
കാസര്‍കോട് ; ഉദുമയില്‍ ബ്ലാക്മെയ്ല്‍ നടത്തി യുവതിയെ നാലുമാസക്കാലോളം പീഡിപ്പിച്ചു. പീഡനം നടത്തിയത് ഭര്‍ത്താവിന്റെ സുഹൃത്ത് അടക്കമുള്ള നാട്ടുകാരായ ചിലര്‍. നഗ്‌ന ദൃശ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണി പ്പെടുത്തിയാണ് പീഡിപ്പിച്ചത്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയോടെയാണ് സംഭവം പുറത്തറിയുന്നത്. 2016 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നാലുമാസക്കാലമാണ് ഭര്‍ത്തവിന്റെ സുഹൃത്തുക്കളായ തുഫൈലും മുനീറും ഓട്ടോ ഡ്രൈവറായ അഷ്‌റഫും ഇവരുടെ സംഘങ്ങളും ചേര്‍ന്ന് പീഡനത്തിനാരയാക്കിയത്. കൂട്ടുകാര്‍ക്ക് നഗ്ന ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും അവരും ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇരുപത്തഞ്ചു കാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവിന് ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്നും ജീവിതം നശിപ്പിക്കുമെന്നും പറഞ്ഞ് നിരന്തരമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പല പ്രമുഖന്മാരും യുവതിയെ പീഡിപ്പിച്ചു എന്ന വാര്‍ത്തയും ഇതിനിടെ പുറത്ത് വരുന്നുണ്ട്. കേസ് സ്ഥലം എസ് ഐ അജിത്കുമാര്‍ അന്വേഷിക്കുന്നു.
അതേ സമയം ലൈംഗികമായി ഉപദ്രവിച്ച ഓട്ടോ ഡ്രൈവറുടെ കൈകാലുകള്‍ ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള സംഘം തല്ലിയൊടിച്ചു. ഈ ശനിയാഴ്ചയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറെ തന്ത്രപൂര്‍വം വിളിച്ചു വരുത്തിയാണ് ആക്രമിച്ചത്. സംഭവത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കാസര്‍കോട് സ്വകാര്യ ഹോസ്പ്പിറ്റലില്‍ ചികിത്സയിലാണ്.