
കോഴിക്കോട്(big14news.com): പ്രതിപക്ഷമെന്ന നിലയില്‍ യു.ഡി.എഫ് തികഞ്ഞ പരാജയമെന്ന് മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. സംസ്ഥാനത്ത് പ്രതിപക്ഷം ധര്‍മ്മം നിര്‍വ്വഹിക്കുന്നില്ലെന്നും ഭരണ പരാജയം വേണ്ടത്ര ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് യോഗം ചേരുന്നത് മാത്രമേ ഉള്ളുവെന്നും ഇക്കാര്യങ്ങള്‍ യു.ഡി.എഫില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ കമ്മിറ്റിയില്‍ പറയുമെന്നും മുരളീധരന്റെ പ്രസ്താവനയില്‍ കക്ഷി ചേരാനില്ലെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്ന് കെ.മുരളീധരന്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് മുസ്ലിം ലീഗും ഇത്തരമൊരു വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെ എല്‍.ഡി.എഫ് തന്നെയാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പ്രസ്താവനകളില്‍ മാത്രമായി ചുരുങ്ങി. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസുകാര്‍ തല്ലു കൂടുകയാണെന്നുമാണ് കെ.മുരളീധരന്‍ പറഞ്ഞിരുന്നത്.