ജിഷയുടെ കൊലപാതകം; അന്വേഷണം അട്ടിമറിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് വിഎം സുധീരന്‍

Share on Facebook
Tweet on Twitter

തിരുവനന്തപുരം(big14news.com): ജിഷാവധക്കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിഎം സുധീരന്‍. ജിഷയുടെ കുടുംബത്തെ അവഹേളിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിഎം സുധീരന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് പിപി തങ്കച്ചനും ജിഷയുടെ അമ്മ രാജശ്വരിയും രംഗത്ത് എത്തി. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്ന പോലുള്ള ബന്ധം തനിക്കില്ലെന്നും ജിഷയുടെ അമ്മ പറഞ്ഞിരുന്നു.

SHARE
Facebook
Twitter
Previous articleമലപ്പുറത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
Next articleനേമത്ത് വോട്ടുകച്ചവടം നടന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്