പ്രവാസികൾക്കൊപ്പം ചേരാൻ ജനുവരി 6 മുതൽ ബിഗ് 14 മിഡിൽ ഈസ്റ്റ് വരുന്നു

Share on Facebook
Tweet on Twitter

ദുബായ്(big14news.com):കാസർഗോഡിന്റെ ഹൃദയഭാഗത്ത് നാടിന്റെ സ്പന്ദനം ജനങ്ങളുടെ വിരൽ തുമ്പിലെത്തിച്ച ബിഗ് 14 ന്യൂസ് സേവനം പ്രവാസികൾക്കും എത്തിച്ച് നൽകാൻ തയ്യാറെടുക്കുന്നു വാർത്താ വിസ്‌ഫോടനത്തിന്റെ വർത്തമാന കാലത്ത് നേരായ വാർത്തകൾ നേരത്തെ വിരൽ തുമ്പിലെത്തിക്കാൻ ബിഗ് 14 മിഡിൽ ഈസ്റ്റും കൂടി നിങ്ങളുടെ ഒപ്പം ചേരുകയാണ്. കഴിഞ്ഞ നാളുകളിൽ ഞങ്ങൾക്ക് തന്ന സ്നേഹവും സഹകരണവും തുടർന്നും കൂടെയുണ്ടാകണമെന്ന് പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ജനുവരി 6 ന് വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് ദുബായ് മീഡിയ സിറ്റിയിലെ ഗ്ലോറിയ ഹോട്ടലിൽ നടക്കുന്ന പരിചയപ്പെടുത്തൽ ചടങ്ങിലേക്ക് മാന്യ വായനക്കാരെ ക്ഷണിക്കുന്നു.സാമൂഹിക,സാംസ്ക്കാരിക,വ്യവസായ പ്രമുഖർ സംബന്ധിക്കുമെന്നു ചെയർമാൻ കാപ്പിൽ കെ ബി എം ശരീഫ് അറിയിച്ചു.