യു എ ഇ കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റി വിക്ടറി ഡേ സംഘടിപ്പിച്ചു

Share on Facebook
Tweet on Twitter

ദുബൈ(big14news.com): നിയമസഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ്‌, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള നിർണായക വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് യു എ ഇ കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റി വിക്ടറി ഡേ സംഘടിപ്പിച്ചു. ദുബൈ ദേരയിൽ വെച്ച് നടന്ന ചടങ്ങിൽ യു എ യിലെ വിവിധ എമിറേറ്റ്സുകളിൽ നിന്ന് നിരവധി പേർ പങ്കെടുത്തു.

ഫാസിസത്തിനെതിരെ പ്രതിരോധം തീർത്ത്‌ യു ഡി എഫ് സ്ഥാനാർതഥികൾ നേടിയ വിജയം പാർട്ടിയുടെ ജനാധിപത്യ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കും ജനം നൽകിയ അംഗീകാരമാണെന്നും ഫാസിസ്റ്റ് വർഗീയ ശക്തികളെ ചെറുക്കുന്നതിന് ഈ രണ്ട് മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാർതഥികളുടെ വിജയം മതേതര സമൂഹത്തിന്റെ ആവശ്യകതയായിരുന്നെന്നും വർഗീയ വാദികൾക്കെതിരെ മതേതര വിശ്വാസികളുടെ ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്‌ടിച്ച ചില സംഘടനകളുടെ ചെയ്തികൾക്ക് പൊതു സമൂഹം മാപ്പ് നൽകില്ലെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.

നാടിന്റെ വികസനത്തിനും സമാധാനത്തിനും വേണ്ടി സമ്മതിദാന അവകാശത്തിലൂടെ യു ഡി എഫിന് അനുകൂലമായി വിധിയെഴുതിയ വോട്ടർമാരെയും തിരഞ്ഞെടുപ്പ്‌ വിജയത്തിന് വേണ്ടി പ്രവർത്തിച്ച നേതാക്കൻമാരെയും പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു. മുഹമ്മദ്‌ കുഞ്ഞി മദ്രസവളപ്പിൽ, സക്കീർ അർജാൽ, സിദ്ദീഖ് ചൗക്കി, ഹമീദ് ചൗക്കി, സലിം കടപ്പുറം, ഉപ്പി കല്ലങ്കൈ, ഖലീൽ ചൗക്കി എന്നിവർ സംസാരിച്ചു.

അബ്ദുൽ റഹിമാൻ തോട്ടിൽ, കുഞ്ഞാമു കീഴൂർ, ബഷീർ പള്ളത്തിൽ, നസീർ ഐവ, ജംഷി മൂപ്പ, മജീദ്‌ അർജാൽ, നിസാം ചൗക്കി, സഹീർ അർജാൽ, സാബിത്ത് ചൗക്കി, ഖലീൽ മദ്രസവളപ്പിൽ, അസീസ്‌ കല്പന, സമീർ പുത്തൂർ, ഇഖ്‌ബാൽ മദ്രസവളപ്പിൽ, ഹനീഫ് മുഹമ്മദ്‌, സക്കീർ കെ കെ,സലാം ചൗക്കി, യൂനുസ് മൊഗ്രാൽ, ശുക്കൂർ കല്ലങ്കൈ, ആതിഫ് കുന്നിൽ, ഖാദർ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.

SHARE
Facebook
Twitter
Previous articleഖജനാവ് കാലിയാണോ അല്ലയോ എന്ന് മന്ത്രി പദം ഏറ്റെടുത്ത ശേഷം തോമസ്‌ ഐസക്കിന് മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി
Next articleനിയുക്ത മുഖ്യമന്ത്രിക്ക്…