
തിരുവനന്തപുരം(big14news.com): മതത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മതത്തെക്കുറിച്ച് അറിയാത്ത് രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതത്തില്‍ ഇടപെടുന്നതിനു പകരം രാഷ്ട്രീയക്കാര്‍ അവരവരുടെ മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, അറിയാത്ത കാര്യത്തില്‍ ഇടപെടുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് അഞ്ചു ബാങ്ക് വിളിയുടെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിരുന്നു.
ഏക സിവില്‍ കോഡ് വിഷയം സജീവ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.നേരത്തെ ഏക സിവില്‍ കോഡ് വാദം അന്യായവും അക്രമവുമാണെന്ന് കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു. ഖുര്‍ആന്‍ തത്വങ്ങളും ലക്ഷ്യങ്ങളും ആചാരങ്ങളും ലോകാവസാനം വരെ കാത്തു സൂക്ഷിക്കേണ്ടതാണെന്നും ഇസ്ലാമിന്റെ ഒരു നിയമവും മാറ്റിമറിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.