ഷാര്‍ജയില്‍ നെല്ലിക്കുന്ന് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

Share on Facebook
Tweet on Twitter

ദുബൈ(big14news.com):ഷാര്‍ജയില്‍ നെല്ലിക്കുന്ന് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ഷാര്‍ജയില്‍ ടൈപ്പിംഗ് സെന്ററില്‍ ജോലിചെയ്യുന്ന നെല്ലിക്കുന്ന് സ്വദേശിയാണ് കുഴഞ്ഞു വീണ് മരിച്ചത്.നെല്ലിക്കുന്ന് ജുമാ മസ്ജിദ് റോഡിലെ ബഷീര്‍ – മൈമൂന ദമ്പതികളുടെ മകന്‍ സിദ്ദിഖ് ബഷീര്‍ (35) ആണ് മരിച്ചത്.

രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ സിദ്ധീഖിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

സഹോദരങ്ങള്‍: ഷഫീഖ്, റാഷിദ, റാഹിന, ഷംസീന, റഹ്‌യാന, റിസ്‌വാന. അവിവാഹിതനാണ് മരിച്ച സിദ്ധീക് . എട്ട് മാസം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയത്.

Facebook Comments
SHARE
Facebook
Twitter
Previous articleകാസർഗോഡ് ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു
Next articleവരന്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ഗിറ്റാര്‍ വായിക്കുന്നത് കണ്ടിട്ടുണ്ടെന്നാരോപിച്ച് ഹിന്ദു യുവതിയുടെ വിവാഹത്തിനെതിരെ വി.എച്ച്.പി