
മഞ്ചേശ്വരം(big14news.com): കുഞ്ചത്തൂര്‍ ദേശീയപാതയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.കുഞ്ചത്തൂര്‍ പഴയ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപത്തെ ദേശീയപാതയില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. കുഞ്ചത്തൂര്‍ മഹാലിങ്കേശ്വര സ്വദേശികളായ സന്ദീപ്(20), പുരുഷോത്തമ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലപ്പാടി ഭാഗത്തു നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും കുഞ്ചത്തൂരില്‍ നിന്നും തലപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.