
കാസറഗോഡ്(big14news.com): ബാങ്ക് അക്കൗണ്ടുകളിലെ പണം പെട്രോള്‍ പമ്പുകള്‍വഴി പിന്‍വലിക്കുന്ന സംവിധാനം സംസ്ഥാനത്തും നടപ്പാക്കിതുടങ്ങി. ഭാരത് പെട്രോളിയവുമായിചേര്‍ന്ന് എസ്.ബി.ഐയാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ തിരഞ്ഞെടുത്ത പമ്പുകളില്‍ പണം പിന്‍വലിക്കാനുള്ള സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.സ്വയ്പ്പ് മെഷീനില്‍ എ.ടി.എം കാര്‍ഡ് റീഡ് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ പെട്രോള്‍ പമ്പിലെ കൗണ്ടറില്‍ നിന്നും പണം ലഭിക്കും. കൂടാതെ അക്കൗണ്ട് ബാലന്‍സ് വിവരങ്ങളടങ്ങുന്ന റസീപ്റ്റും ലഭിക്കും.
ജില്ലയില്‍ തൃക്കരിപ്പൂരിലെ ഒരു പമ്പില്‍ മാത്രമാണിപ്പോള്‍ ഈ സൗകര്യം ലഭിക്കുന്നത്. എ.ടി.എം കൗണ്ടറിലെ പോലെതന്നെ പരമാവധി 2000 രൂപ മാത്രമേ ഇവിടങ്ങളിലും ലഭിക്കുകയുള്ളൂ. എന്നാല്‍ സൗകര്യമൊരുക്കിയിരിക്കുന്ന പെട്രോള്‍ പമ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് എ.ബി.ഐ സന്ദര്‍ശിക്കണം.