നോട്ട് പിന്‍വലനം സംബന്ധിച്ച് ജന വികാരമളക്കാന്‍ മോദി ആപ്പ് നടത്തിയ സര്‍വ്വേ ഫലത്തില്‍ വന്‍ ജന പിന്തുണ

0
Share on Facebook
Tweet on Twitter

ന്യൂ ഡല്‍ഹി(big14news.com):രാജ്യത്തെ അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിലുള്ള ജന വികാരമളക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ മോദി ആപ്പ് സര്‍വ്വേ (ജന്‍ ജന്‍ കി ബാത്ത്)യുടെ ആദ്യഫലത്തില്‍ വന്‍ ജന പിന്തുണ . പ്രധാനമന്ത്രി തന്നെ പുറത്തു വിട്ട ഫലങ്ങളാണ് ജന വികാരം സര്‍ക്കാരിന് അനുകൂലമെന്ന് പറഞ്ഞിരിക്കുന്നത്.

സര്‍വ്വേയില്‍ പങ്കാളികളായവരില്‍ 98 ശതമാനം പേരും ഇന്ത്യയില്‍ കള്ളപ്പണം ഉണ്ടെന്നു കരുതുന്നവരാണ്. 99 ശതമാനം പേരും കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ പോരാടണമെന്നും അവ ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നു. 90 ശതമാനം പേര്‍ മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ച നടപടിയെ പിന്തുണയ്ക്കുന്നു. ഈ നടപടി കള്ളപ്പണം ഇല്ലാതാക്കുന്നതിലും അഴിമതിയും തീവ്രവാദവും തടയുന്നതിനും കാരണമാകുമെന്നു വിശ്വസിക്കുന്നതായും സര്‍വേയില്‍ കാണിക്കുന്നു.

പങ്കെടുത്തവരില്‍ 90 ശതമാനിത്തിലേറെയും കള്ളപ്പണത്തിനെതിരേയുള്ള സര്‍ക്കാര്‍ നീക്കത്തിനു ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമ്പോള്‍, 73 ശതമാനം പേരും ഇത് സമര്‍ത്ഥമായ നീക്കമായി കണ്ട് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നു. അഴിമതിക്കെതിരേയുള്ള വ്യാപക പോരാട്ടാമായി കണ്ട് 92 ശതമാനം പേരും മികച്ചത്, വളരെ മികച്ചത് എന്നു പറയുമ്പോള്‍ 57 ശതമാനം പേര്‍ സര്‍ക്കാര്‍ നടപടി വളരെ മികച്ചത് എന്നാണു രേഖപ്പെടുത്തുന്നത്. സര്‍വേയില്‍ പങ്കെടുത്ത അഞ്ചു ലക്ഷം പേരില്‍ 92 ശതമാനവും 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ രണ്ടു ശതമാനം മാത്രമാണ് സര്‍ക്കാര്‍ നടപടി മോശം എന്ന് അഭിപ്രായപ്പെടുന്നത്.

  • TAGS
  • modhi app
SHARE
Facebook
Twitter
Previous articleറേഷന്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കും, താല്‍ക്കാലിക കാര്‍ഡുകാര്‍ക്കും എട്ടിന്റെ പണി: ആറ് മാസക്കാലം റേഷനില്ല
Next articleസഹകരണ വിഷയം: എല്‍ഡിഎഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും