
മൊഗ്രാല്‍പുത്തൂര്‍(big14news.com): സര്‍ക്കാര്‍ കെട്ടിടം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി ആരോപണം. കെട്ടിടങ്ങളുടെ കമ്പൗണ്ടിനകത്ത് കഞ്ചാവ് സംഘങ്ങള്‍ വിലസുന്നത് നാട്ടുകാരെ ഭീതിയിലാക്കുകയാണ്.
പരിശോധനയ്ക്കായെത്തിയ നാട്ടുകാരെ കണ്ട് സംഘത്തിലെ പതിനേഴുകാരന്‍ മതില്‍ ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ മൊഗ്രാല്‍ പുത്തൂര്‍ അറാഫാത്ത് നഗറിലാണ് സംഭവം.അറാഫാത്ത് നഗറില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി ഡിസ്‌പെന്‍സറി, ഹോമിയോ ആശുപത്രി, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മാതൃസംഘം ഹാള്‍, എന്നീ കെട്ടിടങ്ങള്‍ക്ക് പിറകിലായി ഉപയോഗശൂന്യമായ ഫാമിലി വെല്‍ഫയര്‍ സെന്റര്‍ കെട്ടിടം കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനം.
കെട്ടിടത്തിനകത്തും പുറത്തും കഞ്ചാവ് മാഫിയ സംഘങ്ങള്‍ ഉപയോഗിച്ച സിഗരറ്റ് ബീഡി കുറ്റികള്‍ കഞ്ചാവ് എത്തിച്ച നൂറ് കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കഞ്ചാവ് ബീഡി ഉണ്ടാക്കാന്‍ സൂക്ഷിച്ച കത്രിക എന്നിവയും പരിസരത്ത് ഉപേക്ഷിച്ച നിലയിലാണ്. വിദ്യാര്‍ഥികളെ വലയിലാക്കി കഞ്ചാവ് സംഘങ്ങള്‍ മൊഗ്രാല്‍പുത്തൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പ്രദേശവാസികള്‍ പൊലീസില്‍ വിവരം നല്‍കിയിട്ടും മാഫിയാ സംഘങ്ങള്‍ക്കെതിരെ വേണ്ട നടപടി എടുക്കാറില്ലെന്ന് നാട്ടുകാരും പറയുന്നു. പ്രദേശത്ത് സജീവമായ കഞ്ചാവ് വില്‍പനക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ പൊലിസ് നടപടി സ്വീകരിക്കാത്തത് നാട്ടുകാരില്‍ പ്രതിശേധത്തിന് ഇടയാക്കിയിട്ടുണ്ട്. മൊഗ്രാല്‍പുത്തൂരില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് പ്രദേശത്തെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.