
ന്യൂഡല്‍ഹി(big14news.com): മോദി പറയുന്ന അച്ഛെ ദിന്‍ ഇന്ത്യന്‍ ജനതയ്ക്ക് പ്രാപ്തമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് റദ്ദാക്കലിനും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരായ പ്രതിഷേധ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 70 വര്‍ഷം എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നാണ് ബിജെപിയും നമ്മുടെ പ്രധാനമന്ത്രിയും ചോദിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആ ചോദ്യത്തിന്റെ ഉത്തരമറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ജീവന്‍ നല്‍കിയ സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് എനിക്ക് എണ്ണിപ്പറയാന്‍ സാധിക്കും. കഴിഞ്ഞ 70 വര്‍ഷം ഞങ്ങള്‍ എന്ത് ചെയ്തു. ചെയ്തില്ലെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല.
ഞങ്ങള്‍ ചെയ്യാത്ത എന്താണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടര വര്‍ഷമായി ബിജെപി ചെയ്തത്. എല്ലാ മേഖലയും അവര്‍ ദുര്‍ബലപ്പെടുത്തുകയാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അധിക്ഷേപിക്കപ്പെടുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കലിനും കേന്ദ്രനയങ്ങള്‍ക്കുമെതിരായ കോണ്‍ഗ്രസ് പ്രതിഷേധ കണ്‍വെന്‍ഷന്‍ ജന്‍ വേദന ഡല്‍ഹിയിലെ തല്‍കടോറ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് നടക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.