ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ടിന് പുതിയ ഭാരവാഹികളായി

Share on Facebook
Tweet on Twitter
ബേക്കല്‍ (big14news.com) : ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ടിന്റെ പുതിയ പ്രസിഡന്റായി ജസീം പി.കെയും, സെക്രട്ടറിയായി ഷാനവാസ് എം.ബിയും ട്രഷററായി ഷാഫി മഠവും ചുമതലയേറ്റു. അസറുദ്ദീന്‍ മൂലയിലിന്റെ അധ്യക്ഷതയില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍, ഡോ. പി.എ ഇബ്രാഹീംഹാജി മുഖ്യാതിഥിയായി. ജെ.സി.ഐ ഇന്ത്യ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അഡ്വ: ജോമി ജോസഫ്, മുന്‍ ജെ.സി.ഐ അന്താരാഷ്ട്ര ഉപാധ്യക്ഷന്‍ അബ്ദുല്‍ സലീം, മാധുരി എസ്. ബോസ്, തൊട്ടി സാലിഹ് ഹാജി, ബഷീര്‍ മാളികയില്‍, തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി.
പരിപാടിയില്‍ തൊട്ടി സാലിഹ് ഹാജി, ബഷീര്‍ മാളികയില്‍, എന്നിവര്‍ക്ക് ബിസിനസ് എക്‌സലന്‍സി പുരസ്‌കാരവും, യൂസഫ് കടപ്പുറത്തിന് ഡോ. അബ്ദുല്‍ഖാദറിന്റെ സ്മരണയ്ക്കുള്ള പുരസ്‌കാരവും സമ്മാനിച്ചു. ചടങ്ങില്‍ ഹസൈനാര്‍ കെ.എം, സമീര്‍ മാസ്റ്റര്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.