
കൊച്ചി(big14news.com): ജിഷ വധക്കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നല്‍കിയ ഹര്‍ജി നിലനില്‍ക്കെയാണ് ജിഷയുടെ അമ്മ നിലപാട് അറിയിച്ചത്.
ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണെന്നും സി ബി ഐയുടെ അന്വേഷണം ആവശ്യമില്ലെന്നും ജിഷയുടെ അമ്മയുടെ അഭിഭാഷകന്‍ അറിയിച്ചു.എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായി കോടതി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു. എറണാകുളം സെഷന്‍സ് കോടതി ഇത് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പാപ്പു ഹൈക്കോടതിയെ സമീപിച്ചത്.