
ശ്രീനഗര്‍(big14news.com):ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദ സംഘടന അല്‍ ബദറിലെ അംഗം കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജമ്മു കശ്മീരില്‍ ബുദ്ഗാം ജില്ലയിലെ മച്ചു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മുസാഫര്‍ അഹമ്മദ് നേരത്തെ ലഷ്‌കറെ ത്വയ്യിബ കമാന്‍ഡറായിരുന്നു.
രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തിയത്.ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുസാഫര്‍ അഹമ്മദിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇയാള്‍ക്കായി സംയുക്ത സേന തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി.