
മലപ്പുറം(big14news.com): ചെമ്മാട് കൊടിഞ്ഞിയില്‍ ഇസ്ലാമിലേക്ക് മതം മാറിയ ഫൈസലിന്റെ കൊലപാതകത്തിന് പിന്നിലുളളവരെ തിരിച്ചറിഞ്ഞതായി പൊലീസ്. കേസ് അന്വേഷിക്കുന്ന പൊലീസിന്റെ പ്രത്യേക സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റവാളികള്‍ ഒരു പ്രധാന രാഷ്ട്രീയ സംഘടനയിലുളളവരാണെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ഏത് രാഷ്ട്രീയ സംഘടനയാണെന്ന് വ്യക്തമാക്കിയില്ല. കൊലപാതകത്തില്‍ ഓരോരുത്തരുടെയും പങ്ക് എന്താണെന്ന് വ്യക്തമായതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നും മലപ്പുറം ഡിഎസ്പി പ്രദീപ്കുമാര്‍ പറഞ്ഞു.ഫൈസലിനെ കൊന്നത് ആര്‍എസ്എസുകാരെന്ന് ഫൈസലിന്റെ അമ്മ പറഞ്ഞു.അവന്‍റെ കഴുത്തറുക്കുമെന്ന് മകളുടെ ഭര്‍ത്താവ് നിരന്തരം ഭീഷണി മുഴക്കുമായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ ചോദ്യം ചെയ്യുകയും പത്തിലേറെ പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഫൈസലിന്റെ കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര്‍ മതം മാറി ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു.
കൊലപാതകമെന്നും ഇത് ആസൂത്രിതമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദടക്കം പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം ഒരു പ്രമുഖ രാഷ്ട്രീയ സംഘടനയുടെ പ്രവര്‍ത്തകരാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ സഹോദരിയുടെ ഭര്‍ത്താവിനെ സംശയിക്കുന്നതായി ഇന്നലെ അമ്മ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. ഫൈസല്‍ മതം മാറിയത് മുതല്‍ കൊല്ലുമെന്ന് സഹോദരി ഭര്‍ത്താവായ വിനോദും ആര്‍എസ്എസ് ബന്ധമുള്ള ചില ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നുതായും അമ്മ വ്യക്തമാക്കിയിരുന്നു.
എട്ടു മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ എന്ന ഉണ്ണി ശനിയാഴ്ച പുലര്‍ച്ചെയാണ് കൊടിഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു.
ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം.ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേ ദിവസമായിരുന്നു ശനിയാഴ്ച്ച പുലര്‍ച്ചെ നാലിന് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടു വരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം.