ആറു പതിറ്റാണ്ടിന്റെ കേരള രാഷ്ട്രീയം; ഇ എം എസ് മുതൽ പിണറായി വരെ

Share on Facebook
Tweet on Twitter

കേരള പിറവിക്കു ശേഷം രൂപപെട്ട നിയമസഭകളെ നോക്കുമ്പോൾ 2016 ലെ പിണറായി വിജയൻറെ മന്ത്രിസഭ, പതിനാലാമത്തെ നിയമസഭയും ഇരുപത്തി ഒന്നാം മന്ത്രിസഭയുമാണ്. പന്ത്രണ്ടാം മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

കേരള രാഷ്ട്രീയത്തിൽ അടിത്തട്ടിൽ നിന്ന് സംഘടന ലെവലിൽ പ്രവർത്തിച്ചു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സംസ്ഥാന സെക്രട്ടറിയും,പരമാധികാര പോളിറ്റ് ബ്യുറോയിൽ അംഗമാവുകയും ചെയ്ത പിണറായി , പാര്ളമെന്ററി രാഷ്ട്രീയത്തിലേക്ക് വരുന്നത് 1970 ലെ നിയമസഭയിലായിരുന്നു , പിന്നീട് പല വട്ടം എം എൽ എ ആയ അദ്ദേഹം 1996ലെ നായനാർ സർക്കാരിൽ വൈദ്യുതി മന്ത്രിയായിരുന്നു. പിന്നീട് സംഘടന രാഷ്ട്രീയത്തിൽ ഉജ്ജ്വലമായ നേത്രത്വം നല്കി പാര്ളമെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത് ഇപ്പോഴാണ് , കോടിയേരിയെ സംഘടന ഏല്പ്പിച്ചു കൊണ്ട് കേരളത്തിൻറെ ഭരണംരംഗം ഇനി പിണറായി യുടെ കയ്യിൽ.

ബ്രിട്ടീഷ് ഇന്ത്യ എന്നത് മാറി സ്വതന്ത്ര ഇന്ത്യയായ,അത്യുജ്ജലമായ സാഹചര്യം, പോരാട്ടങ്ങളുടെയും ശക്തമായ രാജ്യ സ്നേഹത്തിൽ ഊന്നിയ പ്രധിരോധത്തിന്റെ കൂടെ ഭാഗം ആയിരുന്നു എന്നത് ചരിത്ര സത്യം. അതിനു ജീവനും സർവതും ത്യിജിച്ചു കൊണ്ട് സ്വാതന്ത്ര്യം വാങ്ങി തന്ന ധീര ദേശോഭിമാനികൾക്ക് മുന്നിൽ എന്നും നാം കടപ്പെട്ടവർ .

തിരുവനന്തപുരത്തെ സ്വാതി സംഗീത അകാദമി ഏഴര പതിറ്റാണ്ട് മുമ്പത്തെ സംഗീത കലയുടെ ഇറ്റില്ലം ആയിരുന്നു അവിടെയാണ് കേരളം എന്ന സംസ്ഥാനം അഥവാ ഐക്യ കേരളം ഉണ്ടാവണം എന്ന ആശയത്തിന് ശക്തി പകരുന്നത് അത് വരെ ഇന്നത്തെ കേരളം തിരുവിതാംകൂർ രാജ്യവും കൊച്ചി രാജ്യവും അത് പോലെ മദ്രാസ് സംസ്ഥനവുമോക്കെ ആയിരുന്നു മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗം ആയിരുന്ന മലബാർ ജില്ല അതിനു മുമ്പ് സാമുതിരിയും ടിപ്പുവും നായക്കന്മാരുമൊക്കെ വാണ പ്രദേശം ആയിരുന്നു.

1947 ജൂലൈ 25 നാണു സംഭവം വൈകീട്ട് സ്വാതി തിരുനാളിന്റെ ശത വാർഷിക ആഘോഷങ്ങൾ നടത്തുവാൻ ആയിരുന്നു. അകാദമിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി , തിരുവിതാങ്കൂർ രാജാവ് സ്വാമി ചിത്ര നാൾബാല വർമ്മയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്, സർവ വിധ രാജാ പ്രൌടിയോട് കൂടി പരിവാരവുമായി എത്തിയ രാജാവും മഹാ റാണിയും മുന്നിലെ ഇരിപ്പിടത്തിൽ തന്നെ നിലയുറപ്പിച്ചു ഉദ്ഘാടനം കഴിഞ്ഞു രാജാവും പടയും പതിവ് തെറ്റിക്കാതെ സ്ഥലം വിട്ടു , അവരോടപ്പം അവിടെ എത്തിയ തിരുവിതാംകൂർ ദിവാൻ സർ സി പി രാമസ്വാമി അവിടെ തന്നെ നിന്നു, അവിടെ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന പ്രഗൽഭ സംഗീത അതികായകൻ ചെമ്മാൻകുടി ശ്രിനിവാസ അയ്യരുടെ സംഗീത കച്ചേരി ഉണ്ടായിരുന്നു , കടുത്ത കർണ്ണാടക സംഗീത പ്രേമി ആയിരുന്ന സർ സി പി അവിടെ തന്നെ അതിനായി ഇരുന്നു , കച്ചേരി കഴിഞ്ഞു അദ്ദേഹം എഴുന്നേറ്റു, സർവ വിധ ആദരവോടു കൂടി സദസ്സ് എഴുനേറ്റു അദ്ദേഹത്തിന് യാത്രയപ്പ് നല്കി അദ്ദേഹം സദസ്സിനു പിന്നാലെ കൂടെ മടങ്ങി പുറത്ത് എത്തിയതോട് കൂടി വെളിച്ചം ഓഫ് ചെയ്യപ്പെട്ടു പെട്ടെന്ന് തന്നെ ഒരു അക്രമി വന്നു സി പി യുടെ നേർക്ക് ആഞ്ഞു വെട്ടിയ ശേഷം ഓടി മറഞ്ഞു. പിന്നീട് ഓഫ് ചെയ്യേപ്പെട്ടു കിടന്ന മെയിൻ സ്വിച്ച് ഓൺ ചെയ്തപ്പോൾ ചോരയിൽ ആണ്ട സി പി യെയാണ് കണ്ടത് ഏഴു വെട്ടുകൾ അദ്ദേഹത്തിനു ഏറ്റിരുന്നെങ്കിലും കഴുത്തിൽ ധരിച്ചിരുന്ന ഉത്തരിയം തടുത്തു കൊണ്ട് ആഴത്തിൽ മുറിവ് പറ്റിയിരുന്നില്ല അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ഡോ ശിവൻ നായരുടെ നേത്രത്വത്തിൽ ശസ്ത്രക്രിയ ചെയ്യുകയും ഒരാഴ്ച കഴിഞ്ഞു സുഖം പ്രാപിച്ചു അദ്ദേഹം അദ്ദേഹത്തിന്റെ വാസ കേന്ത്രമായ ഊട്ടിയിലേക്ക് പോവുകയും ചെയ്തു . പിന്നീട് അദ്ദേഹം തിരുവിതാംക്കൂരിലേക്ക് മടങ്ങിയതെ ഇല്ല , അദ്ദേഹത്തെ വെട്ടിയത് എം എസ് മണി എന്ന പ്രമുഖ ദേശോഭിമാനിയും സ്വാന്ത്ര്യ സേനാനിയും ആയിരുന്നു , രണ്ടാഴ്ച കഴിഞ്ഞു സ്വാതന്ത്ര്യ ഇന്ത്യ ആവാൻ പോകുന്ന രാജ്യത്തോടപ്പം തിരുവിതാംകൂർ ചേരില്ല, മറിച്ച് ഇത് ഒരു സ്വതന്ത്ര നാട്ടു രാജ്യമായി നില നില്ക്കണം എന്നാണ് രാജാവിന്റെയും ദിവാൻ സി പി യുടെയും നിലപാട് , ജനാദിപത്യത്തിൽ വിശ്വാസമില്ലാത്ത സി പി യും രാജാവും രാഷ്ട്രത്തെ വെല്ലുവിളിച്ചു . 1932 ഇൽ രാജാവിന്റെ രാഷ്ട്രീയ ഉപദേഷ്ട്ടാവ് ആയിട്ടാണ് സി പി യുടെ രംഗ പ്രവേശനം പിന്നീട് ദിവാനായി മാറി , വെട്ടിയ മണിയെ തേടി പോലിസ് തിരച്ചൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല . സി പി അക്രമിക്കപ്പെട്ടതോട് കൂടി അദ്ദേഹത്തിന്റെ സ്വതന്ത്ര രാഷ്ട്ര തീരുമാനം ഉപേക്ഷിച്ചു കൊണ്ട് രാജാവിനെ പിന്തിരിയാൻ സമ്മര്ദം ചെലുത്തി അങ്ങനെ ആ വലിയ തടസ്സം നീങ്ങി ഐക്യ കേരളത്തിനു കളമൊരുങ്ങി , ഇതേ സമയം കൊച്ചി രാജാവായ രാമ വർമ്മ ഐക്യ കേരളത്തിനു വേണ്ടി ശക്തിയുക്തം പ്രവർത്തിച്ച രാജാവ് ആയിരുന്നു , അദ്ദേഹം തൃശ്ശൂരിൽ ഇതിനു വേണ്ടി ഐക്യ കേരള സമ്മേളനം തന്നെ വിളിച്ചു കൂട്ടി, സ്റ്റേറ്റ് കൊണ്ഗ്രസ്സിലെ പ്രമുഖരായ കെ കേളപ്പൻ ,കേശവൻ നായർ തുടങ്ങിയവർ അതിൽ പങ്കെടുത്തു നല്ല പ്രസംഗവും രാജാവ് നടത്തി കൊണ്ട് ഐക്യ കേരളത്തിനു പിന്തുണ പ്രഖ്യാപിച്ചു.

സംസ്ഥാനങ്ങൾ രൂപം വരുന്നതിനു മുമ്പ് തന്നെ ബ്രിട്ടീഷ് ഇന്ത്യ അടക്കി വാണ കാലത്ത് തന്നെ ദേശിയ പ്രസ്ഥാനത്തിന് ശക്തി പകരണം എങ്കിൽ ഭാഷ അടിസ്ഥാനത്തിൽ പ്രവിശ്യകൾ രൂപം നല്കി അവിടെ കോണ്ഗ്രസ്സിന് സമിതി രൂപികരിക്കുവാൻ തീരുമാനം കൈ കൊണ്ടിരുന്നു , സ്വതന്ത്രയത്ത്തിനു ശേഷം ഐക്യ കേരളത്തിന് വേണ്ടി വികാര ഭരിതമായ വരികൾ കൊണ്ട് ഇ എം എസ് നമ്പൂതിരിപ്പാട് കേരളം മലയാളികളുടെ മാത്രഭുമി, അതെ പോലെ ദേശിയത തുളുമ്പുന്ന വരികൾ കൊണ്ട് കവിത രചിച്ച കവി ബോധെശ്വരന്റെ കവിതകളും ഐക്യ കേരളത്തിനു മുഖം നല്കാൻ സാഹിത്യ പ്രചോദനമായി.

568 നാട്ടു രാജ്യങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് ഇന്ത്യ എന്ന ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യം രൂപം കൊണ്ടു പ്രഥമ പ്രധാന മന്ത്രിയായി മോത്തിലാലിന്റെ മകൻ ജവഹർലാൽ നെഹ്റു അധികാരമേറ്റു.

സ്വതന്ത്ര ഇന്ത്യയുടെ പ്രധിരോധ മന്ത്രി സർദാർ വെല്ലബായി പട്ടേലിന്റെ നേത്രത്വത്തിൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം നല്കാൻ തകൃതിയിൽ ശ്രമങ്ങൾ നടന്നു, പക്ഷെ വളരെ ദുസ്സഹം ആയിരുന്നു രൂപം നല്കിയെടുക്കാൻ സി പി യുടെ അടിയറവ് പറയലോട് കൂടി തിരുവിതാംകൂര് പ്രശ്നം തീർന്നെങ്കിലും ഏറ്റവും കൂടുതൽ തമിഴ് സംസാരിക്കുന്നവർ തിരുവിതാംകൂറിലെ കന്യാകുമാരി താലൂക്കിൽ ഉള്ളതിനാൽ അത് തമിഴ് നാട്ടിന് വിട്ടു നല്കണം ആവശ്യപ്പെട്ടു കൊണ്ടു മദ്രാസ് സ്റ്റേറ്റ് കോൺഗ്രസ് സമരം ആരംഭിച്ചു അതിനിടെ തിരുവിതാംകൂര് പ്രധാന മന്ത്രിയും പിന്നീട് കേരള മുഖ്യ മന്ത്രിയും ആയ പട്ടം താണു പിള്ളയുടെ പോലീസ് തമിഴ് പ്രശ്നക്കര്ക്കെതിരെ വെടിവെപ്പും നടത്തി , പിന്നീട് പ്രശ്ന ഒഴിവാക്കാൻ കന്യാകുമാരി ജില്ലയിലെ നാലു താലുക്കുകൾ മദ്രാസ് സംസ്ഥാനത്തിന് വിട്ടു കൊടുക്കുകയും പകരം മൈസൂർ ജില്ലയിലെ കാസറഗോഡ് കേരളത്തിന് നല്കുകയും ചെയ്തു, മദ്രാസ് സ്റ്റേറ്റ് ന്റെ ഭാഗമായിരുന്ന മലബാര് ജില്ല നേരത്തെ തന്നെ കേരളത്തിലേക്ക് വരികയും ചെയ്തിരുന്നു , അങ്ങനെ 1956 നവംബർ 1 നു കേരളം സംസ്ഥാനം രൂപം കൊണ്ടു , തെക്കൻ കേരളത്തിന്റെ ഹസ്ര ഭാഗമായ കന്യാകുമാരി പോയതിനാൽ കേരള പിറവിക്കു പ്രൌടി കുറഞ്ഞിരുന്നു.

ഐ സി എസ് ഓഫീസര് ആയിരുന്ന പി എസ് റാവുവിന് ആയിരുന്നു ചുമതല , തിരുവിതാംക്കൂര് മേയർ പോന്നം ശ്രീദർ ദിപ ശിഖ കൊളുത്തി ഐക്യ കേരളം എന്ന സ്വപ്ന സക്ഷല്കാരം നടത്തി.

1865 ഇൽ തിരിവിതംകൂർ രാജാവ് ആയില്യം തിരുനാൾ പണി തുടങ്ങി 1869 ഇൽ പൂർത്തിയാക്കി രാജാ ദർബാർ ആയി ഉപയോഗിച്ചിരുന്ന ഭരണ കേന്ദ്രം റോമൻ – ഡച്ച് കരവിരുത് കൊണ്ടു നിർമിച്ച ഭരണ കേന്ദ്രം , അവസാന രാജാവ് ചിത്ര തിരുനാൾ അധികാരമേറ്റ സഭ കേന്ദ്രം.

1939ൽ ബ്രിട്ടീഷ് വൈസ്റോയ് ലോർഡ് വില്ലിംഗ്ട്ടൻ പുതിയ കെട്ടിടത്തിനു തിരശീലയിട്ടു അതിലാണ് നിയസഭ പ്രവര്ത്തിക്കുന്ന കേരള സെക്രട്രിയെറ്റ് അത് പോലെ അസ്സംബ്ലി മന്ദിരവും പ്രവർത്തിച്ചത്.

പിറ്റേ വർഷം ലോകത്തിലെ ഏറ്റവും വലിയ ജനാദിപത്യ രാജ്യത്തെ കേരളമെന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടന്നു.

അങ്ങിനെ 1957 ലെ ആദ്യ തിരഞ്ഞെടുപ്പ് , ഫലം വന്നപ്പോൾ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് മേൽക്കൈ, ലോക ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഒരു സംഭവം ആയിരുന്നു അത് , ഇറ്റലി യിലെ ഒരു കൊച്ചു ദീപ് ഒഴിച്ച് നിർത്തിയാൽ ലോകത്തിൽ തന്നെ ആദ്യമായി കമ്മ്യുണിസ്റ്റ് ഭരണത്തിൽ വരുന്ന സംസ്ഥാനം ആയി കേരളം മാറി , ലോകം കൗതുകത്തോട് കൂടി ഇതിനെ നോക്കി കണ്ടു , സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ 1885ൽ രൂപം പ്രാപിച്ച ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് നു ഏറ്റ ആദ്യ തിരിച്ചടി ആയിരുന്നു ഇത് . 1957 ഏപ്രിൽ 5 നു തിരുവനതപുരം പട്ടണം ചുവന്ന കോടി കൊണ്ട് ജന സഞ്ചയം കൊണ്ട് നിറഞ്ഞു കവിഞ്ഞു , കേരള പിറവിക്കു ശേഷം വന്ന ആദ്യ സർക്കാർ രൂപികരണം നടക്കുന്നതിനു സാക്ഷ്യം വഹിക്കാൻ എത്തിയതായിരുന്നു ആ പ്രവാഹം.

സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ജാതി വ്യവസ്ഥക്കും തൊട്ടു കൂടായ്മക്കും ജന്മിതരത്ത്തിനും എതിരെ ശക്തമായി പോരാടി യും സാമുഹിക കാർഷിക സമരങ്ങളൊക്കെ അതിനു പ്രചോദനമായി . ബ്രിട്ടീഷ് പട്ടാളത്തിന്റെയും ഒക്കെ കിരാതമായ പീഡനങ്ങൾ ഏറ്റുവാങ്ങി ഒരു നാടിനെ സ്വതന്ത്രമാക്കിയത് കമ്മ്യുണിസ്റ്റ് നേതാക്കളുടെ ശ്രമ ഫലം എന്നത് വാസ്തവമാണ് ,ആ പ്രവർത്തനം വോട്ടായി മാറി , ചരിത്ര പ്രക്രിയയുടെ പുതിയ സംവിധാനം കമ്മ്യുണിസ്റ്റിന്റെതായി മാറി.

114 നിയമസഭ മണ്ഡലങ്ങളിൽ നടന്ന തിരെഞ്ഞെടുപ്പിൽ 12 ദ്വയംഗ മണ്ഡലം ഉൾപ്പടെ 126 സീറ്റായിരുന്നു കേരള നിയമസഭയ്ക്ക് , അന്ന് 9 സ്ത്രീകൾ അടക്കം 409 സ്ഥാനാർഥികൾ മത്സരിച്ചു , മുന്നണി സംവിധാനം ഇല്ലാതെ ഒറ്റയ്ക്ക് മത്സരിച്ചാണ് എല്ലാ പാർട്ടികളും ജനവിധി തേടിയത്.

നാലു പാർട്ടികളാണ് അന്ന് മത്സര രംഗത്ത് ഉണ്ടായത് , ദേശിയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് , സി പി ഐ , പ്രജ സോഷ്യലിസ്റ്റ് പാര്ട്ടി – പി എസ് പി , ആർ എസ് പി അത് പോലെ മുസ്ലിം ലീഗ് പാര്ട്ടി സ്വതന്ത്രർ ആയി മത്സരിച്ചു , ഫലം വന്നപ്പോൾ 38 ശതമാനം വോട്ടുകൾ നേടി കോൺഗ്രസ് മുന്നിൽ എത്തിയെങ്കിലും സീറ്റുകൾ സി പി ഐ ക്കായിരുന്നു കൂടുതൽ , അഞ്ചു സ്വതന്തർ സി പി ഐ യെ പിന്തുണച്ചതിനാൽ അവർ അധികാരത്തിൽ എത്തി , 60 സീറ്റായിരുന്നു സി പി ഐ ക്ക് ലഭിച്ചത് കോൺഗ്രസിന് 43 സീറ്റും പി എസ് പിക്ക് 9 സീറ്റും മുസ്ലിം ലീഗിന് 8 സീറ്റ് , മറ്റു സ്വതന്തർക്ക് 8 സീറ്റുകൾ ലഭിച്ചു ആർ എസ് പി ക്ക് കന്നിയങ്കം വട്ട പൂജ്യമായിരുന്നു , സി പി ഐ യിൽ നിന്ന് ഇ എം എസ് നമ്പൂതിരിപ്പാട് , ആർ സുഗതൻ, സി അച്ചുത മേനോൻ, ടി വി തോമസ് , കെ ആർ ഗൗരിയമ്മ, വെളിയം ഭാർഗവൻ, തോപ്പിൽ ഭാസി തുടങ്ങിയവർ ആയിരുന്നു പ്രമുഖർ.

കൊണ്ഗ്രസ്സിൽ നിന്ന് കെ കെ വിശ്വനാഥൻ, കെ എം ജോർജ് , പി റ്റി ചാക്കോ , തുടങ്ങിയവർ ആയിരുന്നു പ്രമുഖരായ ജയിച്ചു കയറിയവർ.

പി എസ് പി യിൽ നിന്ന് പട്ടം താണു പിള്ള , പൊന്നര ശ്രീധർ എന്നിവരായിരുന്നു , സ്വതന്ത്ര എം എൽ എ മാരായി ജൊസഫ് മുണ്ടശ്ശേരി , വി ആർ കൃഷനയ്യർ, എ ആർ മേനോൻ തുടങ്ങിയവർ ആയിരുന്നു , മുസ്ലിം ലീഗിൽ നിന്ന് സി എച് മുഹമ്മദ് കോയ , അഹ്മദ് ഗുരിക്കൽ തുടങ്ങിയവരായിരുന്നു ജയിച്ചു കയറിയത് , എന്നാൽ തോറ്റവരിൽ പിന്നീട് കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച ലീഡർ കെ കരുണാകരൻ, ആർ എസ് പി യിലെ സി ദിവാകരൻ, പി എസ് പ്പിയിലെ വർഗീസ് വൈദ്യൻ തുടങ്ങിയവർ ആയിരുന്നു . കൊണ്ഗ്രെസ്സ്ൽ ആയിരുന്ന എ ആർ മേനോൻ പാർട്ടിയുടെ അനിഷേധ്യ നേതാവ് ആയിരുന്ന പനമ്പള്ളി ഗോവിന്ദനും ആയി തെറ്റി സി പി ഐ കൂടാരത്തിൽ എത്തിയ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു കെ കരുണാകരനെ തോല്പ്പിച്ചു കൊണ്ടായിരുന്നു നിയമസഭയിൽ എത്തിയത് , പിന്നീട് ഇന്ത്യൻ നീതി ന്യായ സംവിധാനത്തിന് മുതൽക്കൂട്ടായി സുപ്രീം കോടതി മുഖ്യ ജട്ജ്ജായ വി ആർ കൃഷ്ണയ്യർ അടക്കം സ്വതന്തർ ആയി നിയമസഭയിൽ എത്തി ,ഇടതു പക്ഷമായ സി പി ഐ തുണച്ചത് കൊണ്ട് അനായാസം അവർ അധികാരത്തിൽ എത്തി.

