
കൊല്ലം(big14news.com): നൗഷാദ് ബാഖവിയുടെ മകന്റെ ഖബറടക്കം രാത്രി പത്ത് മണിക്ക് കാട്ട്ബുറാക്കൽ മസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രമുഖ ഇസ്ലാമിക പ്രഭാഷകനും വാഗ്മിയുമായ നൗഷാദ് ബാഖവിയുടെ മകൻ മുഹമ്മദ് മുഷ്താഖാണ്(10) മരിച്ചത്. തിങ്കളാഴ്ച രാവിലെ മദ്രസയിലേക്ക് പോകുന്നതിനിടെ കുളത്തില്‍ വീണാണ് മരണപ്പെട്ടത്. ഉംറക്ക് വേണ്ടി സൗദിയിൽ ആയിരുന്ന നൗഷാദ് ബാഖവി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.