
കോഴിക്കോട്(big14news.com): സി.എച്ച് മുഹമ്മദ് കോയയുടെ പേരില്‍ മുസ്ലിം ലീഗ് കോഴിക്കോട് സിറ്റി നോര്‍ത്ത് മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. പി.എ ഇബ്രാഹിം ഹാജിക്ക്. നവംബര്‍ 18 ന് മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമര്‍പ്പിക്കും.
അലിഗഢ് യൂണിവേഴ്‌സിറ്റി കോര്‍ട്ട് അംഗം, ഡോ. എ.പി.ജെ അബ്ദുല്‍ കലാം ശാസ്‌ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റി ഗവേണിങ് ബോര്‍ഡ് മെമ്പര്‍, പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഡോ. ഇബ്രാഹിം ഹാജി. അവാര്‍ഡ് ദാന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.