തിരുവിതാംക്കൂർക്കൂര് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സെക്രടറി ആയിരുന്ന റ്റി വി തോമസിനെ മുഖ്യമന്ത്രിയാക്കണം എന്ന നിര്ദേശം വന്നെങ്കിലും പോളിറ്റ് ബ്യുറോ അംഗം ആയ ഇ എം എസ് നെ മുഖ്യ മന്ത്രിയാക്കാൻ പാര്ട്ടി സെക്രടറി എം എൻ ഗോവിന്ദൻ തീരുമാനമെടുത്തു . ഏപ്രിൽ 5 നു സത്യ വാചകം ചൊല്ലി ഇ എം എസ് സർക്കാർ അധികാരമേറ്റു , കേരളം കണ്ട ഏറ്റവും കഴിവുറ്റ മന്ദ്രിസഭ തന്നെയായിരുന്നു അത് , സി അച്ചുത മേനോൻ ധന കാര്യവകുപ്പും , റ്റി വി തോമസിന് തൊഴിൽ വകുപ്പും കെ എം ജോർജിന് ഭക്ഷ്യ വകുപ്പും , ഇ എം എസ് ന്റെ കൂടി അധ്യാപകൻ ആയിരുന്ന ജൊസഫ് മുണ്ടശേരിക്ക് വിദ്യാഭ്യാസ വകുപ്പും കെ പി ഗോപലൻ വേവസായ വകുപ്പും റ്റി എ മജീദിന് പൊതുമരാമത്ത് വകുപ്പും ചാത്തൻ മാഷിന് തദ്ദേശ വകുപ്പും കെ ആർ ഗൗരിക്കു റവന്യു വകുപ്പും വി ആർ കൃഷ്ണ അയ്യർക്ക് കൃഷി, നിയമ – അഭ്യന്തര വകുപ്പും എ ആർ മേനോനിനു ആരോഗ്യ വകുപ്പും ലഭിച്ചു , യോഗ്യതക്കനുസരിച്ചു തന്നെയാണ് വകുപ്പ് ലഭിച്ചത് അങ്ങനെ 11 അംഗ മന്ത്രിസഭാ പ്രയാണം ആരംഭിച്ചു . കേരള വികസന മാതൃക ക്ക് തുടക്കം കുറിച്ചു ഭൂപരിഷ്കരണം ,വിദ്യാഭ്യാസ നിലവാരം മേചെപ്പെടുത്തൽ , ഉച്ച കഞ്ഞി സംവിധാനം എല്ലാ മേഖലകളിലും സ്കൂൾ സ്ഥാപിക്കൽ , തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ട് ട്രാന്സ്പോര്ട്ട് തൊഴിലാളികള്ക്ക് ഉൾപ്പടെ ബോണസ് ,പെൻഷൻ സംബന്ധ്രായം കൊണ്ട് വന്നു സർക്കാർ ചരിത്രം സൃഷ്ട്ടിച്ചു . ആ മന്ത്രിസഭയിലെ റ്റി വി തോമസ് മന്ത്രി ഗൗരിയെ വിവാഹം ചെയ്തത് ഇ കാലത്ത് ആയിരുന്നു . രണ്ടു വർഷം സർക്കാർ അങ്ങനെ തുടർന്ന് പോയി . പഴയ ജാതി – ജന്മി കുടിയാൻ വെവസ്തക്കും , വിദ്യാഭ്യാസ രംഗത്ത് കൊണ്ട് വന്ന മാറ്റങ്ങളും സ്വാശ്രയ രംഗത്തെ വിദ്യാഭ്യാസ മുതലാളിമാര്ക്കും ജന്മികളായ കൃഷി ജന്മികൾക്കും തല വേദനയായി , പല ദിക്കുകളിൽ നിന്നും അപ ശബ്ദങ്ങൾ ഉയരാൻ തുടങ്ങി , ഭൂപരിഷ്കരണം നടപ്പാക്കി തുടങ്ങിയതോടു കൂടി ഭുമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ സർക്കാർ ഏറ്റെടുത്തു നടത്തി അവിടെ കമ്മ്യുണിസം വളർത്തി കൊണ്ട് വരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് വിദ്യാഭ്യാസ മാനജ്മെന്റും ഭൂഉടമകളും സമരത്തിന് ഇറങ്ങി , വിശ്വാസവും മതവും തകര്ക്കാനുള്ള ശ്രമം എന്ന് പറഞ്ഞു കൊണ്ട് മത സാമുഹിക സംഘടനകൾ രംഗത്ത് വന്നു അതിനിടെ സർക്കാരിന്റെ നേത്രത്വത്തിൽ പോലിസ് സ്റ്റേഷനിൽ പാര്ട്ടി സെൽ ആരംഭിച്ചു എന്ന പരാതി വ്യാപകം ആയി ഉയർന്നു, ഇതിനെ തിരുവിതാംകൂര് കൊണ്ഗ്രെസ്സ് നേതാക്കൾ ശക്തമായി പിന്തുണച്ചു , അവർ കേന്ത്ര സർക്കാരിൽ ശക്തമായി സമ്മര്ദം ചെലുത്തി കൊണ്ടിരുന്നു , സർക്കാർ പിരിച്ചു വിടാൻ പി റ്റി ചാക്കോ , ആ ർ ശങ്കർ പോലുള്ളവർ ശക്തമായി വാദിച്ചു . എന്നാൽ മലബാർ കോൺഗ്രസ് നേതാക്കൾ ആ വാദത്തോട് യോജിച്ചിരുന്നില്ല , പ്രധാന മന്ത്രി നെഹ്രുവിനും പിരിച്ചു വിടാൻ താല്പര്യം ഉണ്ടായിരുന്നില്ല , കമ്മ്യുണിസ്റ്റ് ആശയങ്ങൾ പാഠപുസ്തകങ്ങളിൽ തിരുകി കയറ്റുന്നു എന്ന് ആരോപിച്ചു കൊണ്ട് പരക്കെ സമര കാഹളം മുഴങ്ങി , ആന്ധ്രയിൽ നിന്ന് സർക്കാർ കൊണ്ട് വന്ന അരിയിൽ കുംഭകോണം ഉണ്ടെന്ന ആരോപണവും ശക്തമായി , ക്രമേണെ സർക്കാരിനെതിരെ പടയോട്ടം ശക്തമായി , ഭുപരിക്ഷ്കരണം കൊണ്ട് ഭുമി നഷ്ട്ടമായ ജന്മിമാർ , വിദ്യാഭ്യാസ നയത്തിൽ പ്രതിശേതിച്ചു കൊണ്ടുള്ള കത്തോലിക്കാസഭ , എൻ എസ് എസ് , കോണ്ഗ്രസ്സിന്റെ വിദ്യാർഥി സംഘടന കെ എസ് യു എന്നിവ പരസ്യമായി രംഗത്ത് വന്നു ഒരു സർക്കാർ വിരുദ്ധ വിമോചന സമരത്തിനു കാഹളം മുഴക്കി , ക്രമേണെ ആർ എസ് പി യും പി എസ് പ്പിയും ഇവർക്കൊപ്പം നിന്നു, എൻ എസ് എസ് ന്റെ നായകൻ മന്നത്ത് പത്പനാഭൻ സമര നേത്രത്വം ഏറ്റെടുത്തു , സർക്കാർ സമരത്തെ അടിച്ചമർത്താൻ ശ്രമം ആരംഭിച്ചു , നിയമസഭയിൽ ഇത്തരം ശ്രമം നടത്താൻ സാധികാതെ വന്നപ്പോൾ പുറത്ത് വിമോചന സമരം നടത്തി പടയോട്ടം നടത്തുകയായിരുന്നു . അത് മൂലം ക്രമ സമാധാനം തകർന്നു വെടിവെപ്പുണ്ടായി , പുന്തുറ, അങ്കമാലി , ചന്ദന തോപ്പ് തുടങ്ങിയിടത്തൊക്കെ വെടിവെപ്പ് നടന്നു ,ലാത്തി ചാർജ് പതിവായി കേരളം സമരത്തിന്റെ തീചൂളയായി മാറി , ഇ സമരത്തിലൂടെ കെ എസ് യു വിൽ കൂടി വന്നവരാണ് എ കെ ആന്റണി , വയലാർ രവി പോലുള്ളവർ
അന്ന് ഉദയം ചെയ്ത രാഷ്ട്രീയ നേതാക്കൾ ആയിരുന്നു , സമരത്തെ ലീഗും പിന്തുണച്ചു , സമരം കൊടുമ്പിരി കൊണ്ട ആ സമയത്ത് പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു കേരളം സന്ദർശിച്ചു സമരം കൈ വിട്ടു പോകുകയാണെന്നും സർക്കാർ രാജി വെക്കണം എന്നാവശ്യപ്പെട്ടു , എന്നാൽ ഇ എം എസ് ഇതിനെ തള്ളി കളഞ്ഞു .രക്ത രൂക്ഷിതമായ വിമോചന സമരം 58 ദിവസം പിന്നിട്ട 1959 ജൂലൈ 31 നു കേകേന്ദ്ര സർക്കാർ ശുപാർശ പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. കേരള സര്ക്കാരിനെ കേന്ദ്രം പിരിച്ചു വിടാൻ വേണ്ടി കൊണ്ഗ്രെസ്സ് സമ്മര്ദം ചെലുത്തിയപ്പോൾ ഒന്നും നെഹ്റു ആദ്യം ചെവി കൊണ്ടിരുന്നില്ല പക്ഷെ അതെ വർഷം തന്നെയായിരുന്നു എ ഐ സി സി യുടെ പ്രസിഡണ്ട് ആയി ഇന്ദിര ഗാന്ധി അധികാരം എൽക്കുന്നതു ഇന്ദിര യുടെ സമ്മർധത്തിൽ നെഹ്റു സമ്മതിക്കുകയായിരുന്നു , ജനങ്ങൾ തിരഞ്ഞെടുത്ത സര്ക്കാരിനെ പിരിച്ചു വിട്ടു എന്ന ചീത്തപേര്, വളരെ പേര് കേട്ട നെഹ്റു സർക്കാരിന്റെ തലയിൽ ആയി . പിൽകാലത്ത് ഇ വിമോചന സമരത്തെ ശരി തെറ്റുകൾ ചർച്ച ചെയ്തു കൊണ്ടേയിരുന്നു . വിമോചന സമരത്തിനു അമേരിക്കൻ ചാര സംഘടന ആയ സി ഐ എ കമ്മ്യുനിസത്തിനൂ എതിരെ പണം, ഒഴുക്കിയെന്നു പിന്നീട് അമേരിക്കൻ അംബാസിഡർ പാട്രിക്ക് മോഹനിയാൻ വെളിപ്പെടുത്തിയത് കേരളം അത്ഭുതം കൂറി .
കമ്മ്യുണിസ്റ്റ് സർക്കാരിനെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഒരു വർഷം കഴിഞ്ഞു ഭക്ഷ്യ ക്ഷാമം രൂക്ഷമായ ആ കാലത്ത് പുതിയ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി അങ്ങനെ 1960ൽ തിരഞ്ഞെടുപ്പ് നടന്നു , വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ , ആ സമരത്തിന് നായർ ക്രിസ്തിയ കൂട്ടുകെട്ടായിരുന്നു എന്ന പ്രചരണം നല്കി ഈഴവ സമുദായത്തെ സി പി ഐ ഒപ്പം നിർത്തി 60 സീറ്റുകൾ 57 ഇൽ ഉണ്ടായിരുന്ന കമ്യുണിസ്റ്റ് പാർട്ടിക്ക് 29 സീറ്റ് കൊണ്ട് ത്രിപ്തിപെടെണ്ടി വന്നു , സി പി ഐ ഒറ്റയ്ക്ക് തന്നെ ആയിരുന്നു മത്സരിച്ചതെങ്കിൽ കോൺഗ്രസ് – പി എസ് പി മുസ്ലിം ലീഗ് സഖ്യം ആയിട്ടാണ് അവർ തിരഞ്ഞെടുപ്പിനെ നേരിട്ടത് , അതിനാൽ കോൺഗ്രസിന് 43 സീറ്റിൽ നിന്ന് 63 ആയി ഉയർന്നു പി എസ് പിക്ക് 20 സീറ്റും മുസ്ലിം ലീഗിന് 11 സീറ്റും ലഭിച്ചു , ഇ എം എസ്സും അച്ചുത മേനോനും എ ആർ മേനോനും കെ ആർ ഗൌരിയും മാത്രമേ മന്ത്രിസഭയിൽ നിന്നും വിജയിച്ചത്. ടി വി തോമസ് അടക്കം പ്രമുഖർ എല്ലാവരും പരാജയപെട്ടു .

പി എസ് പ്പിയിലെ പട്ടം താണുപിള്ളയും പോന്നറ ശ്രീധറും വിജയിച്ച പ്രമുഖരിൽ പെടും, കോൺഗ്രസിൽ നിന്ന് ആർ ശങ്കർ, പി ടി ചാക്കോ , പി എസ് സ്റ്റീഫൻ, അലക്സാണ്ടർ പറമ്പിതറ, കെ കെ വിശ്വനതാൻ എ എൽ ജേക്കബ് , പാമ്പൻ മാധവൻ തുടങ്ങിയ പ്രമുഖർ ജയിച്ചു കയറി , ആർ എസ് പി യിലെ ബേബി ജോൺ കൂടി നിയമസഭയിൽ കയറി കൂടി .

അങ്ങനെ രണ്ടാം നിയമസഭ 11 അംഗ മന്ത്രിസഭാ അധികാരമേറ്റു . പി എസ് പ്പിയിലെ പട്ടം താണു പിള്ളയായിരുന്നു മുഖ്യമന്ത്രി , സീറ്റുകൾ കൂടുതൽ കോൺഗ്രസിന് ആയിരുന്നെങ്കിലും പട്ടത്തോളം പ്രതാപമുള്ളവർ കോൺഗ്രസിൽ ഇല്ലായിരുന്നു , മാത്രവുമല്ല പട്ടത്തിന്റെ മുഖചായ കൂടി കണക്കിലെടുത്താണ് ഇത് , അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ ഉഗ്ര പ്രതാപിയായിരുന്നു, തിരുവിതാംകൂര് രാജകിയ ഭരണം അവസാനിച്ചപ്പോൾ അതിന്റെ പ്രധാന മന്ത്രിയും ആയ പട്ടം തിരുവിതംക്കൂർ – കൊച്ചി നാട്ടു രാജ്യങ്ങൾ ലയിച്ചു തിരു കൊച്ചി ആയപ്പോൾ അതിന്റെ മുഖ്യ മന്ത്രിയായി , ചുരുക്കി പറഞ്ഞാൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ മുഖ്യ മന്ത്രി പദം ആയിരുന്നു ഇത് അതൊക്കെ പരിഗണിച്ചു കൊണ്ടാവാം മുഖ്യ മന്ത്രി പട്ടം പട്ടത്തിനു തന്നെ ലഭിച്ചത് . കൊണ്ഗ്രസ്സിന്റെ പി പി ഉമർക്കോയ, ടി അച്യുതൻ , എ പി പൌലോസ് , എ കുഞ്ഞമ്പു , വി കെ വേലപ്പൻ തുടങ്ങിയവർ മന്ത്രിമാരായി , പി എസ് പിയിൽ നിന്ന് ചന്ദ്രശേഖരൻ, ദാമോദര പോറ്റിയും മന്ത്രിമാരായപ്പോൾ, ലിഗിനെ വർഗിയം പറഞ്ഞു കൊണ്ട് മന്ത്രിയാക്കിയില്ല .ആർ ശങ്കർ ഉപ മുഖ്യ മന്ത്രിയായി , പക്ഷെ ലീഗിന് സ്പീക്കർ സ്ഥാനം ലഭിച്ചു , സ്പീക്കർ എങ്കിൽ അത് , ഭരണ പങ്കാളിത്തം ഉണ്ടാക്കുക എന്നത് ലീഗിന് നിർണ്ണായകം ആയിരുന്നതിനാൽ കെ എം സീതി സാഹിബ് സ്പീക്കർ ആയി അധികാരമേറ്റു . കൊണ്ഗ്രെസ്സിനു ലീഗിനോട് എതിർപ്പായിരുന്നു 1959 നു തന്നെ പ്രധാന മന്ത്രി കോഴിക്കോട് വന്നു ലീഗിനെ കടന്നാക്രമിച്ചു കൊണ്ട് ലീഗ് ചത്ത കുതിരയെന്നു പരിഹസിചെങ്കിൽ പിൽകാലത്ത് കോൺഗ്രസിന് അവഗണിക്കാൻ സാധിക്കാത്ത ശക്തിയായി ലീഗ് മാറി എന്നത് മറ്റൊരു സംഗതി . ലീഗിന്റെ തലസ്ഥാനമായ മലബാറിലും കൊണ്ഗ്രെസ്സ് ലീഗിന്റെ ശക്തമായ എതിരായിരുന്നു വിമോചന സമരത്തിലും അവർ എതിരായിരുന്നു . ഒരു വർഷം കഴിഞ്ഞപ്പോൾ സീതി സാഹിബ് അന്തരിച്ചു , അതിനെ തുടർന്ന് വീണ്ടും ലീഗിന് സ്പീക്കർ സ്ഥാനം നല്കരുതെന്ന് മലബാർ കോൺഗ്രസ് നേതാക്കൾ വാശി പിടിച്ചു പ്രതേകിച്ചു കോണ്ഗ്രസ്സിന്റെ ആദർശധിരൻ എന്ന് പറയപ്പെടുന്ന സി കെ ഗോവിന്ദൻ നായർ ഉറച്ചു നിന്നു, എന്നാൽ തിരു കൊച്ചി കൊണ്ഗ്രെസ്സ് നേതാക്കൾ അതിനോട് യോജിച്ചില്ല അവസാനം ഒരു ഒത്തു തീർപ്പിലെത്തി ലീഗിൽ നിന്നു രാജി വെച്ച് കൊണ്ട് സ്പീകർ ആവട്ടെ എന്ന് , പക്ഷെ ലീഗിന്റെ പ്രമുഖനായ സി എച് മുഹമ്മദ് കോയക്ക് അതിനോട് താല്പര്യം ഇല്ലായിരുന്നു , ലീഗിന്റെ നില നിൽപ്പിനു ഭരണ പങ്കാളിത്തം അനിവാര്യമാണ് എന്ന് നേതാക്കൾ പറഞ്ഞു , മലബാർ രാഷ്ട്രീയത്തിൽ നിന്നു സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങണം എങ്കിൽ ഇത് അനിവാര്യം എന്ന് ലീഗ് നേതാക്കളായ ഖായിദെ മില്ലത്ത് ഇസ്മാഇൽ സാഹിബും ബാഫഖി തങ്ങളും സി എചിനോട് സ്പീക്കർ ആവണം എന്നവാശ്യപെട്ടപ്പോൾ കണ്ണീരോട് കൂടി സി എച് കടലാസ്സിൽ എഴുതി കൊടുത്തു , ലീഗിനെ തൊപ്പി ഊരിച്ചു എന്ന് കോൺഗ്രസ് പെരുമ്പറ കൊട്ടി , ഇന്ന് കൊണ്ഗ്രെസ്സിന്റെ പോലും മദ്യസ്ഥൻ രണ്ടാം സി എച് എന്നറിയപെടുന്ന പി കെ കുഞ്ഞാലികുട്ടി എന്നത് ചരിത്രത്തിലെ മറ്റൊരു വൈചിത്ര്യം .

അദ്ദേഹം സ്പീക്കർ ആയിട്ടും പിന്നെയും ലീഗ് വർഗിയ കക്ഷി എന്ന് പറഞ്ഞു കൊണ്ടേയിരുന്നു സഹിക്കവയ്യാതെ രണ്ടു വർഷം ഭരണം എത്തിയപ്പോഴേക്കും ലീഗ് മുന്നണിയിൽ തന്നെ രാജി വെച്ച് പുറത്തിറങ്ങി , അങ്ങനെ ലീഗ് സ്പീക്കർ പദവി ഒഴിഞ്ഞപ്പോൾ കൊണ്ഗ്രസ്സിന്റെ അലക്സാണ്ടർ പറമ്പിതറ പുതിയ സ്പീകറായി. , പക്ഷെ അതിനിടെ പി എസ് പിയും കോൺഗ്രസ്സും തമില്ലുള്ള ബന്തം വഷളായി വലിയ കക്ഷിയായ കൊണ്ഗ്രസ്സിനോടോ ഉപ മുഖ്യമന്ത്രി ശങ്കറിനോടോ പി ടി ചാക്കോയോടോ ആലോചിക്കാതെ പലതും ചെയ്യാൻ തുടങ്ങിയത് കോൺഗ്രസിനെ ചൊടിപ്പിച്ചു , പട്ടം ഈഴവരെയും ക്രൈസ്തവരേയും പരിഗണിക്കുന്നില്ല എന്ന പരാതിയും ഉയർന്നു വന്നു കോൺഗ്രസ് നിരന്തരം ഹൈകമാന്റിനു പരാതി അയച്ചു കൊണ്ടിരുന്നു അവസാനം പട്ടത്തെ മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്നു മാറ്റി കൊണ്ട് അറിയിപ്പ് വന്നു , അദേഹത്തെ പഞ്ചാബ് ഗവർണർ ആക്കി നാട് കടത്തി , അങ്ങിനെ ശങ്കറിന്റെ ചിരകാല അഭിലാഷം ആയ മുഖ്യമന്ത്രി പദവി യുടെ അടുതെത്തി , പട്ടത്തെ ഒഴിവാക്കാൻ കേന്ത്ര അഭ്യന്തര മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി നേരിട്ട് പല തവണയെത്തി ഇടെപെട്ടു കൊണ്ടാണ് കാര്യങ്ങൾ നീക്കിയത് , അതോടു കൂടി പി എസ് പിയും മുന്നണി വിട്ടു , അങ്ങനെ മുന്നണിയായി വന്ന കൊണ്ഗ്രെസ്സ് ഒറ്റക്കായി ഭരണത്തിൽ . അങ്ങിനെ ശങ്കർ മുഖ്യ മന്ത്രിയായി ഉയർത്തപെട്ടു ഒറ്റ കക്ഷിയായ കൊണ്ഗ്രെസ്സിൽ ഗ്രൂപിസം വളരാൻ തുടങ്ങി , ശങ്കറും അഭ്യന്തര മന്ത്രിയുമായ പി ടി ചാക്കോയും ഒരു പക്ഷത്തും മലബാർ കൊണ്ഗ്രസ്സും തമ്മിൽ ചെരിപോരുകൾ രൂക്ഷമായി , ധവളപാറ ഭുമി വിവാദത്തിൽ ശങ്കരിനും മന്ത്രി ദാമോദരനും ആരോപണം ഉയർന്നു , ആയിടക്കു സി കെ ഗോവിന്തൻ അഴിമതിക്കാരായ മന്ത്രിമാര്ക്ക് എതിരെ ആഞ്ഞടിച്ചു, 1963 ഡിസംബർ 8 തൃശൂർ ലൂർധ് പള്ളി അങ്കണത്തിൽ പള്ളി പെരുന്നാൾ സമയം തെരുവിലും വൻ തിരക്ക് , അതിലെ കടന്നു വന്ന സ്റ്റേറ്റ് കാര് ഒരു ഉന്തു വണ്ടിയുമായി കൂട്ടി മുട്ടി , വണ്ടിക്കാരൻ തെറിച്ചു വീണിട്ടും കാർ നിർത്താതെ പോയി , ആ കാർ ഓടിച്ചിരുന്നത് പി ടി ചാക്കോ എന്ന അഭ്യന്തര മന്ത്രി തന്നെയായിരുന്നു , അതെ സമയം അദ്ദേഹത്തോടപ്പം ഒരു സ്ത്രീയും കാറിൽ ഉണ്ടായിരുന്നു എന്ന രീതിയിൽ ഒരു തരം വിവാദം പടർന്നു, ചാക്കോക്ക് എതിരെ ലൈംഗിക ചുവയുള്ള ആരോപണം കേരളം ആകെ പടർന്നു , യഥാർത്ഥത്തിൽ ആലുവയിൽ നിന്നു തൃശൂർ വരെ പോകുകയായിരുന്ന കൊണ്ഗ്രെസ്സ് പ്രവർത്തക ആയിരുന്ന പത്മം മേനോനിനു ലിഫ്റ്റ് നല്കിയത് മാത്രന്മാണ് ചാക്കോ ചെയ്തത് . ആ കാരണം പറഞ്ഞു കൊണ്ട് സി കെ യുടെ നേത്രത്വത്തിൽ അദ്ദേഹത്തിനെതിരെ മുറവിളി കൂട്ടി , ടി എൻ സ്റ്റീഫൻ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു മുഖ്യമന്ത്രി ശങ്കറും കൈവിട്ടു ചാക്കോയുടെ രാജി ഹൈകമാന്റും ആവശ്യപെട്ടെതോട് കൂടി അദ്ദേഹം അപമാനിതനായി രാജി വെച്ചു, പിന്നിട് നടന്ന കെ പി സി സി തിരഞ്ഞെടുപ്പിലും ചാക്കോ തോറ്റു. ശങ്കർ -ചാക്കോ വാക്ക് പോർ തുടർന്നു അതിനിടെ നായർ ക്രിസ്ത്യൻ കൂട്ട് കേട്ട് രൂപപെട്ടിരുന്നു , മന്നത്ത് പത്പനാഭൻ ചാക്കോക്ക് പിന്തുണ നല്കി , പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച ചാക്കോ പഴയ വക്കിൽ പണി തുടർന്നു ഒരു മാസം കഴിഞ്ഞപ്പോൾ കോഴിക്കോട് ഒരു ചടങ്ങിൽ വെച്ചു ചാക്കോ ഹൃദയാഗാതത്തെ തുടർന്ന് അന്തരിച്ചു , ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു , കോൺഗ്രസ് ഗ്രൂപിസത്തിൽ ചതിയിൽ പെട്ട് ഹൃദയം പൊട്ടിയാണ് ചാക്കോ മരിച്ചത് എന്ന് അദ്ദേഹത്തിന്റെ അനുയായികൾ വ്യാഖ്യാനിച്ചു , കോൺഗ്രസിൽ നിന്നു ചാക്കോയോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് 15 എം എൽ എ മാർ കെ എം ജോർജിന്റെയും ബാലകൃഷണ പിള്ളയുടെയും നേത്രത്വത്തിൽ ഇറങ്ങി 1964ൽ കേരള കൊണഗ്രെസ്സ് രൂപികരിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ചു , സഭകളുടെ പിന്തുണ ഉണ്ടായിരുന്ന ഇവർ കർഷക പാർട്ടിയായി രംഗ പ്രവേശനം നടത്തി , ഇതോടു കൂടി ശങ്കർ മന്ത്രിസഭക്ക് തിരശീല വീണു പി എസ് പി യിലെ കുഞ്ഞു കൊണ്ട് വന്ന അവിശ്വാസ പ്രമേയം 50 നു എതിരെ 73 വോട്ടോട് കൂടി പാസ്സായി . പിന്നീട് ശങ്കർ എന്ന പഴയ തിരുവിതാംക്കൂർ കൊണഗ്രെസ്സ് നേതാവ് സർ സി പി യുന്മായി സഹകരിച്ചു കൊണ്ട് എസ് എൻ ടി പി ക്ക് വേണ്ടി പ്രവർത്തിച്ചു, മന്നവുമായി സഹകരിച്ചു കൊണ്ട് ഹിന്ദു മഹാ സഭയിലും പ്രവർത്തിച്ചു കോൺഗ്രസ് രാഷ്ട്രീയത്തിൽ തിരിച്ചെത്തിയില്ല .
ശങ്കർ മന്ത്രിസഭാ വീണത് കാലാവധി തീർക്കാൻ 4 മാസം ബാക്കി നിൽക്കെ ആയിരുന്നു , അങ്ങനെ 1965ൽ തിരഞ്ഞെടുപ്പ് നടന്നു പക്ഷെ അതിനു മുന്നോടിയായി കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നു, അന്തരാഷ്ട്രവും സൈദാന്തികവുമായ പ്രശ്നങ്ങൾ പാർട്ടിയിൽ ഉടെലെടുത്തിരുന്നു, ഇന്ത്യ ചൈന അതിര്ത്തി തർക്കത്തിൽ സി പി ഐ യിലെ ഇടതു പക്ഷം എന്നറിയപ്പെടുന്നവർ ചൈനയ്ക്കു ഒപ്പവും വലതു പക്ഷം എന്നറിയപ്പെടുന്നവർ നെഹ്രുവുമായി ചങ്ങാത്തം കൂടി , 1962 ലെ ചൈന യുദ്ധ കാലത്ത് ഒരുപാട് സി പി ഐ ക്കാർ അറസ്റ്റിലായിരുന്നു , പക്ഷെ ഇതിൽ ഇടതുപക്ഷവും വലതു പക്ഷവും പെട്ടിരുന്നു , എന്നാൽ ഒരു പക്ഷം പെട്ടെന്ന് തന്നെ തടവിൽ നിന്ന് പുറത്തു വന്നു ,ഇടതു പക്ഷം ചൈന പക്ഷക്കാരെന്നും ആക്ഷേപം ഉയർന്നു, ഇതോടെ ഇരു പക്ഷങ്ങളും രണ്ടു വഴിക്കായി , ജനറൽ സെക്രടറി ഇ എം എസ് അതൃപ്തി രേഖേപ്പെടുത്തി
അതെ സമയം വലതു പക്ഷക്കാരനായ സി പി ഐ ചെയർമാൻ എസ് എ ഡാങ്കേ ക്ക് എതിരെ സ്വാതന്ത്ര്യ സമര കാലത്തേ ബ്രിടിഷ്ക്കാർക്ക് മാപ്പെഴുതി കൊടുത്ത ആളാണെന്നും ഇടതു പക്ഷം ആരോപിച്ചു 1962 ഫെബ്രുവരിയിൽ ഇ എം എസ് സ്ഥാനം രാജി വെച്ചു, ഏപ്രിലിൽ നടന്ന ദേശിയ കൌൺസിലിൽ ഡാങ്കേക്ക് എതിരെയുള്ള ആരോപണം അന്വേഷിക്കണം എന്ന് ആവശ്യം ഉയർന്നു പക്ഷെ അത് തിരസ്കരിക്കപെട്ടു മാത്രമല്ല , കേന്ത്ര അഭ്യന്തര മന്ത്രി ഗുൽസരിലാൽ നന്ധക്ക് എസ് എ ഡാങ്കേ ചൈന ചാരന്മാർ എന്ന് പറഞ്ഞു ചില പേരുകൾ അയച്ചു കൊടുത്തു , ഇതൊക്കെ ആയപ്പോൾ 32 പേർ കൌൺസിലിൽ നിന്ന് ഇറങ്ങി വന്നു , അതിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ വി എസ് അച്യുതാനന്ദൻ മാത്രമാണ് .

