിഡണ്ടുമായ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാലിന്റെ നേതൃത്വത്തില്‍ ക്ലബ്ബ് പ്രവര്‍ത്തകരാണ് ചാത്തന്റെ വീട്ടിലെത്തിയത്, ഭക്ഷണ സാധനങ്ങളടങ്ങുന്ന കിറ്റ് പഞ്ചായത്ത് മെമ്പര്‍ ഗുലാബി ചാത്തന്റെ കുടുബത്തിന് കൈമാറി, തുടര്‍ന്നുള്ള മാസങ്ങളിലും കുടുബത്തിന് വേണ്ട ഭക്ഷണ സാധനങ്ങള്‍ എത്തിക്കും മറ്റ് സഹായങ്ങള്‍ ആവശ്യമാണെങ്കില്‍ വേണ്ട നടപടി
സ്വീകരിക്കുവാനും തീരുമാനിച്ചു.
ക്ലബ്ബ് ജനറല്‍ സെക്രട്ടറി അശോകന്‍ പി.കെ., വൈസ് പ്രസിഡണ്ട് രാഘവന്‍,ജോയിന്റ് സെക്രട്ടറിമാരായ നാസിര്‍ ഡീഗോ, മുഹമ്മദ് ഷാ എന്നിവരടങ്ങുന്ന സംഘമാണ് കോളനി സന്ദര്‍ശിച്ചത്, സ്ഥലത്തെ മുന്‍ പഞ്ചായത്ത് മെമ്പര്‍ ഉമേശന്‍, നാട്ടുകാരനായ രമേശന്‍ പ്രമോട്ടര്‍ ലത എന്നിവര്‍ ക്ലബ്ബ് പ്രവര്‍ത്തകരെ സ്വീകരിച്ചു.