
തിരുവനന്തപുരം(big14news.com): ആവശ്യ സൗകര്യങ്ങള്‍ക്ക് പഴയ 500,1000 നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കും. റെയില്‍വേ സ്‌റ്റേഷന്‍ ടിക്കറ്റ് കൗണ്ടര്‍, പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ നേരത്തേ പഴയ നോട്ടുകള്‍ സ്വീകരിച്ചു വന്നിരുന്നു.
അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലെ ചില വകുപ്പുകളില്‍ നല്‍കിയിരുന്ന അനുമതിയും ഇന്ന് അവസാനിക്കും.സര്‍ക്കാര്‍ സേവനങ്ങളായ കെ.എസ്.ആര്‍.ടി.സി യാത്ര, വെള്ളക്കരം, വൈദ്യുതി നിരക്ക് എന്നിവയ്ക്കും നാളെ മുതല്‍ പുതിയ നോട്ടുകള്‍ തന്നെ വേണം. ഇതേ സമയം, കേന്ദ്ര സര്‍ക്കാര്‍ ഇളവ് കൂടുതല്‍ ദിവസത്തേക്കു നീട്ടിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ബാധകമായിരിക്കും.
അസാധുവായ നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ മാത്രമേ സമര്‍പ്പിക്കാനാകൂ. എ ടി എമ്മുകളില്‍ നിന്ന് ഒരു ദിവസം 2500 രൂപയാണ് ഇപ്പോള്‍ പിന്‍വലിക്കാനാകുന്നത്. ചെക്കോ വിഡ്രോവല്‍ സ്ലിപ്പോ നല്‍കി ബാങ്ക് ശാഖയില്‍ നിന്ന് 24,000 രൂപ വരെ ഒരാഴ്ച പിന്‍വലിക്കാം. ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാവുന്ന തുക 2000 രൂപ മാത്രം. ഈ നിരക്കുകളില്‍ കൂടുതല്‍ ഇളവ് ഇന്നു പ്രഖ്യാപിച്ചേക്കും.