പാർട്ടിയിൽ നിന്ന് 32 പേരെ പുറത്താക്കി , ശേഷം അവർ ജൂലായിൽ ആന്ധ്രയിലെ തെനയിൽ യോഗം ചേർന്ന് കൊണ്ട് സി പി ഐ എം നു രൂപം നല്കി , കേരളത്തിൽ നിന്ന് 20 പ്രധിനിധികൾ പങ്കെടുത്തു . എന്നാൽ നിയമസഭയിലും കേരള പാര്ട്ടിയിലുമൊക്കെ പുതിയ പാർട്ടിക്ക് വലിയ വേരോട്ടം ഉണ്ടായില്ല സി പി ഐ ക്ക് തന്നെയായിരുന്നു മേധാവിത്വം , ഇ എം എസ് എ കെ ജി യെ പോലുള്ള ചുരുക്കം മുതിർന്ന നേതാക്കൾ മാത്രമാണ് സി പി എം നു ഉണ്ടായിരുന്നത് , സി അച്യുതമേനോൻ , എം എൻ ഗോവിന്ദൻ, ടി വി തോമസ് തുടങ്ങിയവരൊക്കെ സി പി ഐ യിൽ തന്നെയായിരുന്നു , 1964 ഡിസംബറിൽ വീണ്ടും ചൈന ചാരന്മാർ ആരോപിച്ചു കൊണ്ട് സി പി എം ക്കാരെ കേന്ത്ര സർക്കാർ തടവിലിട്ടു , തടവിൽ ആവാത്ത ചുരുക്കം ചിലരിൽ ഇ എം എസ്സും ഉൾപ്പെട്ടിരുന്നു.
സോവിയറ്റ് കമ്മുനിസ്റ്റ് പാർട്ടിയുടെ മോസ്കകൊവിൽ നടന്ന ലോക സാർവ ദേശിയ സമ്മേളനം അംഗീകരിച്ച ലോക കംമ്യുനിസ്റ്റ്റ് നിലപാടിന് എതിരായി ചൈനീസ് കമ്മ്യുണിസ്റ്റ് പാര്ട്ടി മാര്ക്സ് ടുവനഗ് എടുത്ത നിലപാടാണ് കമ്മ്യുണിസ്റ്റ് പാർട്ടികൾ ലോകമെമ്പാടും പിളരാൻ കാരണമായത് ആ കാലത്ത് മറ്റൊരു വഴിയിൽ ഇന്ത്യയിലും അങ്ങിനെ സംഭവിച്ചു .

ശങ്കർ മന്ത്രിസഭാ വീണപോൾ ഉണ്ടായ പശ്ചാത്തലമാണ് മുകളിൽ വിവരിച്ചത് , അന്ന് ഇ എം എസ് ഇടതു മുന്നണി രൂപം നല്കാൻ ശ്രമിച്ചു സി പി ഐ . ആർ എസ് പി കക്ഷികളെ ചേര്ത്ത് കൊണ്ട് പക്ഷെ ലീഗിനെയും കേരള കോൺഗ്രസിനെയും ഒന്നിച്ചു കൂട്ടാൻ ശ്രമിച്ചപ്പോൾ ആ ഇടതു ഐക്യം പൊളിഞ്ഞു , അങ്ങനെ മുന്നണിയില്ലാതെ മത്സരിച്ചു , കോൺഗ്രസ്സും അങ്ങനെ തന്നെ മത്സരിച്ചു , പിളർന്നു കിടന്ന കോൺഗ്രസ് ഒറ്റയ്ക്ക് തന്നെ മത്സരിച്ചു പക്ഷെ മുസ്ലിം ലീഗുമായും കോൺഗ്രെസ്സുമായും ഇ എം എസ് രഹസ്യ നീക്ക്പോക്ക് നടത്തിയിരുന്നു , പുതിയ പാർട്ടിയായ സി പി എം നു ശക്തി തെളിയിക്കേണ്ടത് നില നില്പ്പിന്റെ കൂടി ആവശ്യമായിരുന്നു , ഇ എം എസ്സിന്റെ കുശാല തന്ത്രത്തിന്റെ കൂടി ഭാഗം ആയിരുന്നു അവ .
അങ്ങനെ 1965 ലെ തിരഞ്ഞെടുപ്പിൽ സി പി എം നല്ല വിജയം നേടി സി പി എം 40 സീറ്റുമായി മുന്നിലെത്തിയപ്പോൾ സി പി ഐ തകർന്നടിഞ്ഞു, കേവലം 3 സീറ്റ് മാത്രമാണ് അവര്ക്ക് ലഭിച്ചത് ടി വി തോമസടക്കം തോറ്റവരിൽപ്പെടും . ആർ എസ് പ്പിയും പി എസ് പ്പിയും കൂടി ഇല്ലാതെയായി ഇ തിരഞ്ഞെടുപ്പിൽ , കോൺഗ്രസിന് 36 ഉം കേരള കോൺഗ്രസിന് 24 സീറ്റുകൾ ലഭിച്ചു ലീഗിന് 6 സീറ്റും എസ് എസ് പ്പിക്കു 13 സീറ്റും 4 സ്വതന്ത്ര എം എൽ എ മാരും പിറന്നു , അന്ന് ശുശീല ഗോപാലൻ, കെ ആർ ഗൌരി കെ പി ആർ തുടങ്ങിയവർ സി പി എം നു വേണ്ടി ജയച്ചു കയറിയപ്പോൾ വി എസ് അമ്പലപ്പുഴയിൽ തോറ്റു, കൊണ്ഗ്രസ്സിൽ നിന്ന് ശങ്കർ അനിരുദ്ധനോട് തോറ്റപ്പോൾ കെ കരുണാകരൻ വിജയിച്ചു കയറി

അപാരമായ കഴിവിന്റെ ഉടമയായ ഇ എം എസ്, ഇ തിരഞ്ഞെടുപ്പിലൂടെ സി പി എം തന്നെയാണ് ജനകിയ കമ്മ്യുണിസ്റ്റ് എന്ന് തെളിയിച്ചു . എന്നാൽ സർക്കാർ രൂപികരിക്കാൻ ആർക്കും ഭുരിപക്ഷം ഉണ്ടായില്ല , കോൺഗ്രസ് ഇതര കക്ഷികളെ പിന്തുണക്കാൻ തയ്യാറായിരുന്നില്ല , അതിനാൽ ആരും സർക്കാർ ഉണ്ടാക്കാൻ മുന്നോട്ടു വന്നില്ല അതിനാൽ രണ്ടാമതും കേരളം രാഷ്ട്രപതി ഭരണത്തിലായി , രണ്ടു വർഷക്കാലം അത് തുടർന്നു ഭക്ഷ്യ ക്ഷാമം രൂക്ഷമായപ്പോൾ രാഷ്ട്രപതി വിവി ഗിരി ഫോർമുല മുന്നോട്ടു വെച്ചെങ്കിലും അത് സ്വീകാര്യമാവാതെ സമര മുറകൾ ആരംഭിച്ചതിന്റെ കാരണത്താൽ കേരളംജനാതിപത്യത്തിലേക്ക് തിരിച്ചു വന്നു കൊണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

1967 ലെ തിരഞ്ഞെടുപ്പിൽ പിളർന്നു വേറെയായി മാറിയ കമ്മ്യുണിസ്റ്റ് പാർട്ടികൾ ഒന്നിച്ചു തിരെഞ്ഞെടുപ്പിനെ നേരിട്ടു , കോൺഗ്രസിനെ തോൽപ്പിക്കാൻ എന്ത് വിട്ടു വീഴ്ചക്കും തയ്യാറായി നിന്ന ഇ എം എസ് പ്രഭാവനം ചെയ്ത മുന്നണി സംവിധാനത്തിൽ 65 ലെ പരാജയത്തിൽ നിന്ന് പാഠം പഠിച്ച സി പി ഐ യും ആർ എസ് പ്പിയും സി പി എംനൊപ്പം നിന്നു കമ്മ്യുണിസ്റ്റ് വിരുദ്ധർ ആയിരുന്ന മുസ്ലിം ലീഗും മുന്നണിക്കോപ്പം നിന്നു . 65 ലെ രഹസ്യ നീക്ക് പോക്കിന്റെ തുടർച്ച ആയിരുന്നു ഇത് , കമ്മ്യുണിസ്റ്റ് വീണ്ടും വരും എന്ന ആശങ്ക പടർന്നു, മത സാമുഹിക സംഘടനകൾ കോൺഗ്രസ് – കേരള കോൺഗ്രസ് ലയനത്തിന് , ഇ പേടി കാരണം ശ്രമിച്ചു , കത്തോലിക്കാ സഭയും എൻ എസ് എസ്സും ഇതിനു നേത്രത്വം നല്കി , പക്ഷെ അത് നടന്നില്ല , അതിനിടെ എ കെ ജിയുടെ കർഷക സമരത്തിലൂടെ സി പി എം നു ജന പിന്തുണ വളർന്നിരുന്നു, സി പി എം ന്റെ നേത്രത്വത്തിൽ സപ്ത കക്ഷി മുന്നണി രൂപം പ്രാപിച്ചു , സി പി ഐ ആർ എസ് പി , ഇന്ന് നിലവിൽ ഇല്ലാത്ത എസ് എസ് പി , കെ എസ് പി , കെ ട്ടി പി , അത് പോലെ മുസ്ലിം ലീഗ് , തുടങ്ങിയവർ ആയിരുന്നു ഇ മുന്നണിയിലെ കക്ഷികൾ. വിമോചന സമര കാലത്തേ സംയുക്ത മുന്നണിയെ ഇ എം എസ് തകർത്തു കയ്യിൽ കൊടുത്തു . ലീഗിനെ വർഗീയം എന്ന് വിളിച്ചിരുന്ന സി പി ഐ നിലപാട് മാറ്റി , ലീഗിനെ ആദ്യമായി മുന്നണിയിൽ മാന്യമായ പരിഗണന നല്കി ഇ എം എസ് മാതൃക കാട്ടി .കമ്മ്യുണിസ്റ്റ് വിരുദ്ധ കക്ഷികളുടെ വോട്ടുകൾ ചിന്നി ചിതറി 1967 ലെ തിരഞ്ഞെടുപ്പിൽ സപ്ത മുന്നണി വൻ വിജയം കൊയ്തു 113 സീറ്റുകൾ നേടി അധികാരത്തിൽ എത്തി . സി പി എം നു 54 സീറ്റും സി പി ഐ ക്ക് 20 സീറ്റും എസ് എസ് പ്പിക്കു 19 സീറ്റും ലീഗിന് 14 ഉം ആർ എസ് പിക്ക് ആറും സീറ്റുകൾ ലഭിച്ചു , എൻ എസ് എസ്സെസ്സും മൈത്രാന്മാരും എസ് എൻ ഡി പിയും പിന്തുണചിട്ടുംകോൺഗ്രസ് തകർന്നു വീണു . കേവലം 9 സീറ്റുമായി തൃപ്തിപ്പെടെണ്ടി വന്നു , കേരള കോൺഗ്രസ് 6 സീറ്റും നേടി ,മൃഗിയ ഭൂരിപക്ഷത്തിൽ ഇ എം എസ് മുഖ്യ മന്ത്രിയായി , തൃശ്ശൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന കണ്ണോത്ത് കരുണാകരൻ എന്ന പിൽകാലത്തെ രാഷ്ട്രീയ ഭിഷ്മാജാര്യന്റെ ഉദയം അവിടെ തുടങ്ങുന്നു , ഐ എൻ ടി യു സി നേതാവായ കരുണാകരൻ 57 ലെ തോൽവിക്ക് ശേഷം സീറ്റ് ലഭിച്ചിരുന്നില്ല , തട്ടിൽ എസ്റ്റേറ്റ് കേസിൽ ജയിൽ വാസവും അനുഷ്ട്ടിച്ചിരുന്ന അദ്ദേഹം ഇത്തവണയാണ് മത്സരിച്ചു ജയിച്ചത് , അപ്പോഴാണെങ്കിൽ മുതിർന്ന കോൺഗ്രസ് നേതാക്കളൊക്കെ തോറ്റതിനാൽ പ്രതിപക്ഷ നേതാവായി ഉയർന്നു , സീനിയർ ആയ അലക്സാണ്ടർ പറമ്പിതറ ഉണ്ടായിരുന്നെങ്കിലും കെ പി സി സി പ്രസിഡണ്ട് ക്രിസ്ത്യൻ ആയ കെ സി എബ്രഹാം ആയതു കൊണ്ട് സാമുദായിക സമവാക്യം തെറ്റാതിരിക്കാൻ കരുണാകരനെ നേതാവാക്കി , ഒരു ജില്ല നേതാവായ ഒരാൾ പ്രതിപക്ഷ നേതാവ് ആയി ഉയർന്നത് അത്ഭുതം ഉണർത്തി, അങ്ങിനെ മുന്നണി മര്യാദ അനുസരിച്ച് ഇ എം എസ് സർക്കാർ എല്ലാ കക്ഷികൾക്കും മാന്യമായ പരിഗണന നല്കി , ഇമ്പിച്ചിബാവ , എം കെ കൃഷ്ണൻ , ഗൗരിയമ്മ എന്നിവർ സി പി എം മന്ത്രിമാരയപ്പോൾ സി പി ഐ യിൽ നിന്നു ടി വി തോമസ് , എം എൻ ഗോവിന്തൻ എന്നിവർ മന്ത്രിമാരായി, ടി കെ ദിവകരാൻ ആർ എസ് പ്പിയിൽ നിന്നും പി കെ കുഞ്ഞും പി ആർ കുറുപ്പും എസ് എസ് പ്പിയിൽ നിന്നും വെല്ലിംഗ് ട്ടൻ കെ ട്ടി പി യിൽ നിന്നും, മത്തായി മാഞ്ഞുരാൻ കെ എസ് പ്പിയിൽ നിന്നും സി എച്ച് മുഹമമദ് കോയ , അഹ്മെദ് ഗുരിക്കൽ മുസ്ലിം ലീഗിൽ നിന്നും മന്ത്രിമാരായി , ആ കാലത്താണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലക്ക് വേണ്ടി വാദിച്ചത് , ഇത് ഇ എം എസ്സിന്റെ മുസ്ലിം പ്രീണനം ആയി ദേശിയ തലത്തിൽ വ്യാഖ്യാനിക്കപ്പെട്ടു , അതെ കാലത്ത് തന്നെ ഒട്ടേറെ തീരുമാനങ്ങൾ സർക്കാർ നടപ്പാക്കി , ചാരായ നിരോധനം നീക്കി ഭാഗ്യ ക്കുറി , സർക്കാർ ഡി എ തുടങ്ങിയവയായിരുന്നു അത് .

മലപ്പുറം ജില്ലക്ക് വേണ്ടി ലീഗ് മുറവിളി കൂട്ടി , അതിനു എ കെ ജിയിൽ നിന്നും ഇ എം എസ്സിൽ നിന്നും പിന്തുണ ലഭിച്ചു , ബാഫഖി തങ്ങളുടെ കണ്ണീർ കാണാതിരിക്കാൻ അന്നത്തെ റവന്യു മന്ത്രി ഗൗരിയമ്മക്ക് കഴിഞ്ഞില്ല അവസാനം മലപ്പുറം ജില്ല നിലവിൽ വന്നു.

അതിനിടെ ഭക്ഷ്യ ക്ഷാമം രൂക്ഷമായി , കേന്ത്ര സർക്കാരിന്റെ സൃഷ്ട്ടിയാണന്നു ആരോപിച്ചു കൊണ്ട് സർക്കാർ തന്നെ ബന്ത് പ്രക്യാപിച്ചു ബന്തിൽ കാസറഗോഡ് വെടിവെപ്പിൽ രണ്ടു വിദ്യാർഥികൾ മരിച്ചു , ഇതിനെതിരെ കെ എസ് യു സമരം ചെയ്തു , ആ സമരത്തിൽ പോലിസ് ആക്രമണത്തിൽ ഒരു കെ എസ് യു വിദ്യാർഥിമരിച്ചു അതോടെ കെ എസ് യു സർക്കാരിനു എതിരെ സമര മുറ ആരംഭിച്ചു , ആക്രമണവും പോലിസ് ലാത്തിചാർജും പതിവായി , ഇ എം എസ് കോടതി അലക്ഷ്യ കേസിന് ശിക്ഷിക്കപെട്ടു , അതിനു ശേഷം സി പി എം – സി പി ഐ ചെളി വാരി ഏറിയൽ ആരഭിച്ചു , അത് പോലെ തന്നെ ഭരണ മുന്നയിൽ തന്നെ ഒരു കൂറ് മുന്നണി രൂപം പ്രാപിച്ചു സി പി ഐ , എസ് എസ് പി , ആർ എസ് പി , മുസ്ലിം ലീഗ് എന്നിവരായിരുന്നു അതിലെ കക്ഷികൾ , കുറു മുന്നണി ഒന്നിച്ചു കൊണ്ട് സി പി എം ന്റെ ആധിപത്യത്തിന് എതിരെ നീങ്ങാൻ തുടങ്ങി കൂട്ടത്തിൽ അഴിമതി ആരോപണവും തുടങ്ങി സി പി എം ന്റെ ഒപ്പം ഉണ്ടായിരുന്ന കെ ട്ടി പിയിലെ വെല്ലിംഗ്ട്ടൻ എതിരെ കേരള കോൺഗ്രസിലെ കെ എം മാണി അഴിമതി ആരോപണം ഉന്നയിച്ചു, അത് കുറു മുന്നണി പിന്താങ്ങിയപ്പോൾ സി പി എം തിരിച്ചടിച്ചു , ടി വി തോമസിന്റെ ജപാനിസ് യാത്രയ്ക്കും വെവേസായപ്രേമത്തിനും എതിരെ സി പി എം ആഞ്ഞടിച്ചു , ക്രമേണെ ആർ എസ് പി സി പി എം നു എതിരെ തിരിഞ്ഞു ,എം എൻ എതിരെയും ആരോപണങ്ങൾ വന്നു കൊണ്ടേയിരുന്നു , ഒന്നിച്ചു നിന്നവർ ചെളിവാരി എറിയാൻ തുടങ്ങിയപ്പോൾ ഇ എം എസ് ചികിത്സക്ക് വേണ്ടി ജർമനിക്ക് പോയി , ആ സമയത്ത് പ്രതിപക്ഷം കൂറ് മുന്നണിക്ക് പിന്തുണ നല്കി , ഇ എം എസ് തിരിച്ചു വരുമ്പോഴെക്കു പ്രശ്നങ്ങൾ വഷളായിരുന്നു , തിരിച്ചു വന്നപ്പോൾ ടി വിക്കും എംഎന്നും കുറുപ്പിനും മാത്രം അന്വേഷണം പ്രഖ്യാപിച്ചു , ഇതോടു കൂടി 6 മന്ത്രിമാർ രാജി വെച്ചു ടി വിയും, എം എന്നും കുറുപ്പും ദിവാകരനും സി എച്ചും നഹയും ഒക്കെ ആയിരുന്നു അവർ ഇതോടെ പ്രതിപഷത്തെക്ക് പോയി , ഫലത്തിൽ ഭരണ മുന്നണി ന്യുനപക്ഷമായി അതിനിടെ 1969ൽ സി പി ഐ യുടെ മജീദ്, മത്തായി മാഞ്ഞുരാൻ എതിരെ അഴിമതി ആരോപണം ഉന്നയിച്ചു നിയമസഭയിൽ പ്രമേയം കൊണ്ട് വന്നു , പ്രമേയം പാസ്സായി , ഇ എം എസ് അതോടെ പുറത്തിറങ്ങി, പാർട്ടി ഓഫീസ് ലേക്ക് വന്നു കൊണ്ട് പ്രസംഗിച്ചു , മുന്നണി തകർന്ന സ്ഥിതിക്ക് താൻ രാജി വെക്കുന്നു , അതോടു കൂടി രണ്ടാം ഇ എം എസ് സർക്കാരും കാലാവധി തീർക്കാൻ ആവാതെ രാജി വെച്ചു.
അതെ കാലത്താണ് സി പി എം നുള്ളിൽ മറ്റൊരു പിളർപ്പ് നേരിട്ടത് , ബംഗാളിൽ നക്സൽ ബാരി ഗ്രാമത്തിൽ തീവ്ര ഇടതുപക്ഷക്കാർ ഒരുമിച്ചു കൊണ്ട് തീവ്രതയേറിയ നക്സൽ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു , കെ പി ആർ ഗോപാലൻ, കോസല രാമദാസ് ,കെ എസ് എഫ് പ്രസിഡണ്ട് ഫിലിപ്പൻ പ്രസാദും സി പി എം വിട്ടു . കേരളത്തിന്റെ പലയിടത്തും മാവോയിസ്റ്റ് ആക്രമണം അഴിച്ചു വിട്ടു , തലശേരിയും പുൽപള്ളിയിലും പോലിസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു , അജിതയെ പോലുള്ള നക്സൽ നേതാക്കൾ അതിനു നേത്രത്വം നല്കി ക്രമസമാധാനം തകർന്നു എന്ന മുറവിളി ഉയർന്നു,, രണ്ടു മാസത്തിനകം ഇവരെ പോലിസ് പിടിച്ചു , അങ്ങിനെയിരിക്കെ തിരക്കിട്ട മന്ത്രിസഭാ രൂപികരണ ചർച്ച സി പി ഐ ആരംഭിച്ചിരുന്നു , ഇത്ര കാലം ഒന്നായി നിന്നവരെ ഒഴിവാക്കി ശത്രു പക്ഷതുള്ളവരുമായി കൂട്ട് കൂടാൻ സി പി ഐ മടി കാണിച്ചില്ല , കോൺഗ്രസിനെ ഒഴിവാക്കി മന്ത്രിസഭാ രൂപികരിക്കാൻ എം എൻ അവകാശവാദമുന്നയിച്ചു , ഡൽഹിയിൽ ആയിരുന്ന സി അച്ചുത മേനോനെ വരുത്തിച്ചു കൊണ്ട് മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു , 1969 നവംബർ 1 നു അച്യുതമേനോൻ മുഖ്യമന്ത്രിയായി അധികാരമേറ്റു , കൊട്ടാരക്കരയിൽ നിന്ന് ഉപ തിരഞ്ഞെടുപ്പിൽ അദ്ദേഹം ജയിച്ചു എം എൽ എ ആയി വന്നു . പി ആർ കുറുപ്പിന് എതിരെ നടന്ന ചില സംഭവ വികാസങ്ങൾ സർക്കാർ വീണ്ടും പ്രതിസന്ധിയിൽ ആയി, അപ്പോൾ കാലാവധി തീരുന്നതിനു മുമ്പ് നിയമസഭ പിരിച്ചു വിട്ടു കൊണ്ട് തിരെഞ്ഞെടുപ്പിനെ നേരിട്ട് കൊണ്ട് 8 മാസത്തെ ഭരണം അസ്തമിച്ചു.

