
ബദിയടുക്ക(big14news.com): ഇന്ത്യയിൽ ഏകീകൃത സിവൽ നിയമം കൊണ്ടു വരാനുള്ള കേന്ദ്ര ഭരണ കൂടത്തിന്റെ നീക്കത്തിനെതിരെ ഓൾ ഇന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രഖ്യാപിച്ച ഒപ്പു ശേഖരണം ഇന്ന് സംസ്ഥാന വ്യാപകമായി നടക്കും.പള്ളികൾ കേന്ദ്രീകരിച്ചും പ്രത്യേക കൗണ്ടർ സ്ഥാപിച്ചും ഗൃഹ സന്ദർശനം നടത്തിയും പൊതുജനങ്ങളിൽ നിന്ന് പരമാവധി ഒപ്പുകൾ സമാഹരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡണ്ടും മംഗലാപുരം-കീഴൂർ സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി ആഹ്വാനം ചെയ്തു.
ബദിയടുക്ക റൈഞ്ച് സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ റൈഞ്ച് പരിധിയിൽ പെടുന്ന എല്ലാ മദ്രസകളും മഹല്ലുകളും കേന്ദ്രീകരിച്ച് നടത്തുന്ന ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മദ്രസ മാനേജ്‌മെന്റ് റൈഞ്ച് പ്രസിഡണ്ട് അൻവർ ഓസോൺ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു,അബ്ദുൽ മജീദ് ബാഖവി,സുബൈർ ദാരിമി പൈക്ക,റസാഖ് അർഷദി കുമ്പടാജ,ആദം ദാരിമി നാരമ്പാടി,ഹസൈനാർ ഫൈസി പുണ്ടൂർ,കെ.എസ്.റസാഖ് ദാരിമി,,അബ്ദുൽ ഖാദർ നെല്ലിക്കട്ട,ശാഫി പള്ളത്തടുക്ക,ലത്തീഫ് കന്യാന,മൂസ മുസ് രിഫ് തുടങ്ങിയവർ സംബന്ധിച്ചു.