കുവൈത്ത്‌ കെ.എം.സി.സി. യുടെ കാരുണ്യ പ്രവർത്തനം ശ്ലാഖനീയം: ബഷീറലി ശിഹാബ്‌ തങ്ങൾ

Share on Facebook
Tweet on Twitter

കാസറഗോഡ്(big14news.com): കുവൈത്ത്‌ കെ.എം.സി.സി.നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാ പരവും ശ്ലാഖനീയവുമാണെന്ന് പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങൾ. കാസറഗോഡ് – ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിൽ കുവൈത്ത്‌ കെ.എം.സി.സി.യുടെ നാലാമത്‌ ബൈത്തുറഹ്മ ശിലാ സ്ഥാപന ചടങ്ങിന്റ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു തങ്ങൾ.

മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌:പ്രസിഡണ്ട് സി.ടി.അഹമ്മദലി അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ, ബഷീർ മൗലവി, ചെങ്കള പഞ്ചായത്ത്‌ ഭാരവാഹികളായ അബ്ദുള്ളക്കുഞ്ഞി ചെർക്കള, ടി.കെ.അബ്ദുൽ സമദ്‌, പി.ഡി.റഹ്മാൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.മൻസൂർ കൊവ്വൽ പള്ളി സ്വാഗതവും ശിഹാബ്‌ ആലക്കാട്‌ നന്ദിയും പറഞ്ഞു.