അങ്ങിനെ 1970 ഇൽ നടന്ന തിരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ് -സി പി ഐ സഖ്യം രൂപപ്പെട്ടു, ആ കാലത്ത് തന്നെയാണ് ദേശിയ തലത്തിൽ കോൺഗ്രസ് പിളര്ന്നു ,മോറാർജി ദേശായിയുടെ സിണ്ടിക്കെറ്റും ഇന്ദിര ഗാന്ധിയുടെ ഇണ്ടിക്കെറ്റും ആയി രണ്ടായി പിളർന്നു, കേരളവും ഇന്ധിരകൊപ്പം തന്നെ നില കൊണ്ടു, പനമ്പള്ളി , സ്റ്റീഫൻ ,ശങ്കർ വിശ്വനാഥൻ തുടങ്ങിയവർ ഇന്ധിരക്കൊപ്പം നിന്നു, ആദ്യം മടിച്ചെങ്കിലും പിന്നീട് കെ കരുണാകരനും ഇ പക്ഷത്തേക്ക് വന്നു , പിന്നെ ഇന്ദിരയുടെ സ്വന്തം ആളായി എന്നത് മറ്റൊരു കഥ . കെ സി എബ്രഹാം , ടി ഒ ബാവ , ശങ്കര നാരായണൻ തുടങ്ങിയവർ സിന്റികേറ്റ് പക്ഷത്തു നില കൊണ്ടു ,യൂത്ത് കോൺഗ്രസ്സും കെ എസ് യുമോക്കെ ഇന്ദിര പക്ഷത് തന്നെ , യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എ കെ ആന്റണി , ദേശിയ കൺവീനർ വയലാർ രവി , തുടങ്ങിയവർ ഇന്ധിരക്ക് പിന്തുണ നല്കി.

70 ലെ മന്ത്രിസഭാ അച്യുതമേനോന്റെ നേത്രത്വത്തിൽ അധികാരമേറ്റു , അഴിമതി ആരോപണത്തിൽ മുക്തനായ ശേഷം ടി വി യും എംഎന്നും മന്ത്രിസഭയിലെത്തി , ഒരു വർഷത്തിനു ശേഷം കോൺഗ്രസ്സും മന്ത്രിസഭയിൽ ചേർന്നു, കെ കരുണാകരൻ അഭ്യന്തര മന്ത്രിയായി , ആ കാലത്താണ് നക്സൽ – മാവോയിസ്റ്റ് ശല്യം രൂക്ഷമായത് , കരുണാകരൻ അവയെ അടിച്ചമർത്തി. കരുണാകരൻ ഉൾപ്പടെ അഞ്ചു മന്ത്രിമാരും ആർ എസ് പ്പി യിലെ ബേബി ജോൺ , ദിവകരാൻ എന്നിവരും മന്ത്രിമാരായി , അതെ സമയം കേരള കോൺഗ്രസ് വര്ഷം തോറും മുന്നണി മാറി കൊണ്ടേയിരുന്നു , ആ കാലത്ത് നടന്ന ലോകസഭ തിരഞ്ഞെടുപ്പിലും ഭരണ മുന്നണി മികച്ച വിജയംകൊയ്തു , കാസറഗോഡ് ഇ കെ നായനാർ വരെ തോറ്റു. ആ സമയത്ത് കത്തോലിക്കാ സഭക്ക് എതിരെ ഫീസ് എകികരണ വിഷയത്തിൽ കെ എസ് യു സമര രംഗത്തായിരുന്നു , വി എം സുധീരൻ ആയിരുന്നു കെ എസ് യു പ്രസിഡണ്ട് , വിമോചന സമര കാലത്ത് ഇ എം എസ് സർക്കാരിന് എതിരെ ഒന്നിച്ചു നിന്നവരാണ് ഇവരെന്ന് മറ്റൊരു കാര്യം , ആ കാര്യവും കാരണം പറഞ്ഞു കൊണ്ടു കോൺഗ്രസ് കേരളകോൺഗ്രസിനെ വർഗിയ ചുവയും ചേർത്ത് കൊണ്ടു മാറ്റി നിർത്തി.

ആ കത്തോലിക്കാ സമരത്തിനു നേത്രത്വം ഉമ്മൻ ചാണ്ടി, ചാക്കോ , ആന്റണി, രവി എന്നി യുവ നേതാക്കളായിരുന്നു , പക്ഷെ അഭ്യന്തര മന്ത്രി കരുണാകരൻ ഇ സമരത്തോട് എതിരായിരുന്നു , അന്ന് ആരംഭിക്കുന്നു എ ഐ ഗ്രൂപുകളുടെ തുടക്കം . അന്ന് കേരള കോൺഗ്രെസ്സിനെതിരെയും മൈത്രാന്മാര്ക്കും എതിരെ ശക്തമായ നിലപാട് എടുത്തു കൊണ്ട് മതേതരത്തിന്റെ അപോസ്തലനായ ആദർശ ധീരനായി ആന്റണി ചിത്രീകരിക്കപ്പെട്ടു. അതെ സമയത്ത് ഭരണ മുന്നണിയിൽ ഉണ്ടായിരുന്ന ലീഗീൽ ഒരു വിഭാഗത്തിൽ അത്ര്പ്തി വളർന്നു, ലീഗ് പ്രസിഡണ്ട് ബാഫഖി തങ്ങൾ സി എച്ചിനെ മന്ത്രിസഭയിൽ നിന്ന് രാജി വെപ്പിച്ചു ലോക്സഭയിൽ മത്സരിപ്പിച്ചു ഡൽഹിയിലേക്കു പറഞ്ഞയച്ചു , പൊടുന്നനെ ബാഫഖി തങ്ങൾ 1973ൽ മക്കയിൽ അന്തരിച്ചു , പിന്നെ പാണക്കാട് പൂക്കോയ തങ്ങൾ ലീഗ് പ്രസിഡണ്ട് ആയി , വീണ്ടും സി എച് കേരള രാഷ്ട്രീയത്തിൽ ശ്രദ്ദിക്കാൻ ആരംഭിച്ചു . അതിനിടയിൽ തന്നെ കോൺഗ്രസിനോട് വിയോജിച്ചു കൊണ്ട് സ്പീകർ മോയ്ധിൻ ഹാജി യുടെ നേത്രത്വത്തിൽ എം എൽ എമാര് രാജി വെച്ച് ഇടതു പക്ഷത്തേക്ക് പോയി , അപ്പോഴേക്കും 1975 ജൂൺ 25 ആയി , ലോക ചരിത്രത്തിൽ തന്നെ ഇന്ത്യ ഇരുണ്ട കാലം എന്ന് പറയപ്പെട്ട അടിയന്തിരാവസ്ഥ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി പ്രക്യാപിച്ചു .

പൗര സ്വാതന്ത്ര്യം നിഷേധിച്ചു , ജനതിപത്യത്തിനു മുറിവുണ്ടായി , അമിതാധികാരം വാഴിക്കാൻ തുടങ്ങി, മാധ്യമങ്ങളെ വായ മൂടിക്കെട്ടി , പത്രാഫ്ഫിസുകളുടെ വൈദ്യുതി വിച്ചേദിക്കപ്പെട്ടു, എതിർക്കുന്നവരൊക്കെ ജയിലിലേക്ക് പോകുന്ന സ്ഥിതി വന്നു , കോടതികൾക്ക് അധികാരം ഒന്നുമില്ലാത്ത ആയ കാലം , ആ സമയം അച്യുതമേനോൻ സർക്കാർ ആടിയുലഞ്ഞ സമയത്ത് അടിയന്തിരാവസ്ഥ ഗുണമായി,
ഇ എം എസ്സും എ കെ ജിയും ഇതിനെ ആവുന്നപോലെ എതിർത്തു പ്രസംഗിച്ചു നടന്നു , എൻജിനിയറിങ് വിദ്യാർത്ഥിയായിരുന്ന രാജനെ പോലിസ് മന്ത്രി കരുണാകരനെ, ഉന്നം വെച്ച് കൊണ്ട് പാട്ട് പാടിയെന്നാരോപിച്ചു പോലിസ് പിടിച്ചു കൊണ്ട് പോയി , അടിയന്തിരാവസ്ഥയെ എം ഒ ജോൺ ഒഴികെ കോൺഗ്രസ് നേതാക്കളൊക്കെ അനൂകൂലിച്ചു , ജോണിനെ പിന്നീട് കരുണാകരൻ ജയിലിലടച്ചു . അടിയന്തിരാവസ്ഥയെ കെ എം ജോർജ്- പിള്ള എതിർതെങ്കിലും ജയിൽ പേടിച്ചു നിലപാട് മാറ്റി, പ്രതിപക്ഷത്ത് നിന്ന് ചുവടു മാറ്റി ഭരണ പക്ഷത്തേക്ക് മാറി മന്ത്രിമാരായി എന്ന സ്ഥിതിയും ഉണ്ടായി, കെ എം ജോർജിന് മന്ത്രിയാവാൻ സാധിച്ചില്ല സെക്രടറി കെ എം മാണി മന്ത്രിയായി . പിടിച്ചു കൊണ്ട് പോയ രാജനെയും കണ്ണനുമോക്കെ പോലിസ് മർദ്ധനത്തിൽ കൊല്ലപ്പെട്ടു , രാജന്റെ പിതാവ് ഈചര വാര്യർ മരിക്കും വരെ പോരാടിയിരുന്നു , രാജൻ ചെയ്ത തെറ്റ് , കനക രാജ്യത്തിൽ ഇരിക്കുന്നവൻ ശുംഭനോ ശുനകനോ എന്ന് ഉദ്ദേശിച്ചത് കരുണാകരനെയാണ് , അതിനു അവകാശമില്ല എന്നതായിരുന്നു പിടിച്ചു കൊണ്ട് പോവാനുള്ള കാരണം . നക്സലെറ്റ് എന്ന പേരിലാണ് കോഴിക്കോട് കോളേജ് ഹോസ്റ്റലിൽ നിന്ന് പിടിച്ചു കൊണ്ട് പോയത് , രാജൻ ഉൾപ്പടെ 20 പേരെയാണ് പിടിച്ചു കൊണ്ട് പോയി ഉരുട്ടി കൊന്നത് . എല്ലാ കോൺഗ്രസ് നേതാക്കളും ഇന്ദിരയെ ഭയപ്പെട്ട ആ കാലത്ത് അസ്സമിലെ എ ഐ സി സി സമ്മേളനത്തിൽ എ കെ ആന്റണി മാത്രം അടിയന്തിരാവസ്ഥയെ എതിർത്ത് സംസാരിച്ചു കൊണ്ട് ഞെട്ടിപ്പിച്ചു . ആ കാലത്ത് ഇന്ദിരയും സഞ്ജയ് ഗാന്ധിയും കൂടി ആകെ വഷളാക്കുകയായിരുന്നു ഉണ്ടായത് .ഇതൊക്കെ മറച്ചു പിടിക്കാനായിരുന്നു അടിയന്തിരാവസ്ഥ കൊണ്ട് വന്നത്.
ഭൂപരിഷ്കരണം പൂർണ്ണമായി പാസ്സായതും വന നിയമം പാസ്സാക്കിയതും ഈ കാലത്താണ് , അച്ചുതമേനോൻ മികവിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ കാലത്ത് കൊണ്ട് വന്നു , സെന്റർ ഫോർ ഡവലപ്പ്മന്റ്റ് സ്റ്റഡിസ്, ശ്രി ചിത്ര മെഡിക്കൽ ഇന്സ്ട്ടിട്ട്യുട്ട് , ഹെൽത്ത് സെന്റർ , തുടങ്ങിയവ ആയിരുന്നു അവ , അടിയന്തിരവസ്തയുടെ ഇളവിൽ ഈ സർക്കാർ 1977 വരെ തുടർച്ചയായി ഭരിച്ചു,
1970-77 കാലത്തേ നിയമസഭയിലാണ് ആദ്യമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പെട്ടത് , 77ൽ അടിയന്തിരാവസ്ഥ പിൻവലിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്യാപിച്ചു , പക്ഷെ അത് വരെ ഉണ്ടായിരുന്ന മുന്നണി സമവാക്യം മാറി മറഞ്ഞു , അടിയന്തിരവസ്തയോടെ കോൺഗ്രസ് വിട്ടു എ കെ ആന്റണി ഇടതു ചേരിയിലേക്ക് പോയി , കമ്മ്യുണിസ്റ്റ് വിരുദ്ധ ആദര്ശ ധിരൻ ആന്റണി ഇന്ദിര – കരുണാകര വിരുദ്ധനായ പടവാളായി നില കൊണ്ടു, അൽപ്പ കാലത്തിനു ശേഷം ആന്റണി കോൺഗ്രസിലേക്ക് മടങ്ങിയെങ്കിലും ഒപ്പം ഉണ്ടായിരുന്ന കടന്നപള്ളി രാമചന്ദ്രനും ശശിന്ത്രനും ഒക്കെ തിരിച്ചു പോയില്ല.

1977 മാർച്ചിൽ ദേശിയ തിരഞ്ഞെടുപ്പിനോടപ്പം കേരളത്തിലും തിരഞ്ഞെടുപ്പ് നടന്നു , ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ്സും ഇന്ദിരയും മകൻ സഞ്ജയ് ഗാന്ധിയും തകർന്നു തരിപ്പണമായി , പക്ഷെ കേരളത്തിൽ, സ്ഥിതി മറിച്ചായിരുന്നു , ഇന്ത്യ ആകെ അടിയന്തിരാവസ്ഥ കിരാള ഭരണത്തെ എതിർത്തു വിധിയെഴുതിയപ്പോൾ കേരളം മാത്രം കോൺഗ്രസ് നൊപ്പം നിന്നു എന്നതാണ് വിചിത്രം . 111 സീറ്റുമായി കോൺഗ്രസ് ചരിത്ര വിജയവുമായി കടന്നു വന്നു , ഇടതു പക്ഷം തകർന്നു വീണു , 29 സീറ്റുകൾ മാത്രമായി ഇടതു മുന്നണി തൃപ്തിപ്പെടെണ്ടി വന്നു , സി പി എംനു 17 സീറ്റുകൾ മാത്രമായി ,ജനതയ്ക്ക് ആറും അഖിലന്ത്യ ലീഗിന് മൂന്നു സീറ്റുകൾ മാത്രം , അന്ന് ലീഗിൽ നിന്നു ഇടതു പക്ഷത്തേക്ക് പോയ ബാവ ഹാജി വിഭാഗം അഖിലന്ത്യ ലീഗായ തോണി ലീഗ് ഇടതിനൊപ്പം ഉറച്ചു നിന്നു , അഭ്യന്തര മന്ത്രിയായ കെ കരുണാകരൻ ഫലത്തിൽ സുപ്പർ മുഖ്യ മന്ത്രിയായ പ്രതീതി ഉണ്ടാവുകയും അത് ബാലറ്റിലൂടെ അംഗീകാരമാവുകയുംചെയ്തപ്പോൾ കരുണാകരന്റെ ചിരകാല സ്വപ്നം യഥാർഥമായി , മാർച്ച് 25 നു അദ്ദേഹം മുഖ്യ മന്ത്രിയായി അധികാരമേറ്റു , ഒരു മാസമാവുമ്പോഴെക്ക് രാജൻറെ പിതാവ് ഇച്ചര വാര്യർ ഹൈകോടതിയിൽ സമർപ്പിച്ച കേസിന്റെ വിധി വന്നു , രാജൻ കസ്റ്റടിയിൽ കൊല്ലപെട്ടത് എന്നും കരുണാകരൻ കോടതിയിൽ സമർപ്പിച്ച രാജനെ കസ്റ്റടിയിൽ എടുത്തിട്ടില്ല എന്ന വാദവും പൊളിഞ്ഞു, അതോടെ കരുണാകരൻ രാജി വെച്ചു, പിന്നെ മുഖ്യ മന്ത്രിക്കു പല പേരുകളും ഉയർന്നെങ്കിലും കേരളത്തിന്റെ ചുമതല വഹിച്ച കേന്ത്ര കോൺഗ്രസ് നേതാവ് സുബ്രഹമന്യം 36 കാരനായ അവിവാഹിതനായ എ കെ ആന്റണി യെ നിർദേശിച്ചതിനെ തുടർന്ന് ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി എ കെ ആന്റണി മുഖ്യമന്ത്രിയായി അധികാരമേറ്റു , ആറു മാസത്തിനു ശേഷം കഴക്കൂട്ടത്തിൽ നിന്നു ജന പ്രധിനിധിയയി , അതെ സമയം അടിയന്തിരാവസ്ഥക്കു ശേഷം എ ഐ സി സി സമ്മേളനത്തിൽ ഇന്ധിരക്ക് എതിരെ കെ പി ഉണ്ണികൃഷ്ണൻ വയലാർ രവി സഖ്യം തിരിഞ്ഞു, മറ്റുള്ളവർ പിന്താങ്ങി പിന്നെ ഇന്ദിര പാർട്ടി വിട്ടു , കോൺഗ്രസ് പിളർന്നു ഇന്ദിര കോൺഗ്രസിന് രൂപം നല്കി , കെ കരുണാകരൻ ഇന്ധിരക്കൊപ്പം നിലയുറപ്പിച്ചു , അതാണ് കോൺഗ്രസ് ഐ
പ്രമുഖ കേരള നേതാക്കളായ ജേക്കബ് അടിയോടി , ചെന്നിത്തല കാർത്തികേയൻ തുടങ്ങിയവർ ഐ യിൽ ഉറച്ചു നിന്നു , ഇന്ദിര വിരുദ്ധർ ആന്റണി കോൺഗ്രസ് അഥവാ എ കോൺഗ്രെസ്സായി മാറി , ആന്റണി യുടെ ഒഴിവിൽ കെ പി സി സി യിൽ നടന്ന തിരഞ്ഞെടുപ്പിൽ ഐ വിഭാഗം സ്റ്റീഫനെയും എ വിഭാഗം വരദരാജനെയും സ്ഥാനാർഥികളാക്കി, എ വിഭാഗം വിജയിച്ചെങ്കിലും ഭിന്നത രൂക്ഷമായി ഐ വിഭാഗം കെ എം ചാണ്ടിയെ കെ പി സി സി പ്രസിഡണ്ട് ആയി പ്രക്യാപിച്ചു , അതോടെ ഐ ഗ്രൂപ്പ് യു ഡി എഫിൽ നിന്നകന്നു , ആന്റണി ഇന്ദിരയെ തുറന്നെതിർത്തു, ഇന്ദിര ചിക്ക് മംഗളോർ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നപ്പോൾ തുറന്നെതിർത്തു രംഗത്ത് വന്നു . ഇതിൽ കോപാകുലനായ ആന്റണി മുഖ്യമന്ത്രി പദം രാജി വെച്ചു തുടർന്ന് സി പി ഐ യിലെ വെവേസായ മന്ത്രി പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി അധികാരമേറ്റു , അതെ സമയം ഇന്ദിര കോൺഗ്രസ് ദേശിയ തലത്തിൽ വീണ്ടും പിളർന്നു , കർണ്ണാടക യിലെ ദേവരാജ് റഷ് രാജി വെച്ചു പുതിയ പാർട്ടി ഉണ്ടാക്കി , കോൺഗ്രസ് യു ഉണ്ടായി , ആ സമയം ദേശിയ തലത്തിൽ പാര്ട്ടി ഇല്ലാതിരുന്ന ഇന്ദിര വിരുദ്ധ പക്ഷം അരശ് കോൺഗ്രസ് അതായതു കോൺഗ്രസ് യുവിൽ ചേർന്നു, അത് പോലെ പ്രധാന സംഭവം ദേശിയ തലത്തിൽ അരങ്ങേറി . അടിയന്തിരാവസ്ഥയെ പിന്തുണച്ചത് തെറ്റായി പോയി എന്ന് വിലപ്പിച്ചു കൊണ്ടു സി പി ഐ രംഗത്ത് വന്നു , അതോടു കൂടി പുതിയ ഇടതു സഖ്യം രൂപപ്പെട്ടു സി പി എം – സി പി ഐ – ഫോർവാഡ് ബ്ലോക്ക് എന്നിവരായിരുന്നു സഖ്യം അതിനെ തുടർന്ന് സി പി ഐ ഭരണ മുന്നണി വിട്ടു , പി കെ വി രാജി വെച്ചു പ്രതിപക്ഷ നേതാവായി.

