രണ്ടായിരം രൂപയുടെ കള്ള നോട്ട് ഗുജറാത്തില്‍ : ഇത്തവണ ഇറങ്ങിയത് ഫോട്ടോസ്റ്റാറ്റല്ല

0
Share on Facebook
Tweet on Twitter

അഹമ്മദാബാദ്(big14news.com): കേന്ദ്ര സര്‍ക്കാര്‍ പുതിയതായി വിപണിയിലെത്തിച്ച രണ്ടായിരം രൂപയുടെ കള്ളനോട്ട് ഗുജറാത്തില്‍ കണ്ടെത്തി. ഗുജറാത്തിലെ ഒരു പാന്‍മസാല വില്‍പ്പനക്കാരനായ വന്‍ഷ് ബറോട്ടിനാണ് വ്യാജ നോട്ട് ലഭിച്ചത്. ജഡ്ജസ് ബംഗ്ലാ റോഡിലെ ഒരു ബാങ്കിന് സമീപമാണ് ഈ പാന്‍മസാല ഷോപ്പ്. പല സ്ഥലങ്ങളിലും ഫോട്ടോകോപ്പികള്‍ ഇറങ്ങിയിരുന്നെങ്കിലും ആദ്യമാണ് 2000ത്തിന്റെ വ്യാജ നോട്ട് പിടികൂടുന്നത്.

പുതിയ നോട്ടുകള്‍ക്ക് വ്യാജ നോട്ടുകള്‍ ഇറക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അവകാശ വാദത്തെ വെല്ലുവിളിക്കുന്നതാണ് ഈ സംഭവം. പുതിയ നോട്ടിന്റെ പ്രത്യേകതകളായ ഗാന്ധി വാട്ടര്‍ മാര്‍ക്ക്, ദേശീയ പതാക, വ്യാജ സെക്യൂരിറ്റി ത്രെഡ് എന്നിവയെല്ലാം ഈ കള്ളനോട്ടിലുമുണ്ട്.

യഥാര്‍ത്ഥ നോട്ടിനേക്കാള്‍ നീളവും വീതിയും കുറഞ്ഞതാണ് കള്ളനോട്ട് കണ്ടെത്താന്‍ സഹായിച്ചതെന്ന് വന്‍ഷ് പറയുന്നു. ഈ മാസം 17 നാണ് നോട്ട് തന്റെ പക്കല്‍ ലഭിച്ചത്. തന്റെ കടയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും നോട്ട് നല്‍കിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വന്‍ഷ് പറയുന്നു.

കള്ളനോട്ടും കള്ളപ്പണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പഴയ 500, 1000 നോട്ടുകള്‍ നിരോധിച്ച് പുതിയ 2000 രൂപാ നോട്ടുകള്‍ ഇറക്കിയത്. എന്നാല്‍ ഇതു കൊണ്ട് കള്ളനോട്ട് വിരുതന്മാരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കില്ലെന്ന സൂചനയാണ് ഈ സംഭവത്തിലൂടെ ലഭിക്കുന്നത്.

  • TAGS
  • duplicate note
SHARE
Facebook
Twitter
Previous articleജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലിനിടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
Next articleസുള്ള്യ വനപാതയില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു