കാസറഗോഡ് സാഹിത്യവേദിയുടെ കവിതയ്ക്കൊരു ദിനം കാവ്യപാഠശാല ശ്രദ്ധേയമായി

0
Share on Facebook
Tweet on Twitter

പെർളടുക്കം(big14news.com):കവിതയെക്കുറിച്ച് മാത്രം സംസാരിച്ചും കേട്ടും ആലപിച്ചും ഒരു ദിനം. എഴുത്തിന്റെ പുതുവഴികൾ തേടിയെത്തിയ വിദ്യാർത്ഥികൾക്ക് കവിതാ ക്യാമ്പ് നവ്യാനുഭവമായി.കാസറഗോഡ് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ പൊയിനാച്ചി പെര്‍ളടുക്കത്തെ ടാഷ്‌കോ ഹാളില്‍ “കാവ്യപാഠശാല” എന്ന പേരിൽ ഏകദിന കവിതാ ക്യാമ്പ് (കവിതയ്‌ക്കൊരു ദിനം) നടത്തി.

പ്രശസ്ത കവിയും എഴുത്തുകാരനുമായ വി.ടി ജയദേവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍, പ്ലസ്ടു, കോളേജ് തലത്തിലുള്ള സാഹിത്യ-സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരായ മുപ്പതോളം വിദ്യാർത്ഥികളടക്കം അറുപതോളം പേർ പങ്കെടുത്തു.

കാസറഗോഡ് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പത്മനാഭന്‍ ബ്ലാത്തൂര്‍ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ദിവാകരന്‍ വിഷ്ണുമംഗലം, രാധാകൃഷ്ണന്‍ പെരുമ്പള, സീതാദേവി കരിയാട്ട്, ബിജു കാഞ്ഞങ്ങാട്, വി.വി പ്രഭാകരന്‍, എ.എം അബ്ദുല്‍ഖാദര്‍, ടി.എ ഷാഫി, പി.ഇ.എ റഹ്മാന്‍ പാണത്തൂര്‍ എന്നിവർ പ്രസംഗിച്ചു.സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.

തുടര്‍ന്ന് “കവിതയും കാലവും” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വി.ടി ജയദേവന്‍ വിഷയം അവതരിപ്പിച്ചു. പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. അഷറഫലി ചേരങ്കൈ സ്വാഗതവും മധൂര്‍ ഷരീഫ് നന്ദിയും പറഞ്ഞു.

ഉച്ച തിരിഞ്ഞ് എഴുത്തിന്റെ വഴിയും ക്യാമ്പ് അംഗങ്ങളുടെ സൃഷ്ടികളുടെ വിലയിരുത്തലും നടന്നു.സമാപന സമ്മേളനത്തില്‍ സാഹിത്യ വേദി വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു.ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.പത്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അഹ്മദ് നന്ദിയും പറഞ്ഞു.

  • TAGS
  • kasaragod sahithyavedhi
SHARE
Facebook
Twitter
Previous articleഫ്രണ്ട്സ് പച്ചമ്പള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ആർമി റിക്രൂട്ട്മെന്റ് ക്യാമ്പ് ആരംഭിച്ചു
Next articleഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി: 63 മരണം