അങ്ങിനെ അപ്രതിക്ഷിതമായി മൂന്നാം കക്ഷിയായ മുസ്ലിം ലീഗിന് ഭാഗ്യം ലഭിച്ചു , കേരള പിറവി മുതൽ വർഗിയ കക്ഷിയെന്നു പ്രധാന മന്ത്രി മുതൽ താഴോട്ട് പെരുമ്പറ കൊട്ടിയ ലീഗ് മുഖ്യമന്ത്രി വരെയായി എന്നതാണ് യാദാർത്ഥ്യം. അങ്ങനെ പ്രഥമ മുസ്ലിം മുഖ്യമന്ത്രിയായി സി എച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി അധികാരമേറ്റു. അതെ അവസരത്തിൽ കോൺഗ്രസിൽ സി പി എം സഖ്യത്തിന് വേണ്ടി വാദമുയർന്നു കെ പി സി സി സെക്രട്ടറി ഷണ്മുഖദാസ് അതിനു വേണ്ടി വാദിച്ചു , യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ശശിന്ത്രൻ ശക്തമായ നിലപാട് എടുത്തു , പക്ഷെ സി പി എം നഖശിതാന്തം എതിർത്ത ഇഷ്ട്ടദാന ബിൽ പാസ്സാക്കിയ ആന്റണിക്ക് താല്പര്യ കുറവ് ഉള്ളതിനാൽ മടിച്ചു നിന്നു, വടക്കൻ കോൺഗ്രസ് നേതാക്കളായ ആര്യാടൻ, കെ പി ഉണ്ണി കൃഷ്ണൻ , കടന്നപള്ളി ഇടതു ബന്തത്തിനു വേണ്ടി രംഗത്ത് വന്നു അതിനിടെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാവ് കെ പി ഉണ്ണികൃഷ്ണൻ ദേവരാജ റഷ്- ഇ എം എസ് കൂടികാഴ്ചക്ക് ഡൽഹിയിൽ അവസരം ഒരുക്കി , ആദർശ രാഷ്ട്ര വാദികളായ നേതാക്കളായ ആന്റണി , ചാക്കോ തുടങ്ങിയവർ ആ കുടികഴ്ച്ചയുടെ തീരുമാനം പ്രക്യാപിച്ചു , സി പി എം സഖ്യം ഉയർത്തി അവർ കേരളത്തിലെത്തി . അതിനിടെ സർക്കാരിനു കോൺഗ്രസ് -കേരള കോൺഗ്രസ് പിന്തുണ പിൻവലിക്കപ്പെട്ടു, കോയ സർക്കാർ വീണു
സ്ഥിരമായ സർക്കരില്ലാത്ത സ്ഥിതിയിൽ ചാക്കിട്ടു പിടിതത്തിന്റെ ഇടയിൽ ഗവർണ്ണർ ജ്യോതി വെങ്കിടചലം മന്ത്രിസഭ പിരിച്ചു വിട്ടു രണ്ടാമത് രാഷ്ട്രപതി ഭരണം പ്രക്യാപിച്ചു . അതിനിടെ കേന്ത്രത്തിൽ ഇന്ദിരയുടെ പതനത്തോടെ ഉയർന്ന മൊറാർജി ദേശായി യുടെയും ജയ പ്രകാശ് നാരായണൻ എന്ന ജെ പി യുടെയും ജനത പാർട്ടി പിളർന്നു ചിന്ന ഭിന്നമായി അടുത്ത ഇടക്കാല 1980 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര വൻ തിരിച്ചു വരവ് നടത്തി.

ഇടതു പക്ഷ സഖ്യം കേരളത്തിൽ വന്നപ്പോൾ സി പി എം , സി പി ഐ , ആർ എസ് പി , കോൺഗ്രസ് യു എന്ന ആന്റണി കോൺഗ്രസ് കൂടി ഉൾപ്പെട്ടു. രാഷ്ട്രപതി ഭരണം പിൻവലിച്ച ശേഷം തിരഞ്ഞെടുപ്പിൽ സി പി ഐ അതികായകൻ എം എൻ, നിലലോഹിത ദാസിലൂടെ അട്ടിമറിക്കപ്പെട്ടു , അതെ പോലെ വയലാർ രവിയും , കേന്ത്രത്തിൽ ഇന്ദിര സർവ പ്രതാപവുമായി തിരിച്ചു വന്നതോട് കൂടി കോൺഗ്രസിലേക്ക് രാജ്യ വ്യാപകമായി ഗർ വപസി തുടങ്ങി , ആ ഒഴുക്കിൽ സാക്ഷാൽ ദേവരാജ റഷുംപെട്ടത് കൗതുകമായി , കേരളത്തിലെ ആന്റണി വിഭാഗം അന്താളിച്ചു നിന്നു , എന്നാൽ പോലും അവർ കേരളത്തിൽ ഇടതു സഖ്യത്തിൽ നിന്നു മത്സരിച്ചു അധികാരത്തിൽ എത്തി. സി പി എം സെക്രട്ടറി ഇ കെ നായനാർ മുഖ്യ മന്ത്രിയായി സത്യപ്രതിത്ഞ്ഞ ചെയ്തു അധികാരമേറ്റു , പക്ഷെ സി പി എം ആന്റണി കോൺഗ്രസ് ബന്തം സുഗമം ആയിരുന്നില്ല പോലിസ് മന്ത്രി രാമകൃഷ്ണൻ അമിതമായി കൈ കടത്തുന്നു എന്ന ആക്ഷേപം ഉയർന്നു, ആന്റണി വിഭാഗം ചെറുത്തുനില്പ്പ് ആരംഭിച്ചു . രഷിനു ശേഷം ശരത്ത് പവാര് ആന്റണി യുടെ നേതാവയെങ്കിലും , ഇന്ധിരയിലേക്ക് ഒഴുക്ക് തുടരുന്നതിനിടയിൽ വയലാർ രവിയും പെട്ടപ്പോൾ ആന്റണി യിലും മോഹമുദിച്ചു , കോൺഗ്രസ് യു സഖ്യത്തിൽ നിന്നു വിട ചൊല്ലി കോൺഗ്രസിലേക്ക് മടങ്ങി കടന്നപള്ളി ശശിന്ത്രൻ തുടങ്ങിയവർ മടങ്ങി പോകാൻ തയ്യാറായില്ല അവർ ഇന്നും ഇടതു ചേരിയിൽ എസ് കോൺഗ്രെസ്സായി കടന്നപള്ളിയും ഷണ്മുഖദാസും ശശിന്ത്രനും പിന്നീട് ശരത്ത് പവാർ രൂപം നല്കിയ എൻ സി പ്പിക്കൊപ്പം നിന്നു , അത് പോലെ കേരള കോൺഗ്രസ് അപ്പോഴേക്ക് പിളർന്നു കൊണ്ടേയിരുന്നു , ഇടതു സഖ്യത്തിൽ ഉണ്ടായ കേരള കോൺഗ്രസ് മാണി വിഭാഗം മറുകണ്ടം ചാടിയതോടെ നായനാർ സർക്കാർ രാജി വെച്ചു.

അപ്പോഴേക്കും ഇന്ദിരയെ പോലെ തന്നെ കെ കരുണാകരൻ രാഷ്ട്രീയ കടിഞ്ഞാണ് തിരിച്ചു പിടിച്ചു , 1980 ലെ നായനാർ സർക്കാറിനെ താഴെ ഇറക്കാൻ അണിയറയിൽ ചാക്കിട്ടു പിടിച്ചത് ലീഡർ ആയിരുന്നു തന്റെ കൂടെ നിന്നു മറുകണ്ടം ചാടിയ ഓരോ എം എൽ എ മാരെയും അദ്ദേഹം തിരിച്ചു പിടിച്ചിരുന്നു അതിനു കോൺഗ്രസ് എസ്സിൽ നിന്നു ഉമ്മൻ ചാണ്ടി വരെ അദ്ദേഹത്തെ സഹായിച്ചു . ആർ എസ് പ്പിയിൽ നിന്നു കടവൂർ ശിവദാസനെ അദ്ദേഹം അടർത്തിയെടുത്തു. അതെ സമയം കോൺഗ്രസ് യു പിന്നീട് എസ് ആയി മാറിയിരുന്നു , ആന്റണിയും 15 എം എൽ എ മാറും ഇടതു പാളയം വിട്ടപ്പോൾ പി സി ചാക്കോയും അഞ്ചു എം എൽ എ മാർ അവിടെ തന്നെ തുടർന്നിരുന്നു. 25 സീറ്റ് വാഗ്ദാനം ചെയ്താണ് കേരള കോൺഗ്രെസ്സിനെ കരുണാകരൻ ഇങ്ങോട്ടേക്കു വലിച്ചത് . അതെ പോലെ കരുണാകരൻ അവശേഷിക്കുന്ന കോൺഗ്രസ് എസ്സിനെ , പല തന്ത്രത്തിലൂടെയും അന്ന് സംഭവിച്ച ചില വികാസങ്ങൾ മുതലെടുത്ത് കൊണ്ട് അവരെയും കോൺഗ്രസ് പാളയത്തിൽ എത്തിച്ചു അപ്പോഴേക്കും കരുണാകരൻ മന്ത്രിസഭ ഉണ്ടാക്കാനുള്ള സീറ്റായിരുന്നു . ഒരു സീറ്റ് കുറവുണ്ടായിരുന്നപ്പോൾ സി പി എം നോട് പിണങ്ങി ഒറ്റയ്ക്ക് മത്സരിച്ചു ജയിച്ച സ്വതന്ത്രനായ എ കെ നായരേ ചാക്കിട്ടു പിടിച്ചു , അദ്ദേഹത്തിന്റെ ആവശ്യമായ പത്തനംതിട്ട ജില്ല പിന്നീട് അനുവദിച്ചു കൊടുത്തു .

1981 ഡിസംബറിൽ കരുണാകരൻ മുഖ്യമന്ത്രിയായി അധികാരമേറ്റു , സി എച് മുഹമമദ് കോയ ഉപ മുഖ്യമന്ത്രിയും ആയി , പ്രതിപക്ഷം ഇതിനെ ന്യുനപക്ഷ മന്ത്രിസഭയെന്നു വിളിച്ചു പരിഹസിച്ചു . ആദ്യ ദിവസം തന്നെ പ്രതിപക്ഷം അവിശ്വാസം കൊണ്ട് വന്നു , രണ്ടു ഭാഗത്തും സമാസമം അവസാനം ആദ്യമായി സ്പീക്കർ എ സി ജോസ് കാസ്റിംഗ് വോട്ട് ഉപയോഗിച്ചു, പിന്നീട് പല തവണ ഇത് ഉപയോഗിക്കപ്പെട്ടിരുന്നു , കരുണാകരൻ തുടര്ന്നു, ദേശിയ മാധ്യമങ്ങൾ വരെ കാസ്റിംഗ് മന്ത്രിസഭയെന്നു വിളിച്ചു . കരുണാകരൻ കാണിച്ച അടവ് പ്രതിപക്ഷവും രണ്ടു മാസത്തിനു ശേഷം ആരംഭിച്ചു , മാണി യിൽ നിന്നു ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിച്ചു എൽ ഡി എഫ് നേതാവ് കുഞ്ഞി കണ്ണന്റെ ഒപ്പം പത്ര സമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു . രണ്ടു ദിവസത്തിനകം കരുണാകരൻ രാജി വെച്ചു , വീണ്ടും രാഷ്ട്രപതി ഭരണം വന്നു , മെയ് 19 നു ഇടക്കാല തിരഞ്ഞെടുപ്പ് നടന്നു , 25 പാർട്ടികൾ ജനവിധി തേടി , പത്തു മുന്നണികളെ ചേർത്ത് കൊണ്ട് മുന്നണി രൂപികരിച്ച കരുണാകരൻ തുടക്കം തന്നെ പാളി , മാണി , ജോസഫ് കേരള കോൺഗ്രസുകാർ അടിപിടി തുടങ്ങി , 77 സീറ്റുമായി തിരഞ്ഞെടുപ്പ് വിജയം നേടി കോൺഗ്രസ് അധികാരത്തിൽ വന്നു , പ്രതിപക്ഷ നിരയിൽ നിന്നു പി കെ വിയടക്കം തോറ്റു, നേരിയ ഭൂരിപക്ഷത്തിൽ കരുണാകരൻ ഒരുപാട് പാര്ടികളെ നയിച്ചു, കരുണാകരൻ അട്ടിമറി ഭയന്ന് കൊണ്ട് മാളയിലും നേമത്തും മത്സരിച്ചു രണ്ടിടത്തും അദ്ദേഹം ജയിച്ചു .ആ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതായ ടി കെ ഹംസ പാര്ട്ടി വിട്ടു , സി പി എം സഖ്യത്തിൽ നിന്നു യു ഡി എഫിൽ മടങ്ങിയ ആര്യാടൻ സ്വന്തം തട്ടകത്തിൽ സുഹ്രത്ത് ഹംസയോട് തോറ്റു .

ആ തിരെഞ്ഞെടുപ്പ് മുതൽ ജനസംഘം വിട്ടു ബി ജെ പി യായി മൂന്നാം മുന്നണി മത്സരിച്ചെങ്കിലും 139 ഇടത്തും കെട്ടി വെച്ച കാശും പോലും ലഭിച്ചില്ല മൂന്നു പതിറ്റാണ്ടിനു ശേഷം നേരിയ പുരോഗതി കൈ വരിച്ചു അവർ , കേരള രാഷ്ട്രീയം രണ്ടു മുന്നണികളിലായി ക്രമീകരിക്കപെട്ടു . 1982 മെയ് 24 നു കരുണാകരൻ മൂന്നാമതും മുഖ്യ മന്ത്രിയായി , മുമ്പ് രണ്ടു തവണയും ഉടനെ രാജി വെക്കേണ്ടേ വന്നതിനാൽ ഇഷ്ട്ട ക്ഷേത്രമായ ഗുരുവായൂരിൽ വഴിപാട് നടത്തിയതിനു ശേഷമാണ് അദ്ദേഹം അധികാരമേറ്റത്. ആദ്യമായി 19 അംഗ മന്ത്രിസഭ അന്നാണ് ഉണ്ടായത് . സാധാരണ ഗതിയിൽ കോൺഗ്രസ് മന്ത്രിസഭ ഉണ്ടാക്കണം എങ്കിൽ പല പ്രാവശ്യം ഡൽഹിയിൽ ചെന്ന് ഹൈകമാന്റ് കനിവ് ലഭിക്കണം , ഇന്ദിര യുടെ സ്വന്തം കരുണാകരൻ അവർ അനുമതി നല്കി ഇഷ്ട്ടമുള്ളത് ചെയ്തോളാൻ , അങ്ങനെ ഒറ്റ ദിവസം കൊണ്ട് ഉപ മുഖ്യമന്ത്രി സി എചിനോട് കരുണാകരൻ ഉടനെ സർക്കാർ ഗുരുവായുരപ്പന്റെ കടാക്ഷയിൽ ഉടനെ ചാർജ് എടുക്കണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ എല്ലാ എം എൽ എ മാർക്കും സി എച്ച് മെസേജ് നല്കി തിരുവനതപുരത്ത് എത്തിച്ചു . പെട്ടെന്ന് തീരുമാനം എടുക്കുക എന്നത് അദ്ദേഹത്തിന്റെ കഴിവാണ് , സംസ്കൃത സർവകലാശാല വേണോ എന്ന് കേന്ത്ര മാനവ ശേഷി മന്ത്രി നരസിംഹ റാവു കരുണാകരനോട് ചോദിച്ചു , 24 മണിക്കൂറിനുള്ളിൽ മറുപടി വേണം എന്ന് പറഞ്ഞപ്പോൾ കരുണാകരൻ പൊടുന്നനെ തീരുമാനം എടുത്തു , ഇങ്ങനെ പെട്ടെന്ന് തീരുമാനം കൈ കൊള്ളാൻ ഇന്ന് പ്രയാസമാണ് , പ്രകടന പത്രിക അനുശാസിച്ച അറബിക് സർവകലാശാല കൊണ്ട് വരാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചില്ല എന്നത് വസ്തുതയാണ് . ആറു മാസത്തിനു ശേഷം ആന്റണി കോൺഗ്രസ് ഇന്ദിരയുടെ സാന്നിദ്യത്തിൽ കോൺഗ്രസ് ഐ യിൽ ലയിച്ചു . തീവ്രവാദ പ്രസംഗത്തിന്റെ പേരിൽ കോടതി മന്ത്രി ബാലകൃഷ്ണ പിള്ളക്ക് നോട്ടിസ് അയച്ചതിനെ തുടർന്ന് 1985 ജൂണിൽ പിള്ള രാജി വെച്ചു, ജാനകി കമ്മിഷൻ വഴി പിള്ള തിരിച്ചെത്തി .

പത്തനംതിട്ട ജില്ല ലഭിച്ചത് പോലെ തന്നെ കാസറഗോഡ് എം എൽ എ സി ട്ടി അഹ്മദലി യുടെ ശക്തമായ നിലപാട് കൊണ്ട് പതിനാലാം ജില്ലയായി കണ്ണൂരിനെ വിഭജിച്ചു കൊണ്ട് കാസറഗോഡ് നിലവിൽ വന്നത് 1984 ലിലാണ്.
പിന്നാലെ മന്ത്രി എം പി ഗംഗാധരൻ വേക്തിപരമായ ആരോപണം വന്നപ്പോൾ രാജി വെച്ചു .പിന്നെ 1986 മെയ് 30 നു എസ് ആർ പി യിലെ ശ്രീനിവാസൻ അഴിമതി പരാമർശത്തെ തുടർന്ന് രാജി നല്കി , നവാബ് രജെന്ത്രൻ നിരന്തരം കരുണാകരൻ സർക്കാരിന് എതിരെ കേസ് കൊടുത്തു കൊണ്ടിരുന്നു , പിള്ളയുടെ ഗ്രാഫൈറ്റ് അഴിമതിയും ഗംഗാധരന്റെ കുഴൽ കുംഭകോണവും ഒക്കെ ഇ മന്ത്രിസഭ കാലത്താണ് ഉണ്ടായത് , നവാബിന്റെ കേസിന് വിധി വന്നപോഴാണ് ഗംഗാധരൻ രാജി വെച്ചത് . ഉപമുഖ്യ മന്ത്രിയും ലീഗിന്റെ പടവാളും ആയിരുന്ന സി എച്ചിന്റെ 1983 ലെ അന്ത്യം പ്രധാന നഷ്ട്ടമായി മന്ത്രിസഭക്ക് . പകരം ഔക്കാദർകുട്ടി നഹ ഉപ മുഖ്യമന്ത്രിയായി . രാജി വെച്ച ഒഴിവിൽ തച്ചടി പ്രഭാകരനും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി രമേശ് ചെന്നിത്തലയും മന്ത്രിമാരായി . ഇ കാലത്താണ് സി പി എം ന്റെ കരുത്തനായ നേതാവും നക്സലെറ്റ് ചെറുത്തു നില്പ്പിന്റെ കപ്പിത്താൻ എം വി രാഘവൻ പ്രശ്നം പാർട്ടിയിൽ വരുന്നത് , കരുണാകരൻ മന്ത്രിസഭയെ താഴെ ഇറക്കാൻ കേരള കോൺഗ്രസിനെയും ലീഗിനെയും കൂടെ കൂട്ടണം എന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചു പക്ഷെ സി പി എം പാർട്ടിയും കേരളത്തിലേക്ക് മടങ്ങിയത്തിയ ഇ എം എസ്സും അത് യോജിക്കാൻ തയ്യാറായില്ല , പക്ഷെ 1985 ലെ പാർട്ടി സമ്മേളനത്തിൽ ഇ ആവശ്യം എം വി ആർ വീണ്ടും ആവശ്യം ഉൾകൊണ്ട ബദൽ രേഖ ഉന്നയിച്ചെങ്കിലും പാർട്ടി അത് തള്ളി പക്ഷെ വാശി പിടിച്ചപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി , പിന്നീട് അദ്ദേഹവും സി പി എമ്മും തമ്മിൽ ശാരീരികവും ആശയപരവും ആയ ഏറ്റുമുട്ടലുകൾ ആയിരുന്നു , അതിനെ തുടർന്ന് അദ്ദേഹം സി എം പി ക്ക് രൂപം നല്കി , സി എം പി , സി പി എമ്മിനെ കാര്യമായി ബാധിക്കാതെ നോക്കാൻ ഇ എം എസ്സും സംസ്ഥാന സെക്രട്ടറി വി എസ് അച്ചുതാനന്തനും നാട് നീളെ പ്രസംഗ പര്യടനം നടത്തി .ആ മന്ത്രിസഭ കാലയളവിൽ സ്പീകർ ആയിരുന്ന വക്കം പുരുഷോത്തമൻ ലോക്സഭയിൽ പോയപ്പോൾ വി എം സുധീരൻ സ്പീക്കറായി , പക്ഷെ മുഖ്യമന്ത്രി കരുണാകരനുമായി നിരന്തരം അദ്ദേഹം കൊമ്പ് കോർത്തു കൊണ്ടിരുന്നു .അവകാശ സംരക്ഷണ സമിതിയിൽ പോലും സുദീരൻ കരുണാകരനെ പങ്കെടുപ്പിക്കാതെ ഡപ്യുട്ടി സ്പീക്കർ ലീഗിലെ ഹംസ കുഞ്ഞിനെ നിയമിച്ചു , ഇത് വിവാദമായപ്പോൾ ഹംസകുഞ്ഞ് സ്ഥാനം ഒഴിഞ്ഞു , പകരം കോൺഗ്രസിലെ എ സി ജോസ് ആയി ഡപ്യുട്ടി സ്പീക്കർ. കഴിഞ്ഞ സർക്കാരിൽ കരുണാകരൻ മന്ത്രിസഭയെ കാസ്റ്റിംഗ് വോട്ടിലൂടെ പിടിച്ചു നിർത്തിയ എ ഗ്രൂപ്പ് ക്കാരനായ ജോസിനെ കരുണാകരൻ പ്രശ്നമായില്ല,, സമിതിയിൽ കരുണാകരനെ സംബന്ധിപ്പിക്കാൻ സുധീരൻ കൂട്ടാക്കാതെ വന്നപ്പോൾ പാർട്ടി ഒരു ഒത്തു തീർപ്പിലെത്തി, മുഖ്യമന്ത്രിയുടെ നോമിനി സമിതിയിൽ ഉണ്ടാകും എന്നതായിരുന്നു അത് , അവസാനം കരുണാകരൻ അത് സമ്മതിച്ചു . സുധീരൻ കരുണാകരൻ ബന്തം പിന്നീട് കൂടുതൽ വഷളായി എന്നത് പച്ചയായ പരമാർത്ഥം. മാർകിസ്റ്റ് വിരുദ്ധത കൊണ്ട് ഇരു കോൺഗ്രസ് പാർട്ടികളും ലയിചെങ്കിലും പിന്നീട് രണ്ടു ഗ്രൂപുകളായി ഇന്നും നില കൊള്ളുന്നു , അതെ സമയം ദേശിയ തലത്തിൽ അടിയന്തിരാവസ്ഥക്കു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ ഇന്ദിരയുടെ ജൈത്രയാത്ര തുടരുന്നതിനിടയിൽ പഞ്ചാബിലെ കാലിസ്താൻ വാദവുമായി സിക്ക് വംശജർ മുറവിളി കൂട്ടിയ സമയം , 1984 ൽ പഞ്ചാബിലെ പ്രശ്നങ്ങൾ തീർക്കാൻ കോൺഗ്രസ് നേതാവും പിന്നീട് രാഷ്ട്രപതിയുമായ സൈൽ സിംഗിന്റെ സഹായത്തോടെ ബിന്ധ്രൻ വാലയെ കൂടെ കൂട്ടി പ്രവർത്തനം ആരംഭിച്ച കേന്ത്ര സർക്കാരിന് കനത്ത തിരിച്ചടി നല്കി ബിന്ത്രാൻവാല അക്രമങ്ങളും കൊലയും നടത്തി കൊണ്ടിരുന്നപ്പോൾ ബിന്ത്രയെ പിടി കൂടാൻ സൈന്യം ആഞ്ഞു ശ്രമിച്ചു , ബിന്ത്രയെ നേരിടാൻ ഇന്ദിര ഒപറേഷൻ ബ്ലുസ്റ്റാർ പ്രയോഗിച്ചു പക്ഷെ അദ്ദേഹം പവിത്രമായ സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചു , ഇന്ദിരയുടെ പട്ടാളം സുവർണ്ണ ക്ഷേത്രത്തിൽ ഇടിച്ചു കയറി അക്രമിയായ ബിന്ദ്രയെ അടക്കം വെടിവെച്ചു , ഇതിൽ സിക്ക് ജനതക്ക് വല്ലാതെ വേദനിച്ചു അവരുടെ ആരാധനാലയം കളങ്കമാക്കിയതിനു, അതിന്റെ പ്രതികാരം അവർ ചെയ്യുകയും ചെയ്തു . സൈനിക നടപടി അവസാനിപ്പിച്ച നാലാം മാസം അംഗ രക്ഷകർ ആയിരുന്ന സത്വൻ സിങും ബിയാന്ത് സിങ്ങും ചേർന്ന് ഇന്ദിരയെ വെടി വെച്ചു കൊന്നു , അതോടെ സിക്ക് ജനതക്കും കൊടിയ പീഡനം ഏല്ക്കേണ്ടി വന്നു , സിക്കുകാരുടെ ചില ഗൂടാലോജന കോൺഗ്രസിലെ ചിലർ മണത്തിരുന്നു , അത് ഇന്ദിരയോട് പറഞ്ഞപ്പോൾ നമ്മുടേത് ജനാതിപത്യ രാജ്യമല്ലേ എല്ലാവരും ഇന്ത്യക്കാർ എന്ന് പറഞ്ഞു തള്ളുകയായിരുന്നു . ഇന്ദിര സഹതാപ തരംഗത്തിൽ നടന്ന ലോക്സഭാ തിരെഞ്ഞെടുപ്പിൽ ഐക്യ മുന്നണി ഗംഭീര വിജയവും ഇടതു മുന്നണി തകരുകയും ചെയ്തു . അതെ സമയം അഭ്യന്തര വകുപ്പില്ലാത്ത കരുണാകരൻ ഒരു ഉശിര് പോരെന്നു തോന്നിയപ്പോൾ വയലാർ രവിക്ക് മൃഗ സംരക്ഷണം നല്കി അഭ്യന്തരം തിരിച്ചു വാങ്ങി , ഇതിൽ കോപാകുലനായി രവി രാജി വെച്ചു , മന്ത്രിമാർ അങ്ങനെ ഓരോന്നായി വിട്ടു പോയി , വയലാർ രവി മന്ത്രിസഭയെ താഴെയിറക്കുമെന്ന് ഭിഷണിപ്പെടുത്തി . സ്വകാര്യ മേഖലയിൽ പൊളിടെക്നിക്ക് ആരംഭിക്കാനും പ്രീഡിഗ്രി ബോർഡ് രൂപികരിക്കാനും ഉള്ള വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബിന്റെ നിലപാട് വലിയ കോലാഹലങ്ങൾക്ക് വഴി വെച്ചു , ഇടതു വിദ്യാർഥി സമരങ്ങൾ ആരംഭിച്ചു , പോലിസ് അക്രമങ്ങൾ സർക്കാരിന്റെ അന്തസ് കെടുത്തി . കീഴ്മാട് അന്ത വിദ്യാലയത്തിലെയും തങ്ക മണിയിലെയും പ്രശ്നങ്ങൾ കോളിളക്കമുണ്ടാക്കി ,ഇടുക്കിയിലെ തങ്കമണി ഗ്രാമത്തിലേക്കുള്ള ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള പ്രശ്നങ്ങൾ വഷളായി , വെടിവെപ്പും ലാത്തിചാർജും ഉണ്ടായി സർക്കാരിന്റെ അവസാന നാളുകൾ ഇങ്ങനെ പല പ്രശ്നങ്ങൾ ഉടലെടുത്തു . അതെ സമയം ഇടതു മുന്നണിയിലും പ്രശ്നങ്ങൾ തുടങ്ങി , വര്ഗ്ഗിയ കക്ഷികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് നേരിട്ടാൽ ഭുരിപക്ഷ വോട്ടുകൾ ഭദ്രമാവുമെന്നു അവർ കണക്കു ക്കൂട്ടി .

