
കാസറഗോഡ്(big14news.com): കേരളപ്പിറവി അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കളക്‌ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്യും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി. കളക്‌ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്‌ടര്‍ കെ ജീവന്‍ ബാബു ഉദ്‌ഘാടനം ചെയ്‌തു.
എ ഡി എം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്‌ടര്‍മാരായ എന്‍ ദേവിദാസ്, ഡോ. പി കെ ജയശ്രീ, എ ദേവയാനി, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, കാസറഗോഡ് ജനറല്‍ ഹോസ്‌പിറ്റലിലെ ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. ഷെറീന എന്നിവര്‍ സംസാരിച്ചു. സിവില്‍ സ്റ്റേഷനിലെ നൂറോളം പേര്‍ രക്തദാനം നടത്തി. ഹുസൂര്‍ ശിരസ്‌തദാര്‍ പി കെ ശോഭ സ്വാഗതവും കളക്‌ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി കെ വിനോദ് നന്ദിയും പറഞ്ഞു.