ഡി സി സി ക്കെതിരെ ആഞ്ഞടിച്ചു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Share on Facebook
Tweet on Twitter
കാസറഗോഡ്(big14news.com):കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലം യു ഡി എഫ്  സ്ഥാനാർഥി ആയിരുന്ന കെ സുധാകരന്റെ പരാജയത്തിന് കാരണം ലീഗ് ശക്തി കേന്ദ്രങ്ങളിൽ വോട്ടുകൾ മറിഞ്ഞതിനാലാണ് എന്ന  ആരോപണവുമായി ഡി സി സി . യുഡിഎഫ് ഒറ്റക്കെട്ടായി സിപിഎം കേന്ദ്രങ്ങളിലെ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സ്വന്തം തട്ടകത്തിലെ അടിയൊഴുക്ക് മുന്‍കൂട്ടി കാണാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയിരുത്തുന്നു .മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളായ മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചത്രെ വോട്ടുകള്‍ കിട്ടാത്തിനെ തുടര്‍ന്നാണ് പരസ്യമായി ലീഗിനെ ആക്ഷേപിച് ഡി സി സി രംഗത്ത് വന്നിരുന്നു.ഈ വിലയിരുത്തലുകളെ വിമർശിച്ച് ആണ്  മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം സി ഖമറുദ്ദീന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.
         “മുസ്ലിം ലീഗ് ന്റെ പ്രവർത്തകരാണ് ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുളളത് . അക്കാര്യം നിങ്ങൾക്കും സ്ഥനാർത്ഥിക്കും അറിയാവുന്ന കാര്യമാണ്.യു.ഡി.എഫ് കമ്മിറ്റി വിളിച്ച് വിശദമായ പഠനം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പകരം മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളിൽ മതിയായ വോട്ട് ലഭിച്ചില്ലെന്ന് പറയുന്നത് ശരിയല്ല.ചെമ്മനാട് പഞ്ചായത്തിൽ മുസ്ലിം ലീഗിനുളളതുപോലെ കോൺഗ്രസിനും വോട്ടുകളുണ്ട്.അതിനെ കുറിച്ച് പ്രത്യേക പഠനം നടത്തേണ്ടതാണ്. യു.ഡി.എഫ് ന്റെ ഐക്യത്തിന് തന്നെ വിളളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ. ഉത്തരവാദപ്പെട്ട ഒരു നേതാവിൽ നിന്നു തന്നെയുണ്ടായത് ഒട്ടും അനുയോജ്യമായില്ല.UDF യോഗം ചേർന്നുള്ള വിശകലനത്തിനോ, പഠനത്തിനോ തയ്യാറാകുന്നതിനു മുമ്പേ

മീഡിയകളിലൂടെ നടത്തുന്ന പ്രസ്താവനകൾ മുന്നണി മര്യാദയുടെ ലംഘനം മാത്രമല്ല, മലർന്ന് കിടന്ന് തുപ്പുക എന്ന പ്രക്രിയ യാഥാർത്ഥ്യമാക്കുക കൂടിയല്ലെ” എന്നിങ്ങനെ നീളുന്നതാണ് ഖമറുദ്ദീന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

SHARE
Facebook
Twitter
Previous articleപിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു
Next articleകണ്ണൂരില്‍ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് മൂന്നു വടകര സ്വദേശികള്‍ മരിച്ചു