കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കി മോദി സർക്കാർ രാജ്യത്തെ ജനാധിപത്യ സമ്പ്രദായത്തെ കശാപ്പ് ചെയ്യുന്നു:യൂത്ത് കോൺഗ്രസ്സ്

Share on Facebook
Tweet on Twitter

കുമ്പള(big14news.com):അടുത്ത രാഷ്‌ട്രപതി,ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുക്കൊണ്ട് കേന്ദ്രത്തിൽ ബി ജെ പി സർക്കാർ കൃത്രിമ മാർഗ്ഗത്തിലൂടെ ഭൂരിപക്ഷം ഉണ്ടാക്കാൻ മോദി സർക്കാർ രാജ്യത്തെ ജനാധിപത്യ സമ്പ്രദായത്തെ കശാപ്പ് ചെയ്യുകയാണെന്ന് മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് നാസർ മൊഗ്രാൽ ആരോപിച്ചു.

ഏക സിവിൽ കോഡ് പോലുള്ള വിവാദ മത വിരുദ്ധവും ജനദ്രോഹവുമായ നിരവധി ബില്ലുകൾ രാജ്യസഭയിൽ പാസാക്കി എടുക്കാൻ നിലവിൽ കേന്ദ്ര ബി ജെ പി സർക്കാറിന് ഭൂരിപക്ഷമില്ല.ഇതിനിടയിലാണ് ഈ വർഷം മദ്ധ്യത്തോടെ രാഷ്‌ട്രപതി,ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും വരുന്നത്.

ഇത് മുന്നിൽ കണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലുമാറ്റവും കൂറുമാറ്റവും പ്ലോത്സാഹിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഭിന്നത ഉണ്ടാക്കിയും എം എൽ എമാരെ ഒപ്പം കൂട്ടിയും കൃത്രിമ മാർഗ്ഗത്തിലൂടെ ഭൂരിപക്ഷം ഉണ്ടാക്കുകയാണ് ഇപ്പോൾ ബി ജെ പിയുടെ ശ്രമം.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അരുണാചൽ പ്രദേശിലെ രാഷ്ട്രീയ നാടകം.യു പി യിലെ സമാജ്‌വാദി പാർട്ടിയിലെ പിളർപ്പും ബി ജെ പിയുടെ സൃഷ്ടിയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നാസർ മൊഗ്രാൽ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നോട്ട് മാറ്റത്തിലൂടെ ബി ജെ പി വിരുദ്ധ വികാരം അലയടിക്കുന്നുവെന്ന ഭീതിയിലാണ് ബി ജെ പി കേന്ദ്ര നേതൃത്വവും സർക്കാറും ജനാധിപത്യ സമ്പ്രദായത്തെ തകർക്കാൻ നോക്കുന്നത്.ഇത് ആസന്നമായ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് നാസർ മൊഗ്രാൽ പ്രത്യാശ പ്രകടിപ്പിച്ചു.