85 ലെ ശാബാനു കേസിനെ തുടർന്നുണ്ടായ ശരീഅത്ത് വിവാദം , അതിൽ ഇ എം എസ് ഇടെപെട്ടു കൊണ്ട് നടത്തിയ പ്രസ്താവന മുസ്ലിം സമുദായത്തിൽ വിങ്ങൽ ഉണ്ടാക്കി , അതിനാൽ അഖിലന്ത്യ ലീഗ് മുസ്ലിം ലീഗുമായി ഐക്യപെട്ടു കൊണ്ട് അവർ ഇടതു പാളയം വിട്ടു . 1987 ലെ തിരഞ്ഞെടുപ്പിൽ ഐക്യ മുന്നണിയെ കരുണാകരൻ നയിച്ചു, ഇടതു മുന്നണി വന്നാൽ കെ ആർ ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്ന പ്രതീതിയിലാണ് ഇടതു രംഗം തിരഞ്ഞെടുപ്പിനെ നേരിട്ടത് , അരൂരിൽ നിന്നു ഗൗരി മത്സരിച്ചു , വി എസ്സിനെ പോലുള്ള നേതാക്കൾ അവിടെ പ്രസംഗങ്ങളിൽ അത് പ്രകടിപ്പികുകയും ചെയ്തു , സി എം പി എഴിടത്ത് മത്സരിച്ചു , കോൺഗ്രസിൽ തച്ചടിക്കും വേലായുധനും എം പി ഗംഗധാരനും സീറ്റ് നല്കിയില്ല , മാർച്ച് 3 നു നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫിൽ പ്രമുഖർ തോറ്റു , ഇടതു മുന്നണി 78 സീറ്റുമായി അധികാരത്തിൽ എത്തി . എം വി രാഘവൻ അഴിക്കോട് ജയിച്ചു . കേരളം വിളിച്ച മുദ്രവാക്യം കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി നാട് ഭരിക്കും എന്നായിരുന്നെങ്കിലും പാർട്ടി ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കി . ഇതിൽ പലപ്പോഴും ഗൗരി പാർട്ടിയുമായി ഇടഞ്ഞു , ഗൗരിക്ക് മന്ത്രിസ്ഥാനം മാത്രം . മാർച്ച് 26 നു നായനാർ മന്ത്രിസഭാ അധികാരമേറ്റു. കോൺഗ്രസ് എസ്സിൽ നിന്നു ഷണ്മുഖദാസ് , സി പി ഐ യിൽ നിന്നു ശ്രീനിവാസൻ, ജനതയിൽ നിന്നു ചന്ദ്രശേഖരൻ, ആർ എസ് പ്പിയിൽ നിന്നു ബേബി ജോണ് മന്ത്രിമാരായി , ടി കെ രാമകൃഷ്ണൻ , വിശ്വനാഥ മേനോൻ, ടി കെ ഹംസ , നീലൻ, വീരെന്ത്രകുമാർ , ലോനപ്പൻ നമ്പാടൻ,തുടങ്ങിയ ആളുകൾ മന്ത്രിമാരായി .വർക്കല രാധാകൃഷ്ണൻ സ്പീക്കറും ഭാർഗവി തങ്കപ്പൻ ഡപ്പ്യുട്ടി സ്പീക്കറായി . വകുപ്പ് വിഭജനത്തിലും ഗൗരി ഉടക്കി . പ്രീഡിഗ്രി ബോർഡ് റദ്ദാക്കി കൊണ്ട് ഉത്തരവ് വന്നു , ഭാവനപൂർണ്ണമായ ഒട്ടേറെ തീരുമാനങ്ങൾ നായനാർ സർക്കാർ നടപ്പാക്കി . പൊതു വിതരണ മേഖലയിൽ ചന്ദ്രശേഖരൻ കൊണ്ട് വന്ന മാറ്റങ്ങൾ പ്രശംസ പിടിച്ചു പറ്റി, മാവേലി സ്റോറുകൾ കൂടുതൽ തുറന്നു കൊണ്ട് ജനകിയമാക്കി . എന്നാൽ പാർട്ടിയെ വെല്ലുവിളിച്ചു സഭയിൽ എത്തിയ എം വി ആർ നെ സഭ ബെഞ്ചുകളിൽ കൊടിയ തർക്കത്തിനും ശാരീരിക അഭാസങ്ങൾക്കും ഇടയാക്കി , 1989ൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണു , ബി ജെ പി – ജനത സഹായത്തോടെ വി പി സിംഗ് പ്രധാനമന്ത്രിയായി പക്ഷെ കേരളത്തിൽ യു ഡി എഫ് മുന്നണി തൂത്ത് വാരി , ലോകസഭ തിരഞ്ഞെടുപ്പിൽ മുവാറ്റുപുഴ സീറ്റിന്റെ പേരിൽ കേരള കോൺഗ്രസ് ജോസഫ് യു ഡി എഫ് വിട്ടു , വൈകാതെ അവർ എൽ ഡി എഫ്ഫിലെത്തി , പക്ഷെ ബാലകൃഷ്ണ പിള്ള ജോസഫിനൊപ്പം പോകാതെ യു ഡി എഫിൽ നിന്നപ്പോൾ കൂറ് മാറ്റ നിയമ പ്രകാരം സ്പീക്കർ അദ്ദേഹത്തെ അയോഗ്യനാക്കി , 1980 ഇൽ നടക്കാതെ പോയ അധികാര വികേന്ത്രികരണ കൌൺസിലുകൾ പുനരാരംഭിച്ചു നായനാർ ജില്ല കൌൺസിലുകൾക്ക് തിരഞ്ഞെടുപ്പ് നടത്തി , 1991ൽ , 14ൽ 12 ഉം നേടി ഇടതു മുന്നണി കുതിപ്പ് നടത്തി , ഭരണ തുടർച്ച യുടെ പ്രതീക്ഷകള പൂമോട്ടിട്ടു . ഭരണത്തിലും പാർട്ടിയിലും ചില മാറ്റങ്ങൾ വന്നു , എന്നാൽ നായനാർ മാറാൻ തയ്യാറായിരുന്നില്ല , വി പി സിംഗ് നു പിന്നാലെ ചന്ത്രശേഖരും കേന്ത്രത്ത്തിൽ നിലംപൊത്തി, തുടർന്നുണ്ടായ ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി പി എം നിയമസഭ തിരഞ്ഞെടുപ്പും പ്രക്യാപിച്ചു ജില്ല കൌൺസിലിൽ നേടിയ വിജയം ആത്മവിശ്വാസം നല്കിയതായിരുന്നു കാരണം . പാർട്ടി നേതാക്കൾ ഭരണത്തിലും ഭരണ കർത്താക്കൾ പാർട്ടിയിലും സജീവമാവാൻ തീരുമാനിക്കപ്പെട്ടു , അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആയി വി എസ് അച്യുതാനന്തൻ മത്സരിച്ചു ജയിച്ചെങ്കിലും മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചില്ല . ആ തിരഞ്ഞെടുപ്പ് പ്രചാരണതിനിടയിലാണ് കേരള കോൺഗ്രസിലെ ബാബു ചാഴിക്കാടൻ ഇടി മിന്നലെറ്റു മരിച്ചത് ദുഃഖം ഉളവാക്കി , അതിനിടെ ലോകസഭ തിരെഞ്ഞെടുപ്പിൽ കോൺഗ്രസിനെ തിരിച്ചു അധികാരത്തിൽ എത്തിക്കാനുള്ള അക്ഷീണ പടയോട്ടത്തിൽ സുരക്ഷ മുന്നറിയിപ്പ് പോലും അവഗണിച്ചു കൊണ്ട് രാജിവ് ഗാന്ധി ജൈത്രയാത്ര തുടരുന്നിതനിടയിൽ തമിഴ് നാട്ടിലെ ശ്രീ പെരുംബതൂരിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രാത്രി വൈകിയെത്തി , സ്വീകരിക്കാൻ നിന്ന ശ്രീലങ്കാൻ എൽ ട്ടി ട്ടി യുടെ ചാരൻ പൊട്ടിത്തെറിച്ചു കൂടെ രാജീവും കൊല്ലപ്പെട്ടു , ലങ്കയിലേക്ക് സൈന്യത്തെ അയച്ചതിന് എൽ ട്ടി ട്ടി യുടെ പ്രതികാരം ആയിരുന്നു അത് . അതിനെ തുടർന്നു തിരഞ്ഞെടുപ്പ് മാറ്റി വെച്ചു , തുടർന്നുണ്ടായ രാജീവ് സഹതാപ തരംഗത്തിൽ 16 സീറ്റുമായി യു ഡി എഫ് ലോക്സഭയിലെക്കും 92 സീറ്റുമായി നിയമസഭയിലേക്കും കരുത്താർജിച്ച വിജയം നേടി . നരസിംഹ റാവു പ്രധാന മന്ത്രിയായി , കെ കരുണാകരൻ കിംഗ് മൈക്കർ ആയി .

നാലാം തവണ മുഖ്യമന്ത്രിയായി കെ കരുണാകരൻ അവരൊദിക്കപ്പെട്ടു, ഇ കെ നായനാർ പ്രതിപക്ഷ നേതാവായി , വി എസ് ഒഴിഞ്ഞ പാർട്ടി സെക്രട്ടറി പദവി നായനാർ ആയതോട് കൂടി വി എസ് പ്രതിപക്ഷ നേതാവായി . ഐ , എ ഗ്രൂപ്പ് തർക്കങ്ങൾ തീർക്കാൻ ഏറെ പാട് പെടേണ്ടി വന്നു , 82 ലെ മന്ത്രിസഭയിൽ തന്നെ ബുദ്ധിമുട്ടിച്ച സുദീരനെ മന്ത്രിയാക്കാൻ ആവില്ലെന്ന് കരുണാകരൻ ശാട്ട്യം പിടിച്ചു . സുദീരനില്ലെങ്കിൽ എ ഗ്രൂപിന് മന്ത്രിമാർ വേണ്ടെന്നു വരെയായി കാര്യങ്ങൾ , അവസാനം ഒത്തുതീർപ്പിലെത്തി ഉമ്മൻ ചാണ്ടി ഡപ്യുട്ടി ലീഡർ ആയി , ഉമ്മൻ ചാണ്ടി എ ഗ്രൂപിന് വേണ്ടി തേര് തെളിയിച്ചു , കരുണാകരൻ ഐ ഗ്രൂപ്പിന് വേണ്ടി ഏതറ്റം വരെ പോകാനും ഒരുങ്ങി തന്നെ നില കൊണ്ടു.

കരുണാകരന്റെ ചടുലതയും വേഗതയും കൊണ്ട് കരുണാകരൻ ശ്രദ്ധേയനായി , സ്പീഡ് അദ്ദേഹത്തിന്റെ വീക്നെസ്സാണ് , തീരുമാനങ്ങൾ, പദ്ധതി നടപ്പാക്കൽ എന്ന പോലെ യാത്രയും അദ്ദേഹത്തിന് സ്പീഡ് തന്നെയായിരുന്നു , 100 സ്പീഡിൽ മുഖ്യമന്ത്രിയുടെ വാഹനം ഓടുന്നു എന്ന ആക്ഷേപം വന്നു , എസ്കൊട്ട് വാഹനം ഇടിച്ചു ഒരു കുട്ടി മരിക്കാനും ഇടയായി , 1992 ജൂണിൽ കരുണാകരൻ ഒരു കാറപകടത്തിൽ സാരമായി പരിക്കേറ്റു . ആ അപകടതോട് കൂടെ തന്ത്രപരമായ തന്റെ ഗ്രൂപ്പ് കളി മേധാവിത്വത്തിനു ഇടിവ് സംഭവിച്ചു , വിദഗ്ദ്ധ ചികിത്സക് പോയ അദ്ദേഹം ഭരണ കാര്യങ്ങൾ മകന് ഏല്പ്പിച്ചു എന്ന ആക്ഷേപം ഉയർന്നപ്പോൾ ഐ ഗ്രൂപിലെ യുവ നിര തിരുത്തൽ വാദികളായി , കാർത്തികേയൻ, ഷാനവാസ് , ചെന്നിത്തല എന്നിവർ അതിനു നേത്രത്വം നല്കി . കരുണാകരൻ ശൈലി മാറ്റണം എന്ന ആവശ്യം കരുണാകരൻ അവഗണിച്ചു അതോടെ അഭ്യന്തര പ്രശ്നങ്ങൾ കൂടുതൽ കനത്തു , ഐ ഗ്രൂപ്പിൽ തന്നെ കലാപ കോടി ഉയർന്നപ്പോൾ എല്ലാം നോക്കി കണ്ണും നട്ടു എ ഗ്രൂപ്പ് പമ്മിയിരുന്നു, ഇ കാലയളവിൽ ആരോപണങ്ങൾ നിറഞ്ഞു നിന്നു, പാമോലിൻ ഇറക്കുമതിയിൽ ക്രമക്കേട് ഉണ്ടെന്നു കാട്ടി പാമോലിൻ കേസ് ഉയർന്നു വന്നു . പ്രതിപക്ഷം ആഞ്ഞടിച്ചു , വി എസ് നിയമസഭയിലും പുറത്തും ശക്തമായ ആക്ഷേപങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നു , എ ഗ്രൂപ്പ് ഇതെല്ലാം കണ്ടു രസിച്ചു കൊണ്ടിരുന്നു . അന്നത്തെ നിശബ്ദത വർഷങ്ങൾക്കു ശേഷം ഉമ്മൻ ചാണ്ടിയെ വേട്ടയാടി എന്നത് ചരിത്രത്തിന്റെ ഓരോ വിക്രതികൾ മാത്രം . ഗ്രൂപിസം മൂർചിചപ്പോൾ ഉമ്മൻ ചാണ്ടി മന്ത്രി സ്ഥാനം രാജി വെച്ചു, രാജ്യസഭ സീറ്റ് ലീഗിന് ഏക പക്ഷ്യമായി നല്കി എന്ന് പുറമേ കാരണം പറഞ്ഞു എന്ന് മാത്രം , അധികം വൈകാതെ ചാരക്കേസും പൊങ്ങി വന്നു. അതിനിടെ നടന്ന കെ പി സി സി തിരെഞ്ഞെടുപ്പിൽ മത്സരത്തിനു വന്നത് ആന്റണി യുടെ വിശ്വസ്തനായ വയലാർ രവി, ഐ ഗ്രൂപ്പിന്റെ സ്ഥാനാർഥി ആയി എ ഗ്രൂപിന് വേണ്ടി ആന്റണിയും ഒരേ രാഷ്ട്രീയ തൊട്ടിലിൽ വളർന്ന രണ്ടു പേർ മത്സരിച്ചു , രവി ജയിച്ചു , ആ തിരഞ്ഞെടുപ്പ് കരുണാകരന്റെ രാഷ്ട്രീയ വിജയം കൂടിയായിരുന്നു , അഭ്യന്തര കലഹം വീണ്ടും മൂർച്ചിച്ചു കൊണ്ടിരുന്നു , തന്റെ പിൻഗാമിയായി മകൻ മുരളിദരനെ ഉയർത്തി കൊണ്ടു വരാനുള്ള കരുണാകരന്റെ നീക്കത്തിൽ ഐ ഗ്രൂപ്പിലെ യുവ നിര അസ്വസ്ഥരായിരുന്നു . ഗ്രൂപിസം മൂർചിചപ്പോൾ ഉമ്മൻ ചാണ്ടി മന്ത്രി സ്ഥാനം രാജി വെച്ചു, രാജ്യസഭ സീറ്റ് ലീഗിന് ഏക പക്ഷ്യമായി നല്കി എന്ന് പുറമേ കാരണം പറഞ്ഞു എന്ന് മാത്രം.

വി എസ് ഒഴിഞ്ഞ പാർട്ടി സെക്രട്ടറി പദവി നായനാർ ആയതോട് കൂടി വി എസ് പ്രതിപക്ഷ നേതാവായി . ഐ , എ ഗ്രൂപ്പ് തർക്കങ്ങൾ തീർക്കാൻ ഏറെ പാട് പെടേണ്ടി വന്നു , 82 ലെ മന്ത്രിസഭയിൽ തന്നെ ബുദ്ധിമുട്ടിച്ച സുദീരനെ മന്ത്രിയാക്കാൻ ആവില്ലെന്ന് കരുണാകരൻ ശാട്ട്യം പിടിച്ചു . സുദീരനില്ലെങ്കിൽ എ ഗ്രൂപിന് മന്ത്രിമാർ വേണ്ടെന്നു വരെയായി കാര്യങ്ങൾ , അവസാനം ഒത്തുതീർപ്പിലെത്തി ഉമ്മൻ ചാണ്ടി ഡപ്യുട്ടി ലീഡർ ആയി , ഉമ്മൻ ചാണ്ടി എ ഗ്രൂപിന് വേണ്ടി തേര് തെളിയിച്ചു , കരുണാകരൻ ഐ ഗ്രൂപ്പിന് വേണ്ടി ഏതറ്റം വരെ പോകാനും ഒരുങ്ങി തന്നെ നില കൊണ്ടു. അതിനിടെ നടന്ന കെ പി സി സി തിരെഞ്ഞെടുപ്പിൽ മത്സരത്തിനു വന്നത് ആന്റണി യുടെ വിശ്വസ്തനായ വയലാർ രവി , ഐ ഗ്രൂപ്പിന്റെ സ്ഥാനാർഥി ആയി എ ഗ്രൂപിന് വേണ്ടി ആന്റണി യും ഒരേ രാഷ്ട്രീയ തൊട്ടിലിൽ വളർന്ന രണ്ടു പേർ മത്സരിച്ചു , രവി ജയിച്ചു , ആ തിരഞ്ഞെടുപ്പ് കരുണാകരന്റെ രാഷ്ട്രീയ വിജയം കൂടിയായിരുന്നു , അഭ്യന്തര കലഹം വീണ്ടും മൂർച്ചിച്ചു കൊണ്ടിരുന്നു , തന്റെ പിൻഗാമിയായി മകൻ മുരളിദരനെ ഉയർത്തി കൊണ്ടു വരാനുള്ള കരുണാകരന്റെ നീക്കത്തിൽ ഐ ഗ്രൂപ്പിലെ യുവ നിര അസ്വസ്ഥരായിരുന്നു . അധികം വൈകാതെ ചാരക്കേസും പൊങ്ങി വന്നു.
ഇന്ത്യൻ ബഹിരാകാശ സാങ്കേതിക വിദ്യ ചാര വനിതകളുടെ സഹായത്തോടു കൂടി ചോർത്തിയെന്നാണ് ചാരക്കേസ് അവതരിച്ചത് . സത്യമെന്ന് തോന്നിച്ച ഒട്ടേറെ കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞു , നമ്പി നാരായണനും ഫൗസിയ ഹസ്സനും മറിയം രഷീദയൊക്കെ ദൈനംദിന ചർച്ചയായി, പ്രതിപക്ഷതെക്കൾ എ ഗ്രൂപ്പ് ഇത് ഫലപ്രദമായി ഉപയോഗിച്ചു, ഉമ്മൻ ചാണ്ടി നാടൊട്ടുക്കും കരുണാകരനെ തള്ളി പറഞ്ഞു , ഐ ജി രമൺ വാസ്തവ യും ആരോപണ വിധേയനായി , ഐ ജി ക്കെതിരെ നടപടി ആവശ്യപ്പെട്ടു രംഗത്ത് വന്നു ,കരുണാകരൻ വഴങ്ങിയില്ല , കോടതി പരാമര്ശം വന്നപ്പോൾ നടപടി എടുത്തു , അത് വരെ കാത്തത് വിമർശനത്തിനു ഇടയാക്കി . ആരെയും വിശ്വാസത്തിൽ എടുക്കാതെ ചര്ച്ച ചെയ്യാതെ എല്ലാം തനിഷ്ട്ട പ്രകാരം ചെയ്ത മുഖ്യ മന്ത്രി നാടിനും സര്ക്കാരിനും അപമാനം വരുത്തിയെന്ന് ഉമ്മൻ ചാണ്ടി തുറന്നടിച്ചു .

