സമസ്ത പെരുമ്പട്ട മേഖല ശരീഅത്ത് സംരക്ഷണ റാലി നവംബർ 23 ന് ചീമേനിയില്‍, സന്ദേശ യാത്രക്ക് സമാപനം

0
Share on Facebook
Tweet on Twitter

കുന്നുംകൈ(big14news.com): സമസ്ത പെരുമ്പട്ട മേഖല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബർ 23 ന് വൈകിട്ട് മൂന്ന് മണിക്ക് ചീമേനിയില്‍ ശരീഅത്ത് സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ്‌ ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

സമ്മേളന പ്രചാരണാര്‍ഥം കടുമേനി നീലംപാറ മഖാം സിയാറത്തിനു ശേഷം തുടക്കം കുറിച്ച സന്ദേശ യാത്ര 13 മഹല്ല് കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മൗക്കോട് സമാപിച്ചു. നീലംപാറയില്‍ സയ്യിദ് അലിയാര്‍ തങ്ങള്‍ ജാഥാ ലീഡര്‍ മുഹമ്മദ്‌ ഹനീഫ് ഫൈസിക്ക് സമസ്തയുടെ പതാക കൈമാറി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു.

ടി പി അബ്ദുല്‍ ഖരീം ഹാജി അധ്യക്ഷനായി.വി പി നൂറുദ്ധീന്‍ മൗലവി, യൂനുസ് ഫൈസി, പി കെ അബ്ദുല്‍ കരീം മൗലവി, എ ദുല്‍കിഫിലി, എന്‍ പി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, പി സി ഇസ്മായിൽ , വഹാബ് മൗലവി, സാദിക്ക് മൗലവി, എ സി അബ്ദുല്‍ ഖാദര്‍,അഷ്‌റഫ്‌ മൗക്കൊട്, ഷൌക്കത്തലി മാസ്റ്റര്‍, മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍, കെ എന്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, സിദ്ധീഖ് ആമത്തല, ജാതിയില്‍ ഹസൈനാർ, കെ പി മൊയ്തീന്‍ കുഞ്ഞി മൗലവി, ഉമര്‍ മൗലവി, എം ടി പി അബ്ദുല്‍ ഖാദര്‍, എം സി കുഞ്ഞബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു. സമാപന യോഗം പി കെ അബ്ദുല്‍ കരീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു . ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.

SHARE
Facebook
Twitter
Previous articleഡിസംബര്‍ 8ന് പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും
Next articleരാജ്യ സ്നേഹം നടിച്ച്, രാജ്യത്തെ കുത്തകകൾക്ക് തീറെഴുതാൻ ശ്രമം: ഹക്കീം കുന്നിൽ