
കാസറഗോഡ് (big14news.com) : മഴ ചെറുതായൊന്ന് പെയ്‌തപ്പോള്‍ റോഡു മുഴുവന്‍ കുത്തിയൊലിച്ചും, വെള്ളം കെട്ടിക്കിടന്നും തോടു പോലായി. കാസറഗോഡ് കെ.പി.ആര്‍ റാവു റോഡില്‍ മഴ പെയ്‌തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തോട് രൂപപ്പെടുകയായിരുന്നു. ടാറ് ചെയ്‌ത റോഡില്‍ നിറയെ കുണ്ടുകുഴികളും, വിള്ളലുകളുമായി വെള്ളം കെട്ടിക്കിടക്കുകയാണ്. സമീപ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും, റോഡുവഴി യാത്ര നടത്തുന്ന വാഹനങ്ങള്‍ക്കും വെള്ളം കെട്ടിക്കിടക്കുന്നത് തലവേദനയായി. റോഡിന്റെ വശങ്ങളിലായി കിടക്കുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ ഒഴുകി നടക്കുകയാണ്.