
ഗൾഫ്(big14news.com):അബുദാബി- ചെമ്മനാട് പഞ്ചായത്ത് കെ എം സി സി പുനഃസംഘടിപ്പിച്ചു.അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.പ്രസിഡന്റായി സലാം മിഹ്റാജിനേയും ജ:സെക്രട്ടറിയായി നാസർ കോളിയടുക്കത്തേയും ട്രഷററായി മൊയ്‌ദു ചെമ്പരിക്കയേയും തെരഞ്ഞെടുത്തു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് സലാം മിഹ്റാജ് അധ്യക്ഷത വഹിച്ചു.നാസർ കോളിയടുക്കം സ്വാഗതം പറഞ്ഞു.കാസർഗോഡ് ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റ് അസീസ് കീഴൂർ ഉദ്ഘാടനം ചെയ്തു.അബുദാബി ഉദുമ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കീഴൂർ നേതൃത്വം നൽകി.
വൈസ് പ്രസിഡന്റുമാർ:ശിഹാബ് തങ്ങൾ മേൽപ്പറമ്പ്,അബ്ദുല്ലകുഞ്ഞി ചെമ്പരിക്ക, ഉസ്മാൻ കീഴൂർ.
ജോയിന്റ് സെക്രട്ടറി:ഷെരീഫ് ചന്ദ്രഗിരി,റൗഫ് കോളിയടുക്കം.
ചെമ്മനാട് പഞ്ചായത്തിലെ നിർദ്ധരരായ കുടുംബങ്ങൾക്ക് ധനസഹായം നൽകാനും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.