
കാസർക്കോട് (big14news.com) : സി.പി.എമ്മും ബി.ജെ.പി.യും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെ ക്രട്ടറി എം.സി. ഖമറുദ്ദീൻ അഭിപ്രായപ്പെട്ടു.
ജനാധിപത്യ ബോധത്തിലല്ല മറിച്ച് അക്രമത്തിന്റെയും, കയ്യൂക്കിന്റെയും പാതയിൽ സഞ്ചരിക്കുന്ന പാർട്ടിയാണ് സി.പി.എമ്മുംബി.ജെ.പി.യും.ആദ്യ മാര് , കൂടുതൽ വിജയം ആർക്ക് എന്നറിയാനുളള പരീക്ഷണ മാണ് ഇപ്പോൾ ഇരു പാർട്ടികളും നടത്തുന്നത്. ജനങ്ങളുടെ ജീവനും, സ്വത്തും കൊണ്ട് പന്താടി ഇപ്പോൾ നടത്തുന്ന അക്രമത്തിനും ഹർത്താലിനും ഇരു പാർട്ടികളും ഒരു പോലെ മറുപടി പറയേണ്ടി വരുമെന്നുംഖമറുദ്ദീൻപറഞ്ഞു.വിലക്കയറ്റവും, അസഹിഷ്ണുതയും ,നോട്ടു ദുരിതവും പോലെ എണ്ണിയാലൊടുങ്ങാത്ത ജന ദുരിതത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഇരു കൂട്ടരും നിലനിൽ പിനായുളള പോരാട്ടമാണ് ഇപ്പോൾ നടത്തുന്നത്.
അക്രമവും ഹർത്താലും ഒഴിവാക്കി ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ ഇരു കുട്ടരുടെയും ഭരണ കർത്താക്കളോട് ആവശ്യപ്പെടുകയാണ് അവർ ചെയ്യെണ്ടതെന്ന് ഖമറുദ്ദീൻ കുട്ടിച്ചേർത്തു.
ഹർത്താലിന്റെ മറവിൽ ബി.ജെ.പി. വ്യാപകമായി നടത്തിയ അക്രമങ്ങളും, ഹർത്താലിന് കാരണമാകാൻ സി.പി.എം. നടത്തിയ അക്രമവും അപലപനീയമാണ്.
ഇരു സംഭവങ്ങളിലും കുറ്റക്കാർക്കെതിരെനടപടിസ്വീകരിക്കണമെന്നും ഖമറുദ്ദീൻ ആവശ്യപ്പെട്ടു.