സമനിലയുമായി കൊല്‍ക്കത്ത സെമിയില്‍; ബ്ലാസ്റ്റേഴ്സിനും സെമി സാധ്യത സജീവം

0
Share on Facebook
Tweet on Twitter

കൊല്‍ക്കത്ത ( big14news.com): ഐഎസ്‌എല്‍ മൂന്നാം സീസണില്‍ സെമിഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ വിജയം തേടിയിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി ആതിഥേയരായ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത സെമിയില്‍. മുഴുവന്‍ സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടിയാണ് സമനില പാലിച്ചത്. എട്ടാം മിനിറ്റില്‍ മലയാളി താരം സി.കെ.വിനീതിലൂടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ്, 10 മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങി സമനിലയില്‍ കുരുങ്ങുകയായിരുന്നു. 18-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സ്റ്റീഫന്‍ പിയേഴ്സനാണ് കൊല്‍ക്കത്തയ്ക്ക് സമനില സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ വിജയത്തിനായി ഇരുടീമുകളും പൊരുതിനോക്കിയെങ്കിലും ലക്ഷ്യം അകന്നതോടെ മല്‍സരം ഇതേ സ്കോറില്‍ അവസാനിച്ചു.

  • TAGS
  • Football
  • ISL
SHARE
Facebook
Twitter
Previous articleവിജയ തിളക്കത്താൽ കൊടിയമ്മ ഹീറോസ്
Next articleസംസ്ഥാന തല ശാസ്ത്രോത്സവത്തിൽ കീഴൂർ ജി എഫ് യു പി സ്കൂളിലെ കുട്ടികൾക്ക് എ ഗ്രേഡ്