
ദുബൈ(big14news.com):2016-2017 വർഷത്തെ പഴയ ചൂരി യു.എ.ഇ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ദുബൈ ദേരയിലെ റാഫി ഹോട്ടലിൽ ചേർന്ന ജനറൽ ബോഡി യോഗം ഐക്യഖണ്ഡേന തെരഞ്ഞടുത്തു. മുസ്തഫ കെ.ബിയെ പ്രസിഡൻറായും ഹസ്കർ ചൂരിയെ ജനറൽ സെക്രട്ടറിയായും ശാഫി സി.ഐയെ ട്രഷററുമായും യോഗം തിരഞ്ഞെടുത്തു.
ഷാഫി.പി.എ, ഫസൽ റഹ്മാൻ വൈസ് പ്രസിഡൻറുമാരും മഷൂദ്.സി.എം, മാജിദ്.എസ്.എം ജോയിൻറ് സെക്രട്ടറിമാരുമാണ്. പുതിയ സഹഭാരവാഹികൾ: നിസാർ ചൂരി, ഹമീദ്.സി.എച്ച്, ലത്തീഫ്ചൂരി, ഷാഫി.സി.എ, സാക്കിർ.സി.എ, ഷബീബ്.സി.എ, അഷ്റഫ് ചൂരി,ഇബ്രാഹിം.പി.എ, ബഷീർ.സി.എ, ഹാരിസ്.സി.എച്ച്,മുനാസിർ അഹ്മദ്, അബ്ബാസ് പാറക്കട്ട്,മുഹമ്മദ് കുഞ്ഞി പാറക്കട്ട് എന്നിവരാണ്.
എക്സിക്യൂട്ടിവ് അംഗങ്ങളായിട്ടുള്ള 20 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. യു.എ.ഇലെ ചൂരി ജമാഅത്തിൽ പെട്ട നിരവധി അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ മുസ്തഫ കെ ബി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന് മതസംഘടനകളും മഹൽ കമ്മിറ്റികളും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
അടുത്ത വർഷം മഹല്ലിനു കീഴിൽ നിരവധി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കാനും മദ്രസ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മദ്രസ്സയ്ക്ക് സ്ഥിര വരുമാനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാനും യോഗം തീരുമാനിച്ചു.
ഹ്രസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ മുൻ ജമാഅത്ത് ഭാരവാഹിയും ചൂരിയിലെ പൗര പ്രമുഖനുമായ ഇബ്രാഹിം ഹാജിക്ക് യോഗത്തിൽ വെച്ച് സ്വീകരണം നൽകി. 2016-2017 വർഷത്തെ കമ്മിറ്റിയുടെ ഓഡിറ്റർമാരായി മുനാസിർ അഹ്മദിനെയും മാജിദ്.എസ്.എംനെയും തെരഞ്ഞെടുത്തു. ഹസ്കർ ചൂരി സ്വാഗതവും ശാഫി.സി.ഐ നന്ദിയും പറഞ്ഞു.