
എതിർത്തോട്(big14news.com):ജനങ്ങളുടെ മേല്‍ സാമ്പത്തിക അടിയന്തരാവസ്ഥ മനപ്പൂർവ്വം അടിച്ചേൽപിച്ച മോദി സര്‍ക്കാരിന്റെ തല തിരിഞ്ഞ നടപടിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി .രാജ്യമാകെ ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ തെറ്റ് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രധിഷേധവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് എതിർത്തോട് ശാഖ മുന്നറിയിപ്പ് നൽകി.
അർഷാദ് ഇ എ,സിറാജുദീൻ പി എസ് ,ഹുസൈൻ ,ലത്തീഫ് ഉമ്മർ ,ഇബ്രാഹിം സി എച്ച്, മുസ്തഫ ,ഷാഫി തായൽ, ഷാനിഫ് അഹമ്മദ് ,നാഫിഹ് ,ഖലീൽ ,ശാക്കിർ ,അഷ്‌കർ , റിയാസ്, റാഷിദ്, ഖാദർ, റമീസ്, അബ്ശാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.