
കാസറഗോഡ്(big14news.com): ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങളെ തടഞ്ഞു നിര്‍ത്തി സദാചാര ഗുണ്ടകള്‍ ആക്രമിച്ചതായി പരാതി.ബദിയടുക്ക ബാറടുക്കയിലാണ് സംഭവം. ഡാന്‍സ് ക്ലാസ് കഴിഞ്ഞ് വരുന്ന അനുജത്തിയെ ബൈക്കിലിരുത്തി സഞ്ചരിച്ചപ്പോഴാണ് ഒരു സംഘം യുവാക്കാള്‍ ബൈക്ക് പിന്തുടര്‍ന്ന് ആക്രമിച്ചതെന്ന് മഞ്ചുനാഥ് പരാതിയില്‍ പറഞ്ഞു.
ആക്രമികള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും,പ്രതികളെ ബി ജെ പി സംരക്ഷിക്കുന്നതായാണ് മഞ്ജുനാഥിന്റെ ആരോപണം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബദിയടുക്ക സ്വദേശികളായ രൂപേഷ്, മിഥുന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.