മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ കേസെടുക്കുന്നത് ജനാധിപത്യ രാജ്യത്തിന് നാണക്കേട്: യൂത്ത് ലീഗ്

0
Share on Facebook
Tweet on Twitter

കാസറഗോഡ്(big14news.com): സംഘ് പരിവാർ ഗൂഢാലോചനയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡിനെതിരെ സമസ്ത നടത്തിയ ശരീഅത്ത് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചെന്ന പേരിൽ നേതാക്കൻമാർക്കെതിരെ കേസെടുത്ത പോലീസ് നടപടി ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഗുജറാത്ത് പോലീസിന്റെ മാതൃകയിൽ ഇങ്ങനെ മോദി വിധേയത്വം കാണിക്കുന്നത് ആരെ പ്രീതിപെടുത്താനാണെന്ന് മുഖ്യമന്ത്രി പറയണമെന്നും മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് അജ്മൽ തളങ്കരയും ജനറൽ സെക്രട്ടറി റഷീദ് തുരുത്തിയും പ്രസ്ഥാവനയിലുടെ പറഞ്ഞു.