അതെ സമയം 1994 നവംബറിൽ വിദ്യാഭ്യാസ സമരത്തിലായിരുന്ന ഡി വൈ എഫ് ഐ സമര ജാഥയുടെ ഇടയിലേക്ക് കാറിൽ വന്ന മന്ത്രി എം വി ആറിനു നേരെ സംഘർഷം കലുഷിതമായി , പോലിസ് വെടി വെച്ചു , അഞ്ചു സമര സഖാക്കൾ രക്തസാക്ഷികളായി , കൂത്ത്പറമ്പ് വെടിവെപ്പ് കോൺഗ്രസ് ഗ്രൂപിസത്തിലും വിഷയമായി , കോൺഗ്രസ് പക്വത കാട്ടതതാണ് വെടി വേപ്പിന് കാരണമായതെന്ന് പറഞ്ഞു ഉമ്മൻ ചാണ്ടി കരുണാകരനെയും രാഘവനെയും വിമർശിച്ചു, ധാർമികത ആയുധമാക്കി ചാണ്ടി ആക്രമണം തുടർന്നു , പിൽക്കാലത്ത് ആരോപണങ്ങൾ തനിക്കു നേരെ വന്നപ്പോൾ ഉമ്മൻ ചാണ്ടി ധാർമികത യുടെ പേര് പറഞ്ഞില്ല , മനസാക്ഷിയുടെ പേര് പറഞ്ഞു അഭയം തെടിയെന്നതാണ് വിരോധാഭാസം.

20 എം എൽ എ മാർ നേത്ര്വ് മാറ്റം ആവശ്യപ്പെട്ടു ഹൈക്കമാന്റിനു കത്തയച്ചു , എം വി ആറും എൻ എസ് എസ്സും അദ്ദേഹത്തെ പിന്തുണചെങ്കിലും, നരസിംഹ റാവു അദ്ദേഹത്തെ കൈവിട്ടു , ഗ്രൂപ്പ് പോരിൽ അദ്ദേഹത്തിന് തുടരാൻ സാധിച്ചില്ല 1995 മാർച്ച് 16 നു കെ കരുണാകരൻ രാജി വെച്ചു . പഞ്ചസാര കുംഭകോണ ആരോപണത്തിൽ കേന്ത്ര മന്ത്രിസഭയിൽ നിന്നു രാജി വെച്ചു കൊണ്ടു ഡൽഹിയിൽ തങ്ങുകയായിരുന്ന എ കെ ആന്റണി , നാവിക സേനയുടെ പ്രത്തേക വിമാനത്തിൽ കേരളത്തിലെത്തി മുഖ്യമന്ത്രിയായി , ആ വിമാന യാത്ര പിന്നീട് വിവാദവുമായി , ആന്റണി സർക്കാർ അധികാരമേറ്റ ശേഷം ചാരായം നിരോദന നടപടികൾ ആരംഭിച്ചു ശക്തമായ അബ്ക്കാരി എതിർപ്പവഗണിചായിരുന്നു നടപടി , ഇക്കഴിഞ്ഞ സർക്കാരിന്റെ മദ്യ നയം പോലെ തന്നെ അന്നും ഇടതു മുന്നണിക്ക് വെക്തമായ നിലപാട് എടുക്കാൻ സാധിച്ചിരുന്നില്ല , ഇ സമയം ഗൗരിയമ്മ പാർട്ടിയിൽ പോര് കൂടി ഇ എം എസ് അവഗണിച്ചു എന്ന പരാതിയിൽ അവർ കലഹിച്ചു കൊണ്ടിരുന്നു , ഗൌരിയെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്നു ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി പിന്നീട് പുറത്താക്കി , ജില്ല വികസന കമ്മിറ്റിയുടെ ചെയര്പെർസൻ ആയി എന്നായിരുന്നു അവസാന ആക്ഷേപം അത് പാർട്ടി വിരുദ്ധമെന്ന് പാർട്ടി വിലയിരുത്തി . ആ കാലയളവിൽ 1992 ലെ ബാബറി ദ്വംസനം ഭരണ മുന്നണിയിലും ഓളം ഉണ്ടാക്കി , ലീഗ് ദേശിയ പ്രസിഡണ്ട് സുലൈമാൻ സേട്ട് സാഹിബ് കോൺഗ്രസ് ബന്തം ഉപേക്ഷിക്കാൻ പാർട്ടിയോട് ആവശ്യപെട്ടെങ്കിലും ലീഗ് പാർട്ടി അതിനു മുതിർന്നില്ല, അതോടനുംബന്ധിച്ചു ഉത്തര ഇന്ത്യയിൽ ഉണ്ടായ പോലെ കലാപ കലുഷിതം കേരളത്തിൽ വരാതെ നോക്കി ശിഹാബ് തങ്ങളുടെ ഉറച്ച നിലപാട് സഹായമായെങ്കിലും സേട്ട് ലീഗ് വിട്ടു ഐ എൻ എൽ രൂപികരിച്ചു ഇടതു മുന്നണിയുമായി സഹകരിച്ചു ഇന്നും അത് തുടർന്ന് പോവുന്നെങ്കിലും ഇടതു മുന്നണി ഇത് വരെയും ഘടകകക്ഷിയാകിയിട്ടില്ല.

പുറത്താക്കപ്പെട്ട ഗൌരി ജെ എസ് എസ് രൂപികരിച്ചു യു ഡി എഫിന്റെ ഭാഗമായി പക്ഷെ ഇപ്പോൾ യു ഡി എഫും വിട്ടു ഇടതിനോട് സഹകരിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ പരിഗണന ലഭിക്കാതെ നിൽക്കുന്നു.

ആന്റണിയുടെ പ്രതിചായയും ഭരണ നേട്ടങ്ങളും ആയി യു ഡി എഫ് തികഞ്ഞ ആത്മ വിശ്വാസത്തിൽ ഭരണ തുടർച്ചക്ക് വേണ്ടി തിരഞ്ഞെടുപ്പിനെ നേരിട്ടു, സുര്യനെല്ലി പീഡന കേസ് നടക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് , ഇടതു മുന്നണിയിൽ നായനാർ മത്സരിച്ചില്ല , വി എസ്സിനെ മുഖ്യമന്ത്രിയാക്കാൻ ആയിരുന്നു തീരുമാനം . പക്ഷെ ഇടതു മുന്നണി 80 സീറ്റുമായി അധികാരത്തിൽ വന്നു, അതെ സമയത്ത് നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി ഇരു മുന്നണികളും ഒപ്പത്തിനൊപ്പം ആയി , തൃശ്ശൂർ മണ്ഡലത്തിൽ ലോക്സഭയിലേക്കു മത്സരിച്ച കെ കരുണാകരൻ തോറ്റു, ഒപ്പം മകൻ മുരളിയും പരാജയപ്പെട്ടു , മാരാരികുളത്ത് വി എസ് തോറ്റത് സി പി എം നെ പ്രതിസന്ധിയിലാക്കി . സി പി എം ൽ ഉള്തരിഞ്ഞ വിഭാഗിയത അപ്പോഴേക്കും വർധിച്ചിരുന്നു സി ഐ ടി യു വിഭാഗം മുഖ്യമന്ത്രിയായി കണ്ടത് സുശീല ഗോപാലനെ ആയിരുന്നു , സി ഐ ടി യു തോൽപിച്ചതെന്നും ആക്ഷേപം ഉയർന്നിരുന്നു, , കേന്ത്ര നേത്രത്വം സംസ്ഥാന കമ്മിറ്റിക്ക് മുഖ്യ മന്ത്രിയുടെ പേരിനെ നിർദേശിക്കാൻ വിട്ടു , സംസ്ഥാന കമ്മിറ്റിയിലും ഇ എം എസ്സിനും സുശീല തന്നെ ആവട്ടെ എന്നത് തന്നെ ആയിരുന്നു നിലപാട് പക്ഷെ വി എസ് മുണ്ടുമുറുക്കി , നായനാരുമായുള്ള അഭിപ്രയ വെത്യാസം മാറ്റി വെച്ചു കൊണ്ടു സി ഐ റ്റി യു വിനെതിരെ വാളോങ്ങി വി എസ് സംസ്ഥാന കമ്മിറ്റിയിൽ നായനാരുടെ പേര് നിർദേശിച്ചു, വോട്ടെടുപ്പിൽ നായനാർ ജയിച്ചു , വി എസ്സിനെ പിന്തുണയ്ക്കുന്ന ചടയൻ ഗോവിന്ദനെ സെക്രടറിയാക്കാൻ തീരുമാനിച്ചു . വി എസ് തന്ത്രപരമായി പകരം വീട്ടി , സുശീല ചാവേറായി .1996 ലെ മന്ത്രിസഭയെ നായനാർ നയിച്ചു, ആളെണ്ണം കുറച്ചു ആ മന്ത്രിസഭാ മാതൃകയായി വെറും 14 മന്ത്രിമാർ മാത്രം. തലശേരിയിൽ നിന്നു അദ്ദേഹം നിയമസഭ അംഗമായി , വി എസ് തന്റെ ജൈത്രയാത്ര തുടങ്ങിയിരുന്നു , 1998 ലെ പാർട്ടി സമ്മേളനത്തിൽ ചിലത് ഉറച്ചു തന്നെയായിരുന്നു അദ്ദേഹം നില കൊണ്ടത് . പാർട്ടിക്കുള്ളിലെ അനുയായികളെ മുൻ നിർത്തി എതിരാളികളെ വെട്ടി നിരത്താൻ വി എസ് ഒരുങ്ങി , പാലക്കാട്ടെ സമ്മേളനം വിഭാഗിയതയുടെ ഒരു ത്രിൽ തന്നെയായിരുന്നു , കോഴിക്കോട്, കൊല്ലം സമ്മേളനങ്ങളിലും മാരാരികുളത്തെ തോൽവിക്കും പകരം വീട്ടാൻ ഈ സമ്മേളനം അദ്ദേഹം ഉപയോഗിച്ചു , ഔദോഗിക പാനലിനു എതിരെ ഒൻപതു പേരെ മത്സരിപ്പിച്ചു ഏഴു പേരെ ജയിപ്പിച്ചു വി എസ് പക്ഷം , എം എം ലോറൻസ്, രവിന്ത്രനാത് , ചെറിയാൻ , ചെല്ലപ്പൻ, അപ്പുകുട്ടൻ വള്ളികുന്നു, ഐ വി ദാസ് തുടങ്ങി സി ഐ റ്റി യു നേതാക്കളെ വെട്ടി നിരത്തി . വൈകാതെ വി എസ് ഇടതു മുന്നണി കൺവീനറായി , അതെ സമയം ആർ എസ് പ്പി പിളർന്നു കൊണ്ടു ബേബി ജോണ് യു ഡി എഫിലും ചന്ദ്രചൂടൻ വിഭാഗം ഇടതു മുന്നണിയിലും തുടർന്നു, എൻ സി പി യിലെ ഷണ്മുഖദാസ് മാറി കേബീർ മന്ത്രിയായി , ജനത ദള്ളിലെ നീലനും തുടരാനായില്ല , സി കെ നാണു പകരം മന്ത്രിയായി , ഈ സർക്കാർ ജനകിയസുത്രണ പദ്ധതി കൊണ്ടു വന്നു , വീടുകൾ നിർമ്മിക്കുന്ന പദ്ധതി കൊണ്ടു വന്നു , റോഡ് നിർമാണം കുതിപ്പുണ്ടാക്കി , അസംഭവ്യം എന്ന് കരുതപ്പെട്ട ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാകി പല ചെറുകിട പദ്ധതികൾ നവികരിച്ചു , 1998 ലെ സമ്മേളനത്തിൽ വി എസ് പക്ഷം ഉയർത്തി കൊണ്ടു വന്ന പിണറായി വിജയൻ പിന്നീട് വി എസ്സിന് പാരയായി എന്നത് മറ്റൊരു വിചിത്രം . സെക്രടറി ആവുന്നതിനു മുമ്പ് വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ കാനഡയിലെ ലാവലിൻ കമ്പനിയുമായി നടത്തിയ കരാർ വിജയൻ വലിയ വില നൽകേണ്ടി വന്നു , തുടർന്നു 376 കോടി രൂപയുടെ ലാവലിൻ അഴിമതിയിൽ നിന്നു വിജയൻ ഇന്നും പൂർണ്ണ മുക്തി നേടിയിട്ടില്ല . ഭരണ നേട്ടങ്ങൾ എമ്പാടും ഉണ്ടായിട്ടും വിവാദങ്ങൾ സർക്കാരിനെ പിന്തുടർന്ന് കൊണ്ടേയിരുന്നു , ശിവദാസൻ നായരുടെ ധന വകുപ്പ് സര്ക്കാരിന് ചീത്ത പേരുണ്ടാക്കി ട്രഷറി പൂട്ടൽ പതിവായി ധന കമ്മി സ്ഥിരമായി , പ്ലസ് റ്റു അനുവദിക്കുന്നതിൽ വന്ന സുതാര്യത കുറവ് പി ജെ ജോസഫിനും അഴിമതി ആരോപണമുണ്ടായി , 2000 ത്തിൽ ഉണ്ടായ കല്ലുവാതുക്കൽ വിഷ മദ്യ ദുരന്തം സർക്കാരിന്റെ മാനം കെടുത്തി , 31 പേർ മരിച്ചു , അബ്ക്കാരി മണിച്ചന് ഭരണ കക്ഷി ബന്തം മറനീക്കി പുറത്ത് വന്നതും ഒച്ചപ്പാടുണ്ടായി , പ്രതിപഷ നേതാവായി തിളങ്ങാൻ കഴിയാതിരുന്ന ആന്റണിക്ക് വീണു കിട്ടിയ വിവാദങ്ങൾ വോട്ടാക്കി മാറ്റി ഐക്യ മുന്നണി 2001 ൽ ശക്തമായി തിരിച്ചു വന്നു , ഈ മന്ത്രിസഭയുടെ കാലത്ത് തന്നെയാണ് കോയമ്പത്തൂർ സ്ഫോടന കേസിൽ പി ഡി പി ചെയർമാൻ അബ്ദു നാസർ മദനി യെ നായനാർ സർക്കാർ പിടിച്ചു കൊടുത്തത് .ഇ മന്ത്രിസഭയുടെ കാലത്ത് തന്നെയാണ് കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തിലെ അതികായകൻ ഇ എം എസ് 1998 ൽ അന്തരിച്ചത്.

2000 ത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുമായി ചില കൂട്ട് കെട്ടൊക്കെ ലീഗ് നടത്തിയിരുന്നെങ്കിലും 2001 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഐക്യത്തോട് കൂടി പ്രവർത്തിച്ചു, അതിനു ചുക്കാൻ പിടിച്ചത് തെന്നല ബാലകൃഷണ പിള്ളയായിരുന്നു , പക്ഷെ തെന്നലക്ക് ഭരണത്തിന്റെ മധുരം ആസ്വദിക്കാനായില്ല, എ കെ ആന്റണി യുടെ നേത്രത്വത്തിൽ നൂറു സീറ്റ് നേടി യു ഡി എഫ് അധികാരത്തിൽ;എത്തി , പക്ഷെ മുരളിധാരനെ കെ പി സി സി പ്രസിഡണ്ട് ആക്കണമെന്ന കരുണാകരന്റെ വാശി നടപ്പാകപ്പെട്ടു. പക്ഷെ ഉമ്മൻ ചാണ്ടിക്ക് ഇതിൽ എതിർപ്പുണ്ടായിരുന്നു, കരുണാകരന്റെ ലക്ഷ്യം ആന്റണി ക്ക് ശേഷം മുരളി മുഖ്യമന്ത്രിയാവണം എന്നായിരുന്നു. എ ഗ്രൂപിന് ഇത് രസിച്ചിരുന്നില്ല ആന്റണി -മുരളി ബന്ധം മറ്റൊരർത്ഥത്തിൽ പോയതിനാൽ മുരളിക്ക് സ്ഥാനം നഷ്ട്ടമായില്ല, കരുണാകരന്റെ സമ്മര്ദം കൊണ്ട് കെ വി തോമസ് മന്ത്രിയായതിനാൽ ഉമ്മൻ ചാണ്ടിക്ക് മന്ത്രിയവാനായില്ല , പകരം യു ഡി എഫ് കൺവീനര് ആയി . കരുണാകരന്റെ നിലപാടിന് വിപരീതമായി മുരളിധരൻ എ കെ ആന്റണി ക്ക് പൂർണ്ണ പിന്തുണ നല്കിയത് അദ്ദേഹത്തെ അസ്വസ്ഥനാക്കി , മുരളി എ ക്കും ഐക്കും ഇടയിലെ നിഷ്പക്ഷ പ്രസിഡണ്ട് ആയി . പക്ഷെ 2003 ലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ വയലാർ രവിയും തെന്നലയും ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ , ഇവരിലോരാളെ മാറ്റി പി സി ചാക്കോയെ നിർത്തണമെന്ന് മുരളി പക്ഷം പിടിച്ചു , കരുണാകരൻറെ സ്ഥാനാർഥി കോടോത്ത് ഗോവിന്ദൻ നായരായിരുന്നു , കോണ്ഗ്രസ്സിന്റെ മൂന്നാം സ്ഥാനാർഥിയായി കോടോത്ത് മത്സരിച്ചു, ഒരു വശത്ത് ആന്റണിയും സർക്കാരും മറുവശത്ത് കെ പി സി സി പ്രസിടെന്റിന്റെ ഐ ഗ്രൂപും , ഖജനാവ് കാലിയായ സമയത്ത് ആയിരുന്നു ഇ സർക്കാരിന്റെ വരവ് , ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകിയാൽ പണമില്ലാത്ത അവസ്ഥ വന്നു , അതിനാൽ ഭരണ നവീകരണത്തിനു ശ്രമിച്ച ആന്റണിക്ക് തിരിച്ചടിയായി . അതിനാൽ ജീവനക്കാരുടെ പല ആനുകുല്യങ്ങളും വെട്ടി കുറച്ച സർക്കാർ നടപടിയിൽ ജീവനക്കാര് സമരത്തിനിറങ്ങി , സ്വാശ്രയ വിദ്യാഭ്യാസ നവികരണത്തിനു ഇറങ്ങിയ സർക്കാരിന് ഏറെ പഴി കേള്ക്കേണ്ടി വന്നു , പോലിസിനെ രാഷ്ട്രീയ നിയന്ത്രണം അനുവദിക്കില്ലെന്ന് ആന്റണി പ്രഖ്യാപിച്ചു , പക്ഷെ കൂടെയുള്ളവർ പോലും ഇതെതിര്ത്തു നിന്നെങ്കിലും ആന്റണി വകവെച്ചില്ല. ആന്റണി സോഷ്യലിസ്റ്റ് വെവേസായ നവീകരണങ്ങൾ നടപ്പാകി , ആന്റണിക്ക് രാഷ്ട്രീയ വിവാദങ്ങളാണ് ഭരണത്തെ എന്നും പ്രതിസന്ധിയിലാക്കികൊണ്ടിരുന്നത് , 2003 ലെ ജോർജ് ഈടന്റെ മരണത്തെ തുടർന്നു എറണാകുളത്തെ ഉപതിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ് ആവണമെന്ന് കരുണാകരൻ വാശി പിടിച്ചപ്പോൾ , എ ഗ്രൂപും വിട്ടു കൊടുത്തില്ല , എ ഗ്രൂപ്പ് ജോണിനെ സ്ഥാനാർഥിയാക്കി , ഇടതു മുന്നണിക്ക് വേണ്ടി സെബാസ്റ്യൻ പോൾ മത്സരിച്ചു , കോൺഗ്രസ് തോറ്റു , പോൾ വിജയകൊടി പാറിച്ചു , ഇതിനിടെ കോഴിക്കോട് മാറാട് ഉണ്ടായ കൂട്ടകൊല സര്ക്കാരിനെ പ്രതിരോധത്തിലാക്കി . മുസ്ലിം ന്യുനപക്ഷങ്ങൽക്കെതിരെ ആന്റണി നടത്തിയ പ്രസ്താവനകൾ ആന്റണിക്കെതിരെ ആക്ഷേപങ്ങൾ ഉയർന്നു , ആന്റണി യെ മാറ്റണം എന്ന വികാരം യു ഡി എഫിലെ ലീഗടക്കമുള്ള ന്യുനപക്ഷങ്ങൾക്ക് വന്നു തുടങ്ങി , അതെ പോലെ എ ഗ്രൂപിനും ഇ ആശയം ഉദിച്ചു , അടുത്ത തിരഞ്ഞെടുപ്പിൽ ആന്റണിയെ മുൻ നിർത്തിയാൽ കോട്ടം ഉണ്ടാവുമെന്ന് വിലയിരിത്തപ്പെട്ടു. ആന്റണി ദുർബലൻ ആവുന്നത് കണ്ട കരുണാകരൻ നിലപാട് കടുപ്പിച്ചു.

