
ഉപ്പള(big14news.com): കേന്ദ്ര സർക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് 1000,500 രൂപാ നോട്ടുകൾ അസാധുവാക്കുക വഴി സാധാരണക്കാരായ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയും ചെയ്ത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനവിചാരണ സദസ്സിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലംതല ജനവിചാരണ സദസ്സ് ഉപ്പളയിൽ നടത്തി.
മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യു.കെ. സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു. ജന :സെക്രട്ടറി റഹ്മാൻ ഗോൾഡൻ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി.ബി.അബ്ദുൽ റസാക്ക് എം എൽ എ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എ.കെ.എം അഷ്റഫ് ,സെഡ് എ.കയ്യാർ, പി.ബി. അബൂബക്കർ ,അസീസ് മെരിക്കെ ,അബ്ദ്ദൽ റഹിമാൻ ബന്തിയോട് , ഷാഹുൽ ഹമീദ് ബന്തിയോട്,കലീൽ മെരിക്കെ ,സിദ്ധീഖ് മഞ്ചേശ്വരം , മജീദ് വോർക്കാടി, ഡി.മൂസാ കുഞ്ഞി ,മക്കാർ മാസ്റ്റർ ഇർഷാദ് മൊഗ്രാൽ ,റസാഖ് കെദമ്പാടി , മുസ്തഫ മഞ്ചേശ്വരം , ഉമ്മർ ബൈകിമൂല, ഐ മുഹമ്മദ് റഫീഖ് , മജീദ് പച്ചംമ്പള , റസാഖ് , റഫീഖ് കണ്ണൂർ , സുബൈർ മാസ്റ്റർ , അസീം മണിമുണ്ട ,ഹാരിസ് പാവൂർ , ഹമീദ് ബി.എം , ഹനീഫ് സീതാംഗോളി , സഅദ് അംഗടിമുഗർ ,റിയാസ് അയ്യൂർ ,റഹീം പള്ളം , ത്വാഹിർ ഉപ്പള , മഹ്ഷൂഖ് മെരിക്കെ തുടങ്ങിയവർ പ്രസംഗിച്ചു.