
പള്ളിക്കര(big14news.com): പൗരപ്രമുഖനും മുസ്‌ലിം ലീഗ് നേതാവുമായ പള്ളിക്കര പള്ളിപ്പുഴയിലെ പാറയില്‍ മൂസ (70) നിര്യാതനായി. പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, പള്ളിപ്പുഴ ശാഖാ പ്രസിഡണ്ട്, ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യംഗം, മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍, പള്ളിപ്പുഴ ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സുഹറ. മക്കള്‍: മുനീര്‍, മുംതാസ്, സുബൈറ, ഫൗസിയ, ഫൈറുന്നിസ, ബുഷ്‌റ. മരുമക്കള്‍: ആയിഷ ചെറുവത്തൂര്‍, മുഹമ്മദ് കുഞ്ഞി ചിത്താരി, അബ്ദുല്‍ റഹ്മാൻ പടിഞ്ഞാര്‍, ഷരീഫ് മേല്‍പ്പറമ്പ്, നസീര്‍ ഉദുമ, ഷഫീഖ് പള്ളിക്കര. സഹോദരങ്ങള്‍: ബീഫാത്തിമ, പാറയില്‍ അന്തായി, പാറയില്‍ ആമു, പാറയില്‍ ഇബ്രാഹിം, പാറയില്‍ അബൂബക്കര്‍.