സർക്കാരിനെ താഴെ ഇറക്കാൻ കരുണാകരൻ ഐ ഗ്രൂപ്പ് എം എൽ എ മാരെ ഉപയോഗിച്ച് കരുനീക്കങ്ങൾ തുടങ്ങിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിനെ രക്ഷിക്കാൻ പ്രസംഗ പര്യടനം ആരംഭിച്ചു , സർക്കാരിനെതിരെ വോട്ട് ചെയ്യാൻ എം എൽ എ മാരോട് കരുണാകരൻ നിർദേശിച്ചത് കൂടെ ഉണ്ടായ ഒരു എം എൽ എ ഉമ്മൻ ചാണ്ടിയെ വിളിച്ചറിയിച്ചു , മുംബൈ യിലേക്ക് പോകാൻ വിമാനതാവളത്തിൽ ആയിരുന്ന ചാണ്ടി യാത്ര റദ്ദു ചെയ്തു മടങ്ങി പ്രത്തേക ബ്ലോക്കായി ഇരിക്കണം എന്ന് ആവശ്യപ്പെട്ടു സ്പീകർ വക്കം പുരുഷോത്തമൻ കത്ത് നല്കാൻ എത്തിയ കടവൂർ ശിവദാസനെ കാത്തിരുന്നത് പാർട്ടിയിൽ നിന്നു സസ്പെന്ഷനായിരുന്നു , ഇതറിഞ്ഞ ഐ ഗ്രൂപ്പ് എം എൽ എ മാർ കത്ത് നല്കാതെ പിന്മാറി . കോൺഗ്രസുകൾ തമ്മിലടിക്കുന്നത് കാണാൻ കാത്തു നിന്ന പ്രതിപക്ഷം നിരാശരായി . മുറിവേറ്റ കരുണാകരൻ തിരുവന്തപുരം ടാഗോർ ഹാളിൽ യോഗം വിളിച്ചു , ഒരു കസേര മാത്രം അവിടെ മുരളിധരന് വേണ്ടി ഒഴിചിട്ടിരുന്നു , പക്ഷെ അദ്ദേഹം വന്നില്ല , അധികം വൈകാതെ മുരളിധരൻ വൈദ്യുതി മന്ത്രിയായി , അതിനാലാണ് അദ്ദേഹം വിട്ടു നിന്നത് . ആ സമയത്താണ് ലോകസഭ തിരഞ്ഞെടുപ്പ് 2004 വന്നെത്തിയത് , അത് പോലെ വടക്കാഞ്ചേരി നിയമസഭ ഉപ തിരഞ്ഞെടുപ്പും അപ്പോൾ തന്നെ നടന്നു , കരുണാകരൻ രാജ്യസഭയിലേക്കും മകൻ മുരളിധരൻ നിയമസഭയിലേക്കും മകൾ പത്മജ ലോക്സഭയിലെക്കും എന്ന കീര് വർത്തമാനം ഉണ്ടായി , ലോക്സഭയിൽ യു ഡി എഫ് തകർന്നു , മുരളിയും തോറ്റു , ഇന്ത്യ ഭരിച്ച കോൺഗ്രസ് വട്ട പൂജ്യമായി , മുസ്ലിം ലീഗിന്റെ ഒറ്റ സീറ്റ് കൊണ്ട് യു ഡി എഫ് തൃപ്തിപ്പെട്ടു . കനത്ത തൊൽവിയും മുഖ്യമാന്ത്രിയോടു അകന്ന ഘടകകഷികൾ, എല്ലാം ചേർന്നപ്പോൾ ആന്റണി രാജി വെച്ചു , മുഖ്യ മന്ത്രിയാവാൻ സ്പീകർ വക്കത്തിന്റെ പേർ പറഞ്ഞുവെങ്കിലും നിയമസഭയിൽ പിന്തുണ ഉണ്ടായില്ല , അതിനാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി . നല്ല തുടക്കം കുറിച്ച ഉമ്മൻ ചാണ്ടി ജന സമ്പർക്ക പരിപാടിക്ക് തുടക്കമിട്ടു , ഉമ്മൻ ചാണ്ടി വന്നതോട് കൂടി കരുണാകരന്റെ പ്ലാനുകൾ തകർന്നു , കരുണാകരൻ പരസ്യമായി എതിർത്ത് കൊണ്ട് മുന്നോട്ടു വന്നു , തിരുവനതപുരം ലോകസഭ യിലേക്ക് പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നു വന്ന ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് തോറ്റു , പന്ന്യൻ രവിന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു , അതെ സമയം വിവാദങ്ങളും ചാണ്ടി സർക്കാരിനെ പിന്തുടർന്നു , ഐസ്ക്രീം പെൺവാണിഭ കേസിൽ ലീഗിലെ പി കെ കുഞ്ഞാലികുട്ടി രാജി വെച്ചു , മന്ത്രിമാരായ വിശ്വനതനും രാമചന്ത്രനും തൊട്ടുപിന്നാലെ രാജി വെക്കേണ്ടി വന്നു . ഇതിനിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യു ഡി എഫിൽ കനത്ത തോൽവിയുണ്ടായി, അതിനിടെ കരുണാകരൻ കോൺഗ്രസ് വിട്ടു പുറത്ത് പോയിരുന്നു ,
കരുണാകരന്റെ ഡി ഐ സി പാർട്ടിയുമായി കോൺഗ്രസ് ധാരണ ഉണ്ടാക്കിയെങ്കിലും ഗുണം ചെയ്തില്ല . പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി എസ് നടത്തിയ പോരാട്ടങ്ങൾ വീരുറ്റതായിരുന്നു , അതിനാൽ 2006 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി തിരിച്ചു വരുമെന്ന് ഉറപ്പായിരുന്നു , പക്ഷെ പാർട്ടിയിൽ വി എസ് വിരുദ്ധ ലോബി പിണറായി വിജയൻറെ നേത്രത്വത്തിൽ ശക്തി പ്രാപിച്ചിരുന്നു , അതിനാൽ വി എസ് യുഗം അവസാനിച്ചെന്നു വിലയിരുത്തിയ പാർട്ടി, വി എസ്സിന് സീറ്റ് നിഷേധിച്ചു , പക്ഷെ അണികൾ രോഷാകുലരായി നാടെങ്ങും പ്രതിഷേധം അല തല്ലിയപ്പോൾ വി എസ്സിന് മലമ്പുഴയിൽ സീറ്റ് നല്കി . എ കെ ജി സെന്റർ ലേക്കും പ്രകടനം, നടന്നിരുന്നു പിണറായി വിജയൻറെ കോലം വരെ കത്തിക്കപ്പെട്ടു . വി എസ് പ്രചാരണത്തിന്റെ നേത്രത്വം ഏറ്റെടുത്തു വി എസ് ഒരു തരംഗം ആയി മാറി , സ്മാർട്ട് സിറ്റി മുടക്കിയ വി എസ്സിനെ വികസന വിരോധിയായി യു ഡി എഫ് പ്രചരണം നല്കി, വി എസ് മാജിക്ക് ഫലിച്ചു 98 സീറ്റുമായി ഇടതു മുന്നണി അധികാരത്തിൽ എത്തി , പി കെ കുഞ്ഞാലികുട്ടി , എം കെ മുനീർ, ബാലകൃഷ്ണ പിള്ള തുടങ്ങിയ വൻ മരങ്ങൾ വീണു . വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി , ഒരുപാട് വർഷത്തെ കാത്തിരിപ്പിന് ശേഷം അദ്ദേഹം മുഖ്യനായി , ലീഗ് വിട്ട കെ ട്ടി ജലീലാണ് കുഞ്ഞാലി കുട്ടിയെ മലർത്തിയടിച്ചത് . മലപ്പുറത്തെ ലീഗ് കോട്ടകൾ തകർന്നു , വിജയം വി എസ്സിന്റെതെന്നു പാർട്ടി വിലയിരുത്തിയില്ലെങ്കിലും വി എസ്സിന് മുഖ്യമന്ത്രി പദവി നല്കി , പക്ഷെ സുപ്രധാന അഭ്യന്തര മന്ത്രി പദവി നല്കിയില്ല , കോടിയേരി ബാലകൃഷ്ണൻ അഭ്യന്തര മന്ത്രിയായി , വി എസ് ഒരു വഴിക്കും പാർട്ടി മറ്റൊരു വഴിക്കും നീങ്ങി , നിരന്തരമായ വിവാദങ്ങൾ വി എസ് പാർട്ടിയെ സമ്മർധത്തിൽ ആക്കി കൊണ്ടിരുന്നു , പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സ്വീകാര്യനായ വി എസ് മുഖ്യമന്ത്രിയായപ്പോൾ മുന്നാർ ഒപേറെഷൻ നടപാക്കാൻ വി എസ്സിന്റെ പൂച്ചകൾ മൂന്നാറിൽ ഇറങ്ങി , സുരേഷ് കുമാറിന്റെ വിംഗ് മുന്നാറിൽ എത്തി , ടാറ്റയുടെതടക്കം കൈയേറ്റം ഒഴുപ്പിക്കാൻ ജെ സി ബി വന്നു തുടങ്ങി , ഇത് പൊതു സമുഹം ഏറ്റെടുക്കുകയും ചെയ്തു , പാർട്ടി അസ്വസ്ഥമായി , പാർട്ടി ഓഫീസുകൾക്ക് നേരെയും വി എസ്സിന്റെ ജെ സി ബി നീങ്ങിയതോട് കൂടി ഇടുക്കിയിൽ പാർട്ടി പ്രതിശേദങ്ങൾ ശക്തമായി . കയ്യേറ്റം ഒഴിപ്പിക്കാൻ വരുന്നവരെ കൈ വെട്ടുമെന്ന് ജില്ല സെക്രടറി എം എം മണി പ്രസംഗിച്ചു , പാർട്ടി സമ്മര്ധതിൽ മുന്നാർ ഒപെരേശൻ അകാലത്തിൽ പൊലിഞ്ഞു. ഭരണത്തെക്കാൾ പാർട്ടി കലഹമായി . വി എസ്സിനെ വിശുദ്ധൻ ആക്കിയും തന്നെ തെറ്റുക്കാരൻ ആക്കാനാണ് മാധ്യമ സിണ്ടിക്കെട്ട് പ്രവർത്തിക്കുന്നതെന്ന് പിണറായി ആരോപിച്ചു . മാധ്യമ സിണ്ടിക്കെട്ട് ന്റെ പേരിൽ വി എസ് – പിണറായി വാക്ക് പോര് തുടർന്നു , സഹിക്കെട്ട കേന്ത്ര നേത്രത്വം വി എസ്സിനെയും പിണറായിയെയും പോളിറ്റ് ബ്യുരോയിൽ നിന്നു 2007 ൽ സസ്പന്റ്റ് ചെയ്തു , വൈകാതെ ലാവലിൻ കേസ് മറ്റൊരു പോർമുഖം തുറന്നു , പിണറായിയെ പ്രോസിക്യുട്റ്റ് ചെയ്യാൻ മന്ത്രിസഭയുടെ അനുമതി സി ബി ഐ തേടി , നൽകേണ്ടെന്ന് പാർട്ടി തീരുമാനിച്ചു. വിയോജിക്കുന്നുവെന്നു വി എസ് പറഞ്ഞു , മന്ത്രിസഭയിൽ വിയോജിച്ചാൽ മന്ത്രിസഭാ വീഴുമെന്നു മന്ത്രിമാർ മുന്നറിയിപ്പ് നൽകിയപ്പോൾ വിയോജന കുറിപ്പ് ഒഴിവാക്കിയ വി എസ് പുറത്തു യുദ്ധത്തിൽ ഏർപ്പെട്ടു, മന്ത്രിസഭയുടെ വിയോജിപ്പ് മറികടന്നു ഗവർണ്ണർ അനുമതി നല്കി . ഗവർണ്ണർ ആർ എസ് ഗവായി നല്കിയ അനുമതിയിൽ സി ബി ഐ അന്വേഷണത്തിൽ പിണറായിയെ ഒൻപതാം പ്രതിയക്കിയതും , അതിനെ തുടർന്നു പിണറായിയെ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കണം എന്ന് കാണിച്ചു വി എസ് പോളിറ്റ് ബ്യുരോക്ക് കത്തയച്ചതും പോളിറ്റ് ബ്യുറോ പിണറായി തെറ്റുകാരനല്ല എന്ന് കണ്ടെത്തിയതും കേരളം വിഭാഗിയതയുടെ മുര്ധാനസ്തത കണ്ടു , സി പി എം സമ്മേളനത്തിൽ വി എസ്സിന്റെ ആളുകളെ മൊത്തം പണ്ട് വി എസ് ചെയ്ത പോലെ വെട്ടി നിരത്തി , നിരന്തരം പാര്ട്ടിക്കെതിരെ വി എസ് കേന്ത്രത്ത്തിനു കത്തയച്ചു കൊണ്ടിരുന്നു , വി എസ്സിനെ പോളിറ്റ് ബ്യുറോ പുറത്താക്കി , പിണറായിയുടെ സസ്പെൻഷൻ പിൻവലിച്ചു. അതിനിടെ 2009 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ 16 സീറ്റിൽ യു ഡി എഫ്ഫ് വിജയിച്ചു .അപ്പോൾ വി എസ് മാത്രം പൊട്ടിച്ചിരിച്ചത് ചർച്ചക്ക് വഴിയൊരുക്കി , കലഹത്തിന്റെ പുതിയ പാഠങ്ങൾ ഒരുക്കി ഭരണം തുടർന്നു . വിഭാഗിയതയിൽ ജന ക്ഷേമ പദ്ധതികൾ വെറുതെയായി , പല മന്ത്രിമാരുടെ പ്രകടനങ്ങൾ വെറുതെയായി , പ്രതിപക്ഷ നേതാവായിരിക്കെ പ്രക്യാപിച്ച പലതും നടപ്പാക്കാൻ ആയില്ല , ശാരി വധ കേസ്സിലെ വി ഐ പി യെ പുറത്ത് പറയാനും വി എസിനായില്ല . ഇ പ്രതീതി യിലാണ് 2011 ലെ തിരഞ്ഞെടുപ്പിൽ നടക്കുന്നത് . 2010 ൽ ഭദ്ര ശത്രുക്കളായ കേരള കോൺഗ്രസ് ലെ മാണിയും ജോസഫും പി സി ജോർജിന്റെ സെക്കുലരും ലയിച്ചു , യു ഡി എഫിൽ കേരള കോൺഗ്രസ് ശക്തി പ്രാപിച്ചു , പക്ഷെ അഞ്ചു വർഷത്തിനു ശേഷം കെ എം മാണി മകൻ അമിതമായ പ്രാധാന്യം നല്കുന്നുവെന്നും ബാർ കോഴ വിഷയത്തിലും ചിഫ് വീപ്പായ ജോർജ് മാണികെതിരെയും കോൺഗ്രസിന് എതിരെയും പ്രസ്താവന നടത്തുന്നതിന്റെ ഒടുവിൽ പി സി യെ വീപ് സ്ഥാനത്ത്നിന്ന് നീക്കിയതും ജോർജ് വിട്ടു പോയതും കേരളം കണ്ടു , അവസാനം ഒറ്റക്ക് നിന്ന് ശക്തി തെളിയിച്ചു കൊണ്ട് ഇ നിയമസഭയിൽ അദ്ദേഹം ഹീറോ ആയി . 2006 ലെ നാടകിയത ആവർത്തിച്ചു കൊണ്ട് വി എസ്സിന് സീറ്റ് നിഷേധിച്ചു , പക്ഷെ പഴയ പ്രതിഷേധം അല പൊങ്ങിയപ്പോൾ വീണ്ടും സീറ്റ് നല്കി . വലിയ വിജയ പ്രതീക്ഷയോടു കൂടി തിരഞ്ഞെടുപ്പിനെ നേരിട്ട യു ഡി എഫിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ ആയില്ല , കലഹിച്ചു പോയ കരുണാകരനും മുരളിയും തിരിച്ചെത്തി , അതിനിടയിൽ കരുണാകരന്റെ പാർട്ടി എവിടെയോക്കൊയോ ആയി ഡി ഐ സി ഇടതു മുന്നണിയിൽ എത്താൻ എൻ സി പ്പിയിൽ ലയിച്ചു ശ്രമം നടത്തി പക്ഷെ എൻ സി പ്പിയെ ഇടതു മുന്നണി പുറത്താക്കി , അവസാനം കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങി , മുരളി അവിടെ തുടർന്നെങ്കിലും അവസാനം രണ്ടു രൂപയുടെ അംഗത്വത്തിന് മുരളി കോൺഗ്രസിനോട് കെഞ്ചി അവസാനം കരുണാകരന്റെ അവസാന കാലത്ത് അത് നല്കി , 2011 ലെ തിരെഞ്ഞെടുപ്പിൽ നേരിയ ഭുരിപക്ഷത്ത്തിൽ യു ഡി എഫ് അധികാരത്തിലെത്തി , കേവലം രണ്ടു സീറ്റിന്റെ ഭലം ഉള്ള സർക്കാർ വീഴുമെന്നു കരുതിയിരുന്നെങ്കിലും അതുണ്ടായില്ല , 2010 ഡിസംബർ കേരളത്തിന്റെ രാഷ്ട്രീയ ചാണക്യൻ കെ കരുണാകരനും 2005 ൽ ഇ കെ നായനാരും അന്തരിച്ചു.

2011 ലെ നേരിയ ഭുരിപക്ഷത്തിൽ അധികാരത്തിൽ കയറിയ ഉമ്മൻ ചാണ്ടി മന്ത്രിസഭാ പഴയ ജന സമ്പർക്ക പരിപാടിയുമായി എല്ലാ ജില്ലകളും താണ്ടി രാത്രി വൈകുവോളം പരിപാടി ജനശ്രദ്ധ പിടിച്ചു പറ്റി , പല സഹായങ്ങളും ഇ പരിപാടിയിൽ തന്നെ വിതരണം ചെയ്തു ,പല നൂതനമായ പദ്ധതികളും സർക്കാർ കൊണ്ട് വന്നു , സ്മാർട്ട് സിറ്റിയുടെ പ്രവർത്തങ്ങൾക്ക് വീണ്ടും ചലനം വന്നു , ടീകോമുമായി ചര്ച്ച ആരംഭിച്ചു കൊണ്ട്, അതിന്റെ പദ്ധതി ഉൽഘാടനം നടന്നു , കൊച്ചി മെട്രോ പ്രവർത്തനം ആരംഭിച്ചു പക്ഷെ ഓടി തുടങ്ങിയിട്ടില്ല , അത് പോലെ കണ്ണൂർ വിമാനത്താവള പ്രവർത്തനം ആരംഭിച്ചു , സർക്കാരിന്റെ അവസാന കാലത്ത് ഉൽഘാടനം നടത്തിയത് വിമർശനത്തിനു ഇടം വരുത്തി ,പണി തീരാത്ത ഉത്ഘാടനങ്ങൾ നടത്തുന്നു എന്ന ആക്ഷേപം ഉയർന്നു ,വിഴിഞ്ഞം തുരുമുഖം ,അനേകം പാലങ്ങൾ സർക്കാർ മുന്നോട്ടു വെച്ചു , സർക്കാർ ചില കാരുണ്യ പദ്ധതികളും കൊണ്ട് വന്നു ,കാഴ്ച കേൾവി ശക്തി തുടങ്ങിയവക്കുള്ള സംരംബങ്ങൾക്ക് കുട്ടികളിൽ ഉപകാരമുണ്ടാകി , പഴയ ജിം പദ്ധതിക്ക് ശേഷം എമർജിംഗ് കേരള കൊണ്ട് വന്നെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല .എല്ലാ കാലത്തും ഉണ്ടാകുന്ന വിദ്യാഭ്യാസ പ്രശ്നങ്ങൾ കാര്യമായി ഉണ്ടായില്ലെങ്കിലും വിവാദങ്ങൾ ഒട്ടും കുറവായിരുന്നില്ല , എസ് എസ് എൽ സി പരീക്ഷ രണ്ടു പ്രാവശ്യം ഫലം നടത്തിയത് നാണക്കേട് ഉണ്ടാക്കി ,വിദ്യാഭ്യാസ മന്ത്രിയുടെ വീട് , അത് പോലെ ചില പരിഷ്കാരങ്ങളും വിവാദം ഉണ്ടാക്കി .
സി പി എം എം എൽ എ ആർ സെൽവരാജ് കൂറ് മാറി യു ഡി എഫിൽ വന്നതും ചർച്ചയായി. ഏറ്റവും പ്രധാനപ്പെട്ട കാര്യം സോളാർ കേസ് ആയിരുന്നു ഇ സർക്കാരിനെ തൊടാതെ പിന്തുര്ന്ന കാര്യം ,സരിത എസ് നായർ ജനങ്ങളിൽ നിന്നു പിരിച്ച പണം , സോളാർ പാനൽ മുങ്ങിയതോടെ ഇല്ലാതായത് .പക്ഷെ സർക്കാരിന് നഷ്ട്ടം വന്നില്ലെന്ന് പറഞ്ഞു മുഖ്യമന്ത്രി തടിയൂരിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ മന്ത്രിമരോക്കെ സരിതയുമായി പല വഴിക്ക് ബന്ധപ്പെട്ടതും ചര്ച്ച ആയി ,അഴിമതിയിൽ നിന്നു പെൺ വാണിഭത്തിലേക്ക് അത് വഴി മാറി , വാക്ക് മാറ്റി കൊണ്ടേയിരുന്ന സരിത അവസാനം മുഖ്യമന്ത്രിയുടെ പേരിൽ സി ഡി ഉണ്ടെന്നായി ,എന്നാൽ അതൊന്നും തെളിയിക്ക്കനായില്ല .ബിജു രാധാകൃഷൻ കൂടി മുഖ്യമന്ത്രിക്ക് എതിരെ തെളിവുണ്ടെന്ന് പറഞ്ഞെങ്കിലും ഒന്നുമായില്ല മൂന്നു വർഷം മാധ്യമങ്ങൾ അത് ചര്ച്ച ചെയ്തു.
മറ്റൊരു വലിയ അഴിമതി , ബാർ കോഴ ആയിരുന്നു , സർക്കാർ പ്രഖ്യാപിച്ച മദ്യ നയം ഏറെ പ്രശംസ പറ്റിയെങ്കിലും ബാർ കോഴ നാണക്കേടുണ്ടാക്കി ബാർ അസോസിയേശൻ ഭാരവാഹി മന്ത്രി മാണിയും ബാബുവും കോഴ വാങ്ങിയതിന്റെ തെളിവുമായി രംഗത്ത് എത്തി , അതിന്റെ പേരിൽ കോടതി മാനിക്കു എതിരെ പരാമർശം നടത്തിയതിനെ തുടർന്നു സർക്കാരിന്റെ ഉള്ളിൽ നിന്നുള്ള എതിര്പ്പിനെ തുടർന്നു മാണിക്ക് രാജിവെക്കേണ്ടി വന്നു , ബാബുവിനും, എതിരെ ഇതേ ആരോപണങ്ങൾ ഉണ്ടായപ്പോൾ ഒരു വേള രാജിക്കൊരുങ്ങിയെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു . മാണിക്കെതിരെ ശക്തമായ സമരം ആരംഭിച്ചു , മാണിയെ തടയൽ സമരമൊക്കെ നടന്നു , അവസാന ബജറ്റ് അവതരണത്തിൽ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന സംഗതികൾ നടന്നു , മാണിയെ പ്രതിപക്ഷം ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ ഭരണ പക്ഷം മറ്റൊരു വഴിയിലൂടെ നിയമസഭയ്ക്ക് അകത്തു കയറ്റി അവിടെയും സംഘർഷം ഉണ്ടായി , ബജറ്റ് മേശപുറത്ത് വെക്കുകയും മീറ്റിംഗ് ഹാളിൽ വായിക്കുകയും ചെയ്തു , അതെ സമയം പ്രതിപക്ഷ എം എൽ മാരായ ശിവൻ കുട്ടി , കുഞ്ഞഹ്മദ് , കെ ട്ടി ജലീൽ തുടങ്ങിയവർ സ്പീക്കർ ചേംബറും ഫർണിച്ചറും തകർത്തു ഏറെ നാണക്കേടുണ്ടാക്കി . ബജറ്റ് തടയുന്ന വേളയിൽ വനിതാ എം എൽ എ ജമീല പ്രകാശം ശിവദാസൻ നായരേ കടിച്ചതൊക്കെ കൌതുകം ഉളവാക്കി
പി സി ജോര്ജ് മാണിക്കെതിരെ നിലയുറപ്പിച്ചു കൊണ്ട് ബാർ കൊഴക്കെതിരെ തിരിഞ്ഞു , പിന്നീട് ചീഫ് വീപ് സ്ഥാനത്ത് അദ്ദേഹത്തെ നീക്കി അദ്ദേഹത്തെ പാർട്ടിയും നീക്കി .ഒരുപാട് സമരമുഖങ്ങൾ ഇ കലതുണ്ടായി മുന്നാർ തൊഴിലാളി സമരം ,അത് പിന്നീട് സർക്കാർ ഒത്തു തീർപുണ്ടാകി, മുമ്പ് വലിയ സമരം ആകുമെന്ന് കരുതിയ സോളാർ രാപകൽ സമരം ചീറ്റി പോയത് പ്രതിപക്ഷത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു .ഒരുപാട് കോടതി പരാമർശം ഉണ്ടായ ഇ സർക്കാർ രാജിക്ക് തയ്യാർ ആയിരുന്നില്ല . മുമ്പ് കരുണാകരനെ താഴെയിറക്കാൻ കാണിച്ച ഉത്സാഹം തന്റെ കാര്യത്തിൽ വന്നപ്പോൾ ഉമ്മൻ ചാണ്ടി ധാർമികത മറന്നു , ഇ അടുത്ത് നടന്ന കൊല്ലം വെടി ദുരന്തം ദുഃഖ കടലാക്കി .സർക്കാരിന്റെ കാലയളവിൽ നടന്ന ഉപ തിരഞ്ഞെടുപ്പുകൾ ഒക്കെ യു ഡി എഫ് നേട്ടം കൊയ്തു , അത് പോലെ ലോക്സഭയും മോശമല്ലാത്ത പ്രകടന കാഴ്ച വെച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി , ആ ഇടറൽ ഇപ്പോൾ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് വരെ എത്തി ,വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഭരണ തുടര്ച്ചക്ക് വേണ്ടി പ്രചാരണത്തിനു ഇറങ്ങിയ യു ഡി എഫിന് വമ്പൻ തിരിച്ചടി നല്കി കൊണ്ടാണ് ജനവിധി വന്നത് , വി എസ്സിന്റെ പ്രതിച്ചായ എൽ ഡി എഫ് നന്നായി ഉപയോഗിച്ചു കനത്ത ചൂടിൽ 92 വയസ്സുകാരനായ വി എസ് നാട് മുഴുവനും പ്രചാരണത്തിന് സഞ്ചരിച്ചു കൊണ്ട് ഉഗ്രൻ വിജയം എൽ ഡി എഫിന് സമ്മാനിച്ച് 91 സീറ്റിന്റെ തിളക്കമാർന്ന വിജയം നേടി . ചരിത്രത്തിൽ ആദ്യമായി നേമത്ത് ബി ജെ പ്പി അക്കൌണ്ട് തുറന്നു , പലയിടത്തും രണ്ടാം സ്ഥാനതെത്തി , പതിനാലാം നിയമസഭ ഇരുപത്തി ഒന്നാം മന്ത്രിസഭാ പിണറായി വിജയൻ നയിക്കും , നല്ല ഒരു കേരളം സൃഷ്ട്ടിക്കാൻ അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു.

-അബ്ദു സമദ് ദേളി

SHARE
Facebook
Twitter
Previous articleമുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം കല്ലട്ര മാഹിൻ ഹാജി രാജി വെച്ചു
Next articleഖാസി അനിശ്ചിതകാല സമരം 27ആം ദിവസം പിന്നിട്ടു