
കോട്ടയം(big14news.com): സംഗീത രംഗത്ത് 55 വർഷം പൂർത്തിയാക്കിയ പത്മഭൂഷൺ ഡോ.കെ.ജെ യേശുദാസിന് യൂണിവേഴ്സൽ റിക്കാർഡ്സ ഫോറം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും സംഗീത സംവിധായകൻ സുമേഷ് കൂട്ടിയ്ക്കൽ യു.ആർ.എഫ് ഐക്കൺ അവാർഡിനും അർഹരായി. യൂഹാനോൻമാർ ദിയോസ്കോറസ് മെത്രാപോലീത്ത ,ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രജീഷ് കണ്ണൻ എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.
‘പാവന ദീപം’ എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ട് സംഗീത സംവിധാന മേഖലയില്‍ തുടക്കം കുറിച്ച സുമേഷ് കുട്ടിക്കൽ മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി , കന്നട എന്നീ ഭാഷകളിലായി ഇതിനോടകം അറുനൂറ്റി മുപ്പതിലധികം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം
നിര്‍വ്വഹിച്ചിട്ടുണ്ട്.
സംഗീത രംഗത്ത് ഇതിനോടകം ശ്രദ്ധേയനായി മാറിയ സുമേഷിന് 2010 ല്‍ ഇല്യൂഷന്‍ ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. 2015 ല്‍ ഒമാനില്‍ വെച്ച് നടന്ന റെയിന്‍ബോ ബെസ്റ്റ് മ്യുസീഷന്‍ അവാര്‍ഡും സുമേഷിനെ തേടിയെത്തിയിരുന്നു.
കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് കൊര്‍ണേലിയോസ് ഇലഞ്ഞിക്കല്‍ രചിച്ച വിശുദ്ധ അല്‍ഫോണ്‍സാമ്മയോടുള്ള നൊവേനയ്ക്ക് സംഗീതം പകര്‍ന്നിരുന്നു.മിസ്ഡ് കോള്‍, ഹാര്‍ട്ട് ബീറ്റ്‌സ് ഓഫ് കേരള,ഓര്‍മ്മയിലെന്നും എന്നീ ആല്‍ബങ്ങള്‍ക്കും, 2008 ൽ പൂർണ്ണമായും ഗൾഫ് നാടുകളിൽ ചിത്രീകരിച്ച് നജീം അര്‍ഷാദ് ആലപിച്ച ‘നാത്തേ റസൂല്‍ ” എന്ന മുസ്ലിം ഭക്തിഗാന ആല്‍ബത്തിനും, നിരവധി ഹിന്ദു ഭക്തി ഗാനങ്ങള്‍ക്കും, പരസ്യ ചിത്രങ്ങൾക്കും സംഗീതം പകര്‍ന്ന സുമേഷ് 2016 ല്‍ പുറത്തിറങ്ങിയ ചിന്ന ദാദ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്കും പ്രവേശിച്ചു.
ആദ്യ സിനിമയിലെ ഗാനം ഗാനഗന്ധര്‍വന്‍ യേശുദാസിനെ കൊണ്ട് പാടിപ്പിക്കുവാന്‍ കഴിഞ്ഞു. സുമേഷിന്റെ സംഗീതത്തിൽ യേശുദാസും, ഷാരോൺ ജോസഫും ചേർന്നാലപിച്ച ‘ശിശിര വാനിൽ’ എന്നു തുടങ്ങുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരമായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം സുമേഷിന്റെ ‘തൂ മഞ്ഞു തുള്ളികള്‍’എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അന്തർദേശീയ അവാർഡുകൾ ഉൾപ്പെടെ നേടിയിട്ടുള്ള മുണ്ടക്കയം സ്വദേശി സുമേഷ് കൂട്ടിക്കൽ പ്രത്യേക ഇലക്ഷൻ ഗാനങ്ങളുടെ രചയിതാവ് കൂടിയാണ്.
കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറം ചീഫ് എഡിറ്റർ ഡോ.ഗിന്നസ് സുനിൽ ജോസഫ് അദ്യക്ഷത വഹിച്ചു. ബാലതാരം മീനാക്ഷി സ്വാഗതവും ഗിന്നസ് ആന്റ് യു.ആർ.എഫ് റിക്കോർഡ് ഗോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള കൃതജ്ഞതയും അറിയിച്ചു. കോട്ടയം ബാബുരാജ് ,ചേർത്തല ഗോവിന്ദൻ കുട്ടി , അബീഷ് പി.ഡൊമിനിക്ക് ,ആതിര മുരളി , ലിജോ ജോർജ് ,അമൽ ,അനിൽ ജോർജ് അമ്പിയായം എന്നിവർ ആശംസ അറിയിച്ചു.