
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ബുധനാഴ്ച്ച രാവിലെ ആശുപത്രിയിൽ വെച്ച് അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹീം കുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം നിയമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. നിര്‍മ്മാണ കരാര്‍ ആര്‍ഡിഎസിന് നല്‍കാന്‍ മന്ത്രി ഗൂഡാലോചന നടത്തിയെന്നു റിപ്പോർട്ടിൽ പറയുന്നു .കരാറുമായി ബന്ധപ്പെട്ട് മന്ത്രിക്ക് കമ്മീഷൻ കിട്ടിയ തുകയെ കുറിച്ച അന്വേഷണം പുരോഗമിക്കുകയാണ് . ആര്‍ഡിഎസ് ഉടമ സുമിത് ഗോയലുമായി നേരിട്ടായിരുന്നു മന്ത്രിക്ക് ഇടപാടുകൾ എന്നുകൂടി റിപ്പോർട്ടിൽ പറയുന്നു.
പാലം നിര്‍മാണത്തിലെ ക്രമക്കേട് മൂലം പൊതു ഖജനാവിന് 13 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രല്ല ആര്‍ബിഡിസികെ, കെആര്‍എഫ്ബി, കിറ്റ്‌കോ തുടങ്ങിയവായിലെ ഉദ്യോഗസ്ഥരുമായി 2013ല്‍ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തിഎന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.