
കാസറഗോഡ്(big14news.com): റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബാങ്ക് ജീവനക്കാരന്റെ ബൈക്ക് മോഷണം പോയ സംഭവത്തില്‍ പോലീസ് കേസെടുത്തു.കാസറഗോഡ് സബ്ജയിലില്‍ താമസക്കാരനും സിന്‍ഡിക്കേറ്റ് ബാങ്ക് ഉപ്പള ശാഖയിലെ ജീവനക്കാരനുമായ മഞ്ജുനാഥപൈ(55)യുടെ ബൈക്കാണ് മോഷണം പോയത്
കാസറഗോഡ് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ഇക്കഴിഞ്ഞ നവംബർ 22 ന് ബൈക്ക് നിര്‍ത്തിയിട്ട ശേഷം മഞ്ജുനാഥപൈ ട്രെയിനില്‍ പതിവു പോലെ ഉപ്പളയിലെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ച് റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി കണ്ടെത്തിയത്.
കാസറഗോഡ് ടൗണ്‍ പോലീസില്‍ അന്ന് തന്നെ മഞ്ജുനാഥ് പരാതി നല്‍കിയിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം പോലീസ് നടത്തിയിരുന്നു. എന്നാല്‍ യാതൊരു ഫലവും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്.