
കാസര്‍ഗോഡ്(big14news.com): ആലിയ സ്‌കൂളില്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ അപമാനിച്ചതില്‍ മനം നൊന്ത് എട്ടാം തരം വിദ്യാര്‍ത്ഥി സയ്യിദ് അല്‍ഹാജ് ആത്മഹത്യാശ്രമം നടത്തിയെന്ന് ആരോപണം. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ച ആലിയ കോളേജ് വിദ്യാര്‍ത്ഥികളാണ് വിവരമറിയിച്ചത്. വിദ്യാര്‍ത്ഥി സ്‌കൂള്‍ കിണറില്‍ ചാടുന്നത് കണ്ട മറ്റ് വിദ്യാര്‍ത്ഥികള്‍ പൊലീസിനെയും, ഫയര്‍ഫോഴ്‌സിനേയും വിളിച്ച് കുട്ടിയെ പുറത്തെടുത്തു. അല്‍ഹാജ് കെയർവെല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന് സകൂളിലുണ്ടായ സംഘര്‍ഷം പൊലീസെത്തി നിയന്ത്രിച്ചു.
സമാന സംഭവങ്ങള്‍ നേരത്തേ നടന്നിട്ടുണ്ടെങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രശ്‌നങ്ങള്‍ പുറത്തറിയാതെ ശ്രമിക്കുകയായിരുന്നെന്നും, ഈ സംഭവം പൊലീസെത്തിയതിനാലാണ് പുറംലോകത്തെത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പേര് വിവരങ്